Rajinikanth Birthday Special: ആ 5 ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കി; രജനികാന്തിന്റെ ആരോഗ്യ രഹസ്യം ഇത്ര സിംപിളായിരുന്നോ!
Rajinikanth Fitness Secret:പ്രധാന രഹസ്യം '5 വെള്ള നിറത്തിലുള്ള ഭക്ഷണ സാധനങ്ങൾ അദ്ദേഹം തന്റെ ഡയറ്റിൽ നിന്ന്' ഒഴിവാക്കിയിട്ടുണ്ട്. ഒരു പരിപാടിയിൽ രജനീകാന്ത് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
തമിഴ് സൂപ്പർ താരം രജനികാന്തിന് ഇന്ന് 75ാം ജന്മദിനമാണ്. തങ്ങളുടെ പ്രിയ താരത്തിന് ആശംസകൾ നേരുകയാണ് ആരാധകരും സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖരും. സിനിമയിൽ 50 ആണ്ടുകൾ പിന്നിട്ട് ഇന്നും തന്റെ ഊർജസ്വലമായ സാന്നിധ്യം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് താരം. പ്രായം 75 ആയിട്ടും ഇന്നും ആരോഗ്യകാര്യത്തിൽ ഫിറ്റാണ്. ചിട്ടയായ ഭക്ഷണക്രമമാണ് ഇതിനു പിന്നിലെ പ്രധാന രഹസ്യം.
കഠിനമായ വര്‍ക്ക്ഔട്ടുകളോ കര്‍ശന ഡയറ്റോ അദ്ദേഹം പിന്തുടരാറില്ല. പകരം ശരീരത്തിന് ആവശ്യമായതും വേണ്ടാത്തതുമായ കാര്യങ്ങൾ മനസിലാക്കി മുന്നോട്ട് പോകുന്ന ഒരാളാണ് അദ്ദേഹം. ഇതിലെ പ്രധാന രഹസ്യം ‘5 വെള്ള നിറത്തിലുള്ള ഭക്ഷണ സാധനങ്ങൾ അദ്ദേഹം തന്റെ ഡയറ്റിൽ നിന്ന്’ ഒഴിവാക്കിയിട്ടുണ്ട്. ഒരു പരിപാടിയിൽ രജനീകാന്ത് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്.
Also Read:മുട്ട വേണമെന്നില്ല, പ്രോട്ടീൻ റിച്ച് വെയ്റ്റ് ലോസ് വെജിറ്റേറിയൻ ബ്രേക്ഫാസ്റ്റ് റെസിപികൾ
ഇപ്പോഴിതാ രജനികാന്തിന്‍റെ ആരോഗ്യ രഹസ്യം വളരെ സിംപിള്‍ ആണെന്ന് വിശദീകരിക്കുകയാണ് ഡോ. പ്രീതി മൃണാളിനി. അദ്ദേഹം തന്‍റെ ഡയറ്റില്‍ നിന്ന് അഞ്ച് വൈറ്റ് ഫുഡുകള്‍ ഒഴിവാക്കി. ഉപ്പ്, പഞ്ചസാര, മൈദ, പാല്‍, തൈര് എന്നിവ ഡയറ്റിൽ നിന്ന് ഒഴുവാക്കി. ഇതിന്റെ അമിത ഉപയോഗം ശരീരത്തില്‍ വീക്കം, ഇന്‍സുലിന്‍ സ്‌പൈക്ക്, അസിഡിറ്റി, വയറ്റില്‍ അസ്വസ്ഥത എന്നിവ ഉണ്ടാക്കുമെന്ന് ഡോക്ടര്‍ പറയുന്നു.
View this post on Instagram