AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Healthy Dinner: ജോലി കഴിയുമ്പോൾ ആനയെ തിന്നുനുള്ള വിശപ്പാണോ? പരിഹാരം ഉണ്ട്

Quick and Healthy Dinner Ideas: വീട്ടിലെത്തിയ ഉടൻ പാചകത്തിനായി അധികം സമയം ചിലവഴിക്കാതെ തന്നെ തയ്യാറാക്കാവുന്നതും ആരോഗ്യകരവുമായ വൈകുന്നേര ലഘുഭക്ഷണങ്ങൾ പരിചയപ്പെടാം.

Healthy Dinner: ജോലി കഴിയുമ്പോൾ ആനയെ തിന്നുനുള്ള വിശപ്പാണോ? പരിഹാരം ഉണ്ട്
Healthy DinnerImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 19 Jul 2025 15:56 PM

കൊച്ചി: തിരക്കിട്ട ജോലി ജീവിതം നയിക്കുന്നവർക്ക്, 9-10 മണിക്കൂർ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വിശക്കുമ്പോൾ എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്നത് ഒരു വലിയ പ്രയാസമാണ്. എന്നാൽ അൽപ്പം ആസൂത്രണം ചെയ്താൽ, വീട്ടിലെത്തിയ ഉടൻ പാചകത്തിനായി അധികം സമയം ചിലവഴിക്കാതെ തന്നെ തയ്യാറാക്കാവുന്നതും ആരോഗ്യകരവുമായ വൈകുന്നേര ലഘുഭക്ഷണങ്ങൾ പരിചയപ്പെടാം.

 

1. മുളപ്പിച്ച പയർ വർഗ്ഗങ്ങൾ

മുളപ്പിച്ച പയർ വളരെ ആരോഗ്യകരമായ ഒരു ലഘുഭക്ഷണമാണ്. കലോറി കുറവാണെങ്കിലും ഇവ പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. ഫോളേറ്റ്, മഗ്നീഷ്യം, ഫോസ്ഫറസ്, മാംഗനീസ്, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവയും മുളപ്പിച്ച പയറുവർഗ്ഗങ്ങളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മുളപ്പിക്കുന്നതിലൂടെ ഇവയുടെ പോഷകമൂല്യം പലമടങ്ങ് വർധിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് വളരെ സഹായകമാണ്.

 

2. പീനട്ട് ബട്ടർ ടോസ്റ്റ്

പീനട്ട് ബട്ടർ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഇതിൽ വിറ്റാമിൻ ബി, വിറ്റാമിൻ ഇ എന്നിവയും അടങ്ങിയിട്ടുണ്ട്. ഒന്നോ രണ്ടോ സ്പൂൺ പീനട്ട് ബട്ടർ എടുത്ത് ബ്രെഡിൽ പുരട്ടി എളുപ്പത്തിൽ കഴിക്കാം.

 

3. യോഗർട്ടും പച്ചക്കറികളും

യോഗർട്ട് ഉപയോഗിച്ച് പച്ചക്കറികൾ ചേർത്ത് പോഷകസമൃദ്ധമായ ഒരു ലഘുഭക്ഷണം തയ്യാറാക്കാം. കാൽസ്യവും പ്രോട്ടീനും ധാരാളം അടങ്ങിയ ഈ വിഭവത്തിൽ സെലറി, ക്യാരറ്റ്, ബ്രോക്കോളി, തക്കാളി തുടങ്ങിയ പച്ചക്കറികൾ ചേർത്ത് കഴിക്കുന്നത് പോഷകഗുണം വർദ്ധിപ്പിക്കും.

 

4. വേവിച്ച മുട്ട

മുട്ടകൾ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. വൈകുന്നേര ലഘുഭക്ഷണമായി രണ്ട് വേവിച്ച മുട്ടകൾ കഴിച്ചാൽ വയർ നിറഞ്ഞതായി തോന്നും, ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും.

 

5. സ്മൂത്തികൾ

സ്മൂത്തികൾ പോഷകസമൃദ്ധമായ ഒരു ലഘുഭക്ഷണമാണ്. ഇഷ്ടപ്പെട്ട പഴങ്ങളും പച്ചക്കറികളും സംയോജിപ്പിച്ച് 5-10 മിനിറ്റിനുള്ളിൽ രുചിയും പോഷണവും നിറഞ്ഞ ഒരു ഗ്ലാസ് സ്മൂത്തി തയ്യാറാക്കാം. സ്ട്രോബെറി, മാമ്പഴം, വാഴപ്പഴം എന്നിവ ഒരു കപ്പ് പാൽ അല്ലെങ്കിൽ തൈര്, കുറച്ച് തേൻ എന്നിവയോടൊപ്പം ചേർത്ത് ബ്ലെൻഡ് ചെയ്താൽ രുചികരമായ സ്മൂത്തി തയ്യാറാക്കാം.