Onam 2025 : എങ്ങനെ കളയും എന്നോർത്ത് വിഷമിക്കേണ്ട; പായസത്തിൽനിന്ന് പുഡ്ഡിങും കുൽഫിയും തയ്യാറാക്കാം; റെസിപ്പി ഇതാ
Payasam into Pudding or Kulfi: പായസം എങ്ങനെ കളയും എന്നോർത്ത് വിഷമിക്കാറുണ്ടോ? ഇനി അത് വേണ്ട. സേമിയ പായസത്തിൽനിന്ന് പുഡ്ഡിങും പരിപ്പ് പായസത്തിൽനിന്ന് കുൽഫിയുമെല്ലാം തയാറാക്കാം. എങ്ങനെ ആണെന്നല്ലേ...
ഓണത്തിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. തിരുവോണത്തിനുള്ള എല്ല തയ്യാറെടുപ്പുകളും ഒരുങ്ങികഴിഞ്ഞു. ചോറും കറികളും പായസവും തുടങ്ങി വിവിധ വിഭവങ്ങൾ അടങ്ങിയ സദ്യയാണ് തിരുവോണ നാളിലെ പ്രധാന ആകർഷണം. കൂട്ടുകുടുംബം ആണെങ്കിലും അണു കുടുംബം ആണെങ്കിലും വിഭവസമൃദ്ധമായ സദ്യയില്ലാതെ ഓണം പൂർണമാകില്ല. മിക്ക വീടുകളിലും രണ്ട് കൂട്ടം പായസങ്ങളാണ് സദ്യ വട്ടങ്ങൾക്കൊപ്പം തയ്യാറാക്കാറുള്ളത്. പലപ്പോഴും ഇത് ബാക്കിവന്ന് കളയാറാണ് പതിവ്. എന്നാൽ ഇത് എങ്ങനെ കളയും എന്നോർത്ത് വിഷമിക്കാറുണ്ട്. ഇനി അത് വേണ്ട. സേമിയ പായസത്തിൽനിന്ന് പുഡ്ഡിങും പരിപ്പ് പായസത്തിൽനിന്ന് കുൽഫിയുമെല്ലാം തയാറാക്കാം. എങ്ങനെ ആണെന്നല്ലേ…
പ്രഥമൻ കുൽഫി
ഓണനാളുകളിൽ മിക്ക വീടുകളിലും പായസം അടപ്രഥമൻ ആകും. എന്നാൽ ഇത് പെട്ടെന്ന് കേടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് വീണ്ടും ഉപയോഗിക്കുന്നത് അൽപം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ മിച്ചം വരുന്ന പ്രഥമൻ ഇനി കുൽഫി മിൽക്കി ബാർ പോലെ ഉഗ്രൻ വിഭവം ഉണ്ടാക്കാം. പോപ്സിക്കിൾ മോൾഡിൽ അടപ്രഥമൻ ഒഴിച്ച് ഫ്രീസറിനകത്ത് വച്ചാൽ മാത്രം മതി. അടുത്ത ദിവസം പ്രഥമൻ കുൽഫി കഴിക്കാം.
Also Read:എന്റെ പൊന്നോ എന്താ ടേസ്റ്റ്! സദ്യ വട്ടങ്ങൾക്കൊപ്പം ബോളിയും കൂടി ആയാലോ…; ഇങ്ങനെ തയ്യാറാക്കൂ
സ്പൂൺ ഐസ്
സേമിയ പായസമാണ് നിങ്ങൾ തയ്യാറാക്കിയതെങ്കിൽ ഇത് കുറുക്കിയെടുത്ത് മോൾഡിൽ ഒഴിച്ച് ഫ്രീസറിൽ വച്ചാൽ കുട്ടിക്കാലത്തെ കോലൈസ് കഴിച്ച രൂചിയിൽ നുണയാം. അതിൽ രണ്ടു മുന്തിരിയും ഒക്കെ വച്ച് രുചിയും കാഴ്ചഭംഗിയും കൂട്ടാം. മോൾഡൊന്നും ഇല്ലെങ്കിൽ സ്റ്റീൽ ഗ്ലാസിൽ ഒഴിച്ച് സ്പൂണിട്ട് വച്ചാലും മതി. സ്പൂൺ ഐസ് റെഡി.