AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Plant Based Shawarma: ചിക്കൻ ചേർക്കാത്ത രുചിയേറും ‘ഷവർമ’; കണ്ണന്റെ ഈ ഷവർമ ധൈര്യമായി ആർക്കും കഴിക്കാം! വില വെറും 99രൂപ

Grasshopper Plant Shawarma: ഒരു പ്രിസർവേറ്റീവുകളും ചേർക്കാത്ത ഇതിന് രണ്ട് വർഷത്തെ ഷെൽഫ് ലൈഫ് ഉണ്ട്.  തിരുവനന്തപുരം സ്വദേശി കണ്ണന്റെ മനസിലുണ്ടായ ആശയമാണ് ഇന്ന് ലോകശ്രദ്ധയാക‌ർഷിച്ചുകൊണ്ടിരിക്കുന്നത്.

Plant Based Shawarma: ചിക്കൻ ചേർക്കാത്ത രുചിയേറും ‘ഷവർമ’; കണ്ണന്റെ ഈ ഷവർമ ധൈര്യമായി ആർക്കും കഴിക്കാം! വില വെറും 99രൂപ
Plant Based ShawarmaImage Credit source: instagram
sarika-kp
Sarika KP | Published: 22 Jul 2025 15:58 PM

നല്ല രുചി തേടി പോകുന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ വി​ദേശ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങൾ വരെ മലയാളികൾക്ക് പ്രിയ വിഭവമായിട്ട് മാറിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വിഭവമാണ് ഷവർമ. ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ നാവിൽ കയറിപറ്റിയ ഒന്നാണ് ഷവർമ. തുർക്കിയിലാണ് ഉത്ഭവമെങ്കിലും ഇന്ന് ലോകത്തിലെ തന്നെ മികച്ച സാന്‍വിച്ചുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിനിൽക്കുകയാണ് താരം. ആരോ​ഗ്യത്തിന് തന്നെ വെല്ലുവിളിയെന്ന വിശേഷണം വന്നെങ്കിലും ഷവർമയ്‌ക്ക് എക്കാലത്തും ആരാധകർ ഏറെയാണ്.

അതിൽ ഉപയോ​ഗിക്കുന്ന ചിക്കനും മയോണൈസും വില്ലനായി നിൽക്കുന്നതുകൊണ്ട് തന്നെ പലരും കഴിക്കാൻ ഭയപ്പെടുന്നു. പക്ഷേ ഒട്ടും ഭയമില്ലാതെ ഷവർമ കഴിക്കാൻ പറ്റിയാലോ. വയറ് നിറയ്ക്കാൻ മാത്രമല്ല, തടി കുറയ്‌ക്കാനും ആരോഗ്യം സംരക്ഷിക്കാനും ഈ ഷവർമ ഉത്തമമാണ്. പറഞ്ഞുവരുന്നത് പ്ലാന്റ് ബെയ്‌സ്‌ഡ് ഷവർമയെ കുറിച്ചാണ്. ലോകത്തിലെ തന്നെ ആദ്യത്തെ പ്ലാന്റ് ബെയ്‌സ്‌ഡ് ഷവർമയുടെ ഉറവിടം നമ്മുടെ തിരുവനന്തപുരം ജില്ലയിലാണ്. ഒരു പ്രിസർവേറ്റീവുകളും ചേർക്കാത്ത ഇതിന് രണ്ട് വർഷത്തെ ഷെൽഫ് ലൈഫ് ഉണ്ട്.  തിരുവനന്തപുരം സ്വദേശി കണ്ണന്റെ മനസിലുണ്ടായ ആശയമാണ് ഇന്ന് ലോകശ്രദ്ധയാക‌ർഷിച്ചുകൊണ്ടിരിക്കുന്നത്. കണ്ണനും സഹോദരിയും ചേർന്നാണ് അവരുടെ ചെറിയ അടുക്കളയിൽ നിന്ന് ഇത്രയും വലിയ ആശയം ഉണ്ടായത്. രുചിയിൽ ഒട്ടും കുറവില്ലാത്ത ഈ ഷവർമയ്‌ക്ക് പ്രത്യേകതകളും ഏറെയാണ്.

Also Read:പെണ്ണുങ്ങൾക്ക് മാത്രമുള്ള കോഴിമരുന്ന്; വടക്കൻ കേരളത്തിലെ കർക്കിടക വിഭവം തയ്യാറാക്കാം

പ്രധാന പ്രത്യേകത ഇതിൽ ഉപയോ​ഗിക്കുന്ന മയോണൈസ് തന്നെയാണ്. ജീവൻ അപഹരിക്കാൻ വരെ കഴിവുള്ള മയോണൈസ് ആണ് ഷവർമയിൽ പലപ്പോഴും വില്ലനാകുന്നത്.. എന്നാൽ ഇതിൽ മറ്റൊരു തരം മയോണൈസ് ആണ് ഉപയോ​ഗിക്കുന്നത്. ഈന്തപ്പഴം, കശുവണ്ടി, മത്തങ്ങയുടെ വിത്തുകൾ തുടങ്ങിയ ചേരുവകൾ ചേർത്താണ് ഇവ ഉണ്ടാക്കുന്നത്. അതിനാൽ, രുചിയും,​ഗുണവും കൂടുതലാണ്. ഇതിലെ മറ്റൊരു പ്രത്യേകത ഇറച്ചിക്ക് പകരം ഉപയോഗിക്കുന്ന ചേരുവയാണ്. ഇറച്ചി ഉപയോഗിക്കാതെ തന്നെ അതേ രുചി ലഭിക്കാനായി ഇടിച്ചക്കയാണ് ഉപയോഗിക്കുന്നത്. കഴിക്കുന്നവർക്ക് ഒരിക്കൽപ്പോലും ഇത് ചക്കയുടെ രുചിയാണെന്ന് മനസിലാകില്ല.

 

 

View this post on Instagram

 

A post shared by Trivian Foodie (@trivianfoodie)

ഗ്രാസ്‌ഹോപ്പർ എന്ന പേരിലുള്ള ഇവരുടെ ക്ലൗഡ് കിച്ചൺ പ്രവർത്തിക്കുന്നത് തിരുവനന്തപുരം ശാസ്‌തമംഗലത്താണ്. 99രൂപ മുതലാണ് ഷവർമയുടെ വില ആരംഭിക്കുന്നത്. ടാക്കോ ഷവർമയ്‌ക്കാണ് 99 രൂപ. ഷവർമ റോളിന് 199 രൂപയാണ്. പ്രീമിയം കോംബോയ്‌ക്ക് 299 ആണ് വില. അതിൽ വലിയൊരു ഷവർമ, സാലഡ്, സോസ് എന്നിവയാണ് ഉൾപ്പെടുന്നത്. സ്വിഗ്ഗി, സൊമാറ്റോ, മറ്റ് ഡെലിവറി ആപ്പുകൾ വഴി ഇവ നിങ്ങൾക്ക് ഓർഡർ ചെയ്യാവുന്നതാണ്. എല്ലായ്‌പ്പോഴും ഓഫറുകളും ലഭ്യമാണ്.