Vande Bharat Sleeper: യാത്രകള്‍ മനോഹരമാക്കാൻ പ്രാദേശിക വിഭവങ്ങളും; വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ മെനു ഇങ്ങനെ
Vande Bharat Sleeper Train Food Menu: മികച്ച സൗകര്യങ്ങൾക്കൊപ്പം മികച്ച ഭക്ഷണങ്ങളാണ് യാത്രക്കാർക്ക് നൽകുന്നത്. പ്രാദേശിക വിഭവങ്ങളാണ് ട്രെയിനിൽ ലഭ്യമാക്കിയിട്ടുള്ളത്.

Vande Bharat Food
ഇന്ത്യൻ റെയിൽവേ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളാണ് രാജ്യത്ത് നടക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച ഹൗറയും ഗുവാഹാട്ടിയും തമ്മിൽ ബന്ധിപ്പിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ആയ ഹൗറ-കാമാഖ്യാ വന്ദേ ഭാരത് സ്ലീപ്പർ, പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. വന്ദേഭാരത് സീരീസിലെ ആദ്യ സ്ലീപ്പർ പതിപ്പാണ് ഹൗറയ്ക്കും കാമാഖ്യയ്ക്കും ഇടയിൽ യാത്ര ആരംഭിച്ചത്.
യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. മികച്ച സൗകര്യങ്ങൾക്കൊപ്പം മികച്ച ഭക്ഷണങ്ങളാണ് യാത്രക്കാർക്ക് നൽകുന്നത്. പ്രാദേശിക വിഭവങ്ങളാണ് ട്രെയിനിൽ ലഭ്യമാക്കിയിട്ടുള്ളത്. ഗുവാഹാട്ടിയിൽ നിന്നുള്ള യാത്രയിൽ ആസാമി വിഭവങ്ങളും കൊൽക്കത്തയിൽ നിന്നുള്ള യാത്രയിൽ ബംഗാളി വിഭവങ്ങളും വിളമ്പുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ ട്രെയിനിലെ ഭക്ഷണമെനു പരിശോധിക്കാം.
Also Read:ചെന്നൈ മെട്രോയിൽ മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും പ്രത്യേക കമ്പാർട്ടുമെന്റുകൾ
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഈ ട്രെയിനിൽ ബംഗാളിലെയും അസമിലെയും രുചികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഭക്ഷണ വിഭവങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഗുവാഹത്തിയിലെ മെഫെയർ സ്പ്രിങ് വാലി റിസോർട്ട്, ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി സഹകരിച്ചാണ് മെനു തയ്യാറാക്കിയത്.
പ്രാദേശികമായതും സീസണൽ ഭക്ഷണങ്ങളോടുംകൂടിയ വെജിറ്റേറിയൻ വിഭവങ്ങളാണ് മെനുവിലുള്ളത്. രാത്രികാല യാത്രയിലടക്കം ഭക്ഷണങ്ങൾ ഒരുക്കിയിട്ടുണ്ട്. ബസന്തി പുലാവ്, ചോളാർ ഡാൽ, മൂംഗ് ഡാൽ, ചനാർ, ധോക്കർ വിഭവങ്ങൾ പോലുള്ള ബംഗാളി വിഭവങ്ങൾ മെനുവിലുണ്ട്. ഭക്ഷണങ്ങൾ മിതമായ മസാല ചേർത്താണ് തയ്യാറാക്കിയിരിക്കുന്നത്. അസമിലെ പാരമ്പര്യ ഭക്ഷണങ്ങളും മെനുവിൽ ഉൾപ്പെടുന്നത്. ജോഹ റൈസ്, മാട്ടി മോഹോർ, മസൂർ ഡാലി, സീസണൽ വെജിറ്റബിൾ ഭജികൾ എന്നിവയും ഉൾപ്പെടുന്നു.
Enjoy regional cuisine onboard the Vande Bharat Sleeper Train.
A new initiative by Bharatiya Railways. pic.twitter.com/IkI8yPUbHw
— Ashwini Vaishnaw (@AshwiniVaishnaw) January 18, 2026