AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam sadhya: ഓണസദ്യ കഴിക്കുന്നതൊക്കെ നല്ലതാ; പക്ഷേ ശരീരത്തിലെത്തുന്നത് ഇത്രത്തോളം കലോറി

Calories in a Single Onam Sadhya: സദ്യയില്ലാത്ത ഓണം മലയാളികൾക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല. നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് സദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓരോ വിഭവങ്ങൾക്കുമുള്ളത്.

Onam sadhya: ഓണസദ്യ കഴിക്കുന്നതൊക്കെ നല്ലതാ; പക്ഷേ ശരീരത്തിലെത്തുന്നത് ഇത്രത്തോളം കലോറി
Sadhya
sarika-kp
Sarika KP | Published: 22 Aug 2025 12:18 PM

മലയാളികൾ എല്ലാവരും ഒരുപോലെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. ഇതിലെ പ്രധാന ആകർഷണം വിഭവസമൃദ്ധമായ സദ്യ തന്നെയാണ്. സദ്യയില്ലാത്ത ഓണം മലയാളികൾക്ക് സങ്കൽപ്പിക്കാൻ കൂടി കഴിയില്ല. നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് സദ്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഓരോ വിഭവങ്ങൾക്കുമുള്ളത്.

എന്നാൽ ഒരു വ്യക്തി ഒരു ദിവസം കഴിക്കുന്ന സദ്യയിലൂടെ ശരീരത്തിൽ എത്തുന്നത് ആവശ്യത്തിലധികം കലോറി. അതായത് കേരളത്തിലെ ഒരു ശരാശരി പുരുഷൻ 1800 – 2000 കാലറിയും സ്ത്രീകള്‍ക്ക് 1800 കാലറിയും ദിവസേന ആവശ്യമായിട്ടുണ്ട്. ഇത് അറിഞ്ഞ് സദ്യ കഴിക്കാം.

Also Read:ഓണസദ്യ ടെൻഷനില്ലാതെ കഴിച്ചോളൂ, ആരോഗ്യഗുണങ്ങൾ ഒട്ടേറെ

കലോറി

കായ വറുത്തത് : 4 എണ്ണം – 50 കലോറി

ശർക്കരവരട്ടി : 4 എണ്ണം – 120 കലോറി

പഴം : 1, ( ഞാലിപ്പൂവൻ പാളയംകോടൻ)- 60 കലോറി

അച്ചാർ: ഒരു ടീസ്പൂൺ (നാരങ്ങ, മാങ്ങ )- 20 കലോറി

തോരൻ: (കാബേജ്, കാരറ്റ് ): 3 ടേബിൾ സ്പൂൺ – 70 കലോറി

പുളിയിഞ്ചി: ഒരു ടേബിൾ സ്പൂൺ – 70 കലോറി

പച്ചടി: ഒരു ടേബിൾസ്പൂൺ – 60 കലോറി

കിച്ചടി: 2 ടേബിൾ സ്പൂൺ – 50 കലോറി

കൂട്ടുകറി: 2 ടേബിൾ‍ സ്പൂൺ: 100 കലോറി

അവിയൽ: ഒരു കപ്പ് : 150 കലോറി

ഓലൻ: 2 ടേബിൾ സ്പൂൺ 80 കലോറി

ചോറ് ( കുത്തരി ): ഒന്നര കപ്പ് – 260 കലോറി

പരിപ്പ് : ഒരു കപ്പ്- 60 കലോറി

നെയ്യ്: ഒരു ടീസ്പൂൺ – 45 കലോറി

പപ്പടം : രണ്ടെണ്ണം – 120 കലോറി

സാമ്പാർ: ഒരു കപ്പ് – 60 കലോറി

കാളൻ: അരക്കപ്പ് – 40 കലോറി

രസം : ഒരു കപ്പ് – 30 കലോറി

പായസം : പാൽ പായസം – ഒരു കപ്പ് -200 കലോറി

പായസം : ശർക്കര പായസം – ഒരു കപ്പ് 220 കലോറി

മോര് : ഒരു കപ്പ്- 35 കലോറി