AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Post-Dinner Sweet Cravings: അത്താഴത്തിന് ശേഷം മധുരം കഴിക്കാന്‍ തോന്നാറുണ്ടോ? കാരണം ഇതാണ്

Why You Crave Sweets After Dinner: രാത്രി ഭക്ഷണം കഴിച്ച ശേഷം പതിവായി മധുരം കഴിക്കരുന്നവരാണെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ്.

Post-Dinner Sweet Cravings: അത്താഴത്തിന് ശേഷം മധുരം കഴിക്കാന്‍ തോന്നാറുണ്ടോ? കാരണം ഇതാണ്
പ്രതീകാത്മക ചിത്രംImage Credit source: Pexels
nandha-das
Nandha Das | Updated On: 12 Sep 2025 13:51 PM

രാത്രിയിൽ ഭക്ഷണം കഴിച്ച ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ? എത്രയൊക്കെ ഡയറ്റിൽ ആണെന്ന് പറഞ്ഞാലും മധുരം കണ്ടാൽ കൺട്രോൾ പോകുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, ഇത്തരത്തിൽ മധുരത്തോട് അമിതാസക്തി ഉള്ളവരാണെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

രാത്രി ഭക്ഷണം കഴിച്ച ശേഷം പതിവായി മധുരം കഴിക്കരുന്നവരാണെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ്. പ്രത്യേകിച്ചും പ്രമേഹമുള്ളവർ രാത്രി മധുരം കഴിക്കുമ്പോൾ ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകുമെന്ന് മാത്രമല്ല വൃക്കയുടെ തകരാറിനുള്ള സാധ്യത ഉൾപ്പടെ ഇത് വർധിപ്പിക്കുന്നു.

രാത്രിയിൽ മെറ്റബോളിസം മന്ദഗതിയിലായിരിക്കും. അതിനാൽ തന്നെ ആ സമയത്ത് മധുരം കഴിക്കുമ്പോൾ, പഞ്ചസാര കൈകാര്യം ചെയ്യാനുള്ള ശരീരത്തിന്റെ ശേഷി കുറവായിരിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാൻ കാരണമാകും. അതുപോലെ തന്നെ രാത്രിയിൽ ശരീരത്തിൽ എത്തുന്ന പഞ്ചസാര കൊഴുപ്പായി സംഭരിക്കപ്പെടാൻ സാധ്യത ഉണ്ട്. ഇത് ശരീരഭാരം വർധിക്കാൻ കാരണമാകും.

കൂടാതെ, ധമനികളിൽ തകരാർ, ഹൃദ്രോഗ സാധ്യത എന്നിവയും വർധിപ്പിക്കുന്നു. എന്നാൽ, മധുരപലഹാരങ്ങൾ ശരീരത്തിൽ സെറോടോണിൻ, ഡോപാമൈൻ തുടങ്ങിയ ഹോർമോണുകളുടെ ഉത്പാദനവും വർധിപ്പിക്കും. ഇത് താൽക്കാലികമായി നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുമെങ്കിലും, ദീർഘകാല പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ മധുരത്തിന്റെ ആസക്തി കുറയ്ക്കാൻ എന്ത് ചെയ്യണമെന്ന് നോക്കാം?

ALSO READ: സ്നാക്സ് കഴിക്കരുതെന്ന് ആരു പറഞ്ഞു… രുചിയും ​ഗുണവുമുള്ള 10 ലഘുഭക്ഷണങ്ങൾ നിർദ്ദേശിച്ച് എയിംസ് വിദ​ഗ്ധർ

അതിനായി കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ തുല്യമായ അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ രാത്രി കഴിക്കാൻ ശ്രദ്ധിക്കുക. ഇത് മധുരത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും. മധുരം ആവശ്യമായി തോന്നുകയാണെങ്കിൽ പഴങ്ങൾ, ചെറിയ കഷ്ണം ഡാർക്ക് ചോക്ലേറ്റ് തുടങ്ങിയ ആരോഗ്യകരമായ മാർഗങ്ങൾ തിരഞ്ഞെടുക്കാം. അതുപോലെ തന്നെ ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടതും വളരെ പ്രധാനമാണ്.