പോറോട്ട എത്തിയത് എവിടെ നിന്ന്? കേരളത്തിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ! ‘തർക്കം മുറുകുന്നു…’; പിന്നിലെ കഥ അറിയാം

Kerala’s Iconic Dish Porotta: കേരളവും അയൽ സംസ്ഥാനമായ തമിഴ്നാടും പോറോട്ടയുടെ അവകാശത്തിന്റെ പേരിൽ വർഷങ്ങളായി തമ്മില്ല തല്ലാണ്. എന്നിരുന്നാലും പോറോട്ടയുടെ കേരള യാത്ര ആരംഭിക്കുന്നത് തമിഴ്നാട് വഴിയാണ്.

പോറോട്ട എത്തിയത് എവിടെ നിന്ന്? കേരളത്തിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ! തർക്കം മുറുകുന്നു...; പിന്നിലെ കഥ അറിയാം

Porotta

Published: 

30 Oct 2025 12:18 PM

എത്രയൊക്കെ ചീത്തവിളിച്ചാലും തള്ളിപ്പറഞ്ഞാലും പകരം വെക്കാൻ ആകാത്ത ഒന്നാണ് പൊറോട്ട. മലയാളികളുടെ ദേശീയ ഭക്ഷണമായി കണക്കാക്കുന്ന പൊറോട്ടയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ലഭിക്കാറുള്ളത്. എന്നാൽ ഏത് സമയവും എന്തിനൊപ്പവും കഴിക്കാൻ പറ്റിയ മറ്റൊരു വിഭവം ഇല്ലെന്ന് തന്നെ പറയാം. പൊറോട്ടയും ബീഫ് ഫ്രൈയും മലിയാളികൾ വെറുമൊരു ഭക്ഷണമാത്രമല്ല, മറിച്ച് ഒരു വികാരം കൂടിയാണ്.

‘ആരോഗ്യത്തിന് ഹാനികരമാണ്. കഴിക്കരുത് എന്ന് ആരൊക്കെ പറഞ്ഞാലും നല്ല ചൂട് പോറോട്ട കണ്ടാൽ മറ്റൊന്നും ചിന്തിക്കാതെ കഴിക്കുന്നവരാണ് മലയാളികൾ. ബീഫ് കറിയില്ലെങ്കിൽ ചിക്കനോ മീൻ കറിയോ ഇതുമില്ലെങ്കിൽ സാമ്പാറും കടലക്കറിയും വരെ ചേർത്ത് കഴിക്കുന്നവരാണ് പലരും. മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ലാഭകരവും ഒരു നേരം കഴിച്ചാൽ പെട്ടെന്ന് വിശപ്പ് തോന്നുകയില്ല എന്നതുകൊണ്ടും പോറോട്ടയ്ക്ക് ജനപ്രീതി കൂടുതലാണ്. മലയാളികൾക്കിടയിൽ പോറോട്ട എങ്ങനെ കയറിക്കൂടി എന്ന് നോക്കാം.

Also Read:ഇയ്യോബിന്റെ പുസ്തകത്തിലെ അരിക്കണ്ടി…. തമിഴർ കേരളത്തിനു തന്ന 400 വർഷം പഴക്കമുള്ള വിഭവം

പൊറോട്ട വന്ന വഴി

പോറോട്ടയുടെ ഉത്ഭവം എവിടെ നിന്നാണെന്ന കാര്യത്തിൽ ഇന്നും കൃത്യമായ അറിവില്ല. കേരളവും അയൽ സംസ്ഥാനമായ തമിഴ്നാടും പോറോട്ടയുടെ അവകാശത്തിന്റെ പേരിൽ വർഷങ്ങളായി തമ്മില്ല തല്ലാണ്. എന്നിരുന്നാലും പോറോട്ടയുടെ കേരള യാത്ര ആരംഭിക്കുന്നത് തമിഴ്നാട് വഴിയാണ്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ തുറമുഖ നിർമാണ ജോലികൾക്കായി എത്തിയ ശ്രീലങ്കൻ തൊഴിലാളികളാണ് പൊറോട്ട എന്ന വിഭവത്തെ ആദ്യമായി പരിചയപ്പെടുത്തുന്നത്.

പിന്നീട് ഇതിന്റെ പ്രശസ്ത് തമിഴ്നാട് മുഴുവൻ പരന്നു. ഇവിടെ നിന്ന് അധികം വൈകാതെ കേരളത്തിലേക്ക് എത്തി. ഇതിനു പിന്നാലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ചെറിയ വഴിയോര തട്ടുകടകൾ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വരെ പൊറോട്ട അടക്കി ഭരിച്ചു. പിന്നീട് പല പരീക്ഷണങ്ങളാണ് പൊറോട്ടയിൽ നടന്നത്. കോയിൻ പൊറോട്ട, കൊത്തുപൊറോട്ട, ഗോതമ്പ് പൊറോട്ട, ബൺപൊറോട്ട, നൂൽപൊറോട്ട, കിഴിപൊറോട്ട അങ്ങനെ നീളുന്നു ലിസ്റ്റ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും