AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Monsoon Eating Guide: മഴക്കാലമാണ്? ഈ പച്ചക്കറികൾ ഒഴിവാക്കാം.. പകരം ഉൾപ്പെടുത്താം ഹെൽത്തി ഫുഡ്!

പച്ചക്കറികൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം മഴക്കാലത്ത് ചില പച്ചക്കറികൾ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നാൽ മറ്റ് ചില പച്ചകറികൾ ദഹനത്തെ ബാധിക്കാനും ഇടയുണ്ട്.

Monsoon Eating Guide: മഴക്കാലമാണ്? ഈ പച്ചക്കറികൾ ഒഴിവാക്കാം.. പകരം ഉൾപ്പെടുത്താം ഹെൽത്തി ഫുഡ്!
Monsoon Eating GuideImage Credit source: instagram
Sarika KP
Sarika KP | Updated On: 04 Jul 2025 | 05:14 PM

മഴക്കാലം വന്നതോടെ അസുഖങ്ങളും എത്തി. അതുകൊണ്ട് തന്നെ പ്രതിരോധശേഷി കുറയാതിരിക്കാൻ മുൻകരുതൽ എടുക്കുന്നത് നല്ലതാണ്. ഇതിനായി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിലെ പച്ചക്കറികൾ തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം മഴക്കാലത്ത് ചില പച്ചക്കറികൾ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. എന്നാൽ മറ്റ് ചില പച്ചകറികൾ ദഹനത്തെ ബാധിക്കാനും ഇടയുണ്ട്.

അതുകൊണ്ട് തന്നെ ചില പച്ചക്കറികൾ മഴക്കാലത്ത് ഒഴിവാക്കുന്നതും മറ്റ് ചിലത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. അവ ഏതൊക്കെയെന്ന് നോക്കാം. ഇല കറികൾ, കൂൺ, കോളിഫ്ലവർ,കാബേജ് എന്നിവയാണ് അത്. ആരോഗ്യപരമായ ഗുണങ്ങൾ ഉണ്ടെങ്കിലും, ഈർപ്പവും ബാക്ടീരിയയും എളുപ്പത്തിൽ കടക്കാൻ സാധ്യതയുള്ളതിനാലാണ് മഴക്കാലത്ത് ഇത് ഒഴിവാക്കാൻ പറയുന്നത്. ഇതിനു പുറമെ ദഹനക്കേടിനു കാരണമാകും. അധിക ഈർപ്പം കാരണം, മഴക്കാലത്ത് മുളച്ച ഉരുളക്കിഴങ്ങ് സാധാരണമാണ്. ഈ മുളകളിൽ സോളനൈൻ അടങ്ങിയിട്ടുണ്ട്, ഇത് വലിയ അളവിൽ കഴിച്ചാൽ തലവേദന, ഓക്കാനം, ദഹനപ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.

Also Read:ശരീരഭാരം കുറയ്ക്കാൻ മയോണൈസോ? നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ധാന്യം, പയറുവർ​ഗങ്ങൾ, പാവയ്ക്ക, വെണ്ടക്ക തുടങ്ങിയവ മഴക്കാലത്ത് കഴിക്കുന്നത് നല്ലതാണ്. ഇതിലെ വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും മഴക്കാലത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.നാരുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും നല്ല ഉറവിടമായ ധാന്യം രുചികരം മാത്രമല്ല, നന്നായി വേവിച്ചാൽ കഴിക്കാൻ സുരക്ഷിതവുമാണ്, ഇത് മൺസൂൺ ലഘുഭക്ഷണത്തിന് അനുയോജ്യമാക്കുന്നു. നാരുകളും ഇരുമ്പും ധാരാളമായി അടങ്ങിയിരിക്കുന്ന പയർ​വർഗങ്ങൾ മഴക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സുരക്ഷിതവും പോഷകസമൃദ്ധവുമാണ്.