Ghee Rice Recipe: ദിവസവും ചോറ് കഴിച്ചു മടുത്തോ? നെയ്‌ച്ചോറ് എളുപ്പത്തിൽ തയാറാക്കാം
Ghee Rice Recipe in Malayalam: ദിവസവും ചോറ് ആണോ വീട്ടിൽ. ഇനി ചോറ് കഴിച്ചു മടുത്തോ? എന്നാൽ ചോറ് തൽക്കാലം മാറ്റിവെക്കാം. നല്ല രുചികരവും എളുപ്പത്തിൽ തയാറാക്കാവുന്നതുമായ നെയ്‌ച്ചോറ് തന്നെ പരീക്ഷിക്കാം.
ദിവസവും ചോറ് ആണോ വീട്ടിൽ. ഇനി ചോറ് കഴിച്ചു മടുത്തോ? എന്നാൽ ചോറ് തൽക്കാലം മാറ്റിവെക്കാം. നല്ല രുചികരവും എളുപ്പത്തിൽ തയാറാക്കാവുന്നതുമായ നെയ്‌ച്ചോറ് തന്നെ പരീക്ഷിക്കാം. കടകളിൽ നിന്ന് ലഭിക്കുന്ന രുചികരമായ നെയ്‌ച്ചോർ തയാറാക്കാൻ ജീരകശാല അല്ലെങ്കിൽ കൈമ അരിയാണ് നല്ലത്. അരിയുടെ ഗന്ധത്തിനൊപ്പം വേണ്ട സാധനങ്ങളും ചേർക്കുമ്പോൾ ആരെയും കൊതിപ്പിക്കുന്ന നെയ്‌ച്ചോർ തയാർ.
ആവശ്യമായ സാധനങ്ങൾ
ജീരക ശാല അല്ലെങ്കിൽ കൈമ അരി – ഒരു കപ്പ്
സൺഫ്ലവർ ഓയിൽ – രണ്ട് ടേബിൾ സ്പൂൺ
നെയ്യ് – രണ്ട് ടേബിൾ സ്പൂൺ
കറുവപ്പട്ട – ഒരു ഇഞ്ച് നീളത്തിലുള്ള കഷ്ണം
ഏലയ്ക്ക – രണ്ട് എണ്ണം
ഗ്രാമ്പു – മൂന്ന് എണ്ണം
സവാള – ഒരെണ്ണം ( ചെറുത് ) നല്ലതുപോലെ കനം കുറച്ചു അരിഞ്ഞത്
വെള്ളം – ഒന്നര കപ്പ്
ഉപ്പ് – ഒരു ടീസ്പൂൺ
Also Read:പാവക്കയുടെ കയ്പ്പൊന്നും ഒന്നുമല്ല! ലോകത്തെ ഏറ്റവും കയ്പ്പുള്ള വസ്തു ഇതാ
തയ്യാറാക്കുന്ന വിധം
നെയ്‌ച്ചോറ് തയ്യാറാക്കാനായി എടുത്തിരിക്കുന്ന അരി നന്നായി കഴുകി വൃത്തിയാക്കിയെടുത്ത് വെള്ളം വാർത്തെടുക്കുക. ഇതിനു ശേഷം പ്രഷർ കുക്കർ മീഡിയം തീയിൽ വച്ച് ചൂടായതിനു ശേഷം അതിലേക്ക് എണ്ണയും നെയ്യും തുല്യ അളവിൽ ചേർക്കുക. ചൂടായ എണ്ണയിലേക്ക് കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പു, കനം കുറച്ചരിഞ്ഞ സവാള എന്നിവ ചേർക്കാം. ഇത് അല്പം വഴറ്റി വരുമ്പോഴേക്കും ഒന്നര കപ്പ് വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. തിളച്ച വെള്ളത്തിലേക്ക് നേരത്തെ മാറ്റിവച്ച അരി ഇട്ട് കൊടുക്കുക. കുക്കർ അടച്ചു വച്ച് ഒരു വിസിൽ വരുന്നത് വരെ അടുപ്പിൽ വച്ചതിനു ശേഷം തീ അണയ്ക്കാം. പ്രഷർ പോയതിനു ശേഷം അടപ്പ് തുറക്കാം. നെയ്‌ച്ചോറ് തയാർ. കൂടുതൽ രുചിക്ക് സവാളയും മുന്തിരിയും അണ്ടിപരിപ്പും നെയിൽ വറുത്ത് മുകളിൽ വിതറി നൽകാം.