Rasgulla Story: ബം​ഗാളിനേയും ഒഡിഷയെയും തമ്മിൽ തെറ്റിച്ച ഒരു മധുരപലഹാരം…

Both West Bengal and Odisha fight for a GI Tag : രഥയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന ജഗന്നാഥ ഭഗവാൻ, കോപിഷ്ഠയായ ലക്ഷ്മി ദേവിയെ അനുനയിപ്പിക്കാൻ രസഗുള നൽകുന്നതാണ് 'നീലഗിരി ബിജെ' എന്ന ആചാരം. 11-ാം നൂറ്റാണ്ടു മുതൽ ഇത് നിലവിലുണ്ടെന്നാണ് വിശ്വാസം.

Rasgulla Story: ബം​ഗാളിനേയും ഒഡിഷയെയും തമ്മിൽ തെറ്റിച്ച ഒരു മധുരപലഹാരം...

Rasgulla

Updated On: 

21 Oct 2025 19:45 PM

ന്യൂഡൽഹി: ഇന്ത്യയുടെ പ്രിയപ്പെട്ട പലഹാരമായ രസഗുളയുടെ (Rasgulla) ഉത്ഭവത്തെച്ചൊല്ലി പശ്ചിമ ബംഗാളും ഒഡീഷയും തമ്മിൽ നടന്ന തർക്കം ചരിത്രപരമായ ഒരു നിയമപോരാട്ടത്തിന് വഴിവച്ചു. ഭൗമസൂചികാ പദവിക്ക് വേണ്ടിയായിരുന്നു ഈ ‘മധുരപ്പോര്’.

 

വാദങ്ങൾ…

 

കൊൽക്കത്തയിലെ മധുരപലഹാര നിർമ്മാതാവായ നൊബിൻ ചന്ദ്ര ദാസ് 1868-ൽ ആണ് സ്പോഞ്ചിയായ വെളുത്ത ‘രോഷോഗൊല്ല’ കണ്ടുപിടിച്ചതെന്ന് ബംഗാൾ വാദിച്ചു. ആധുനിക പാചക കണ്ടുപിടിത്തമായിരുന്നു ഇത്. എന്നാൽ ഒഡിഷ ശക്തമായ വാദങ്ങളുമായി രം​ഗത്തെത്തി. തങ്ങളുടെ പതിപ്പായ ‘രസഗുള’ പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി പ്രസാദമായി സമർപ്പിക്കുന്നുണ്ടെന്ന് ഒഡീഷ അവകാശപ്പെട്ടു. രഥയാത്രയുടെ അവസാന ചടങ്ങായ ‘നീലഗിരി ബിജെ’ യിൽ ഈ പലഹാരം പ്രധാനമാണ്.

 

Also Read:യെമനില്‍ പിറവി, ബിരിയാണിക്ക് എതിരാളി; മലയാളിയുടെ കുഴിമന്തി വന്ന വഴി!

 

ഒഡീഷയുടെ രസഗോള മൃദലവും തവിട്ടുനിറമുള്ളതും പഞ്ചസാരയുടെ മയം കുറഞ്ഞതുമാണ്. രഥയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന ജഗന്നാഥ ഭഗവാൻ, കോപിഷ്ഠയായ ലക്ഷ്മി ദേവിയെ അനുനയിപ്പിക്കാൻ രസഗുള നൽകുന്നതാണ് ‘നീലഗിരി ബിജെ’ എന്ന ആചാരം. 11-ാം നൂറ്റാണ്ടു മുതൽ ഇത് നിലവിലുണ്ടെന്നാണ് വിശ്വാസം.

2017-ൽ ‘ബാംഗ്ലാർ റോഷോഗൊല്ലയ്ക്ക്’ ജി െഎ ടാഗ് ലഭിച്ചതോടെ ബംഗാൾ ആദ്യ വിജയം നേടി. എന്നാൽ ഒഡീഷ ശക്തമായ ചരിത്രപരമായ തെളിവുകൾ സമർപ്പിച്ചതിനെത്തുടർന്ന്, 2019-ൽ ‘ഒഡീഷാ രസഗോളയ്ക്കും’ വെവ്വേറെ GI ടാഗ് ലഭിച്ചു.
ഇതോടെ, ഒരേ പലഹാരത്തിൻ്റെ രണ്ട് വ്യത്യസ്ത രൂപങ്ങൾക്കും നിയമപരമായ അംഗീകാരം ലഭിച്ചു. ഇരു സംസ്ഥാനങ്ങളുടെയും സാംസ്കാരിക പൈതൃകമാണ് ഈ വിധിയിലൂടെ സംരക്ഷിക്കപ്പെട്ടത്.

 

രസ​ഗുള റെസിപി

 

ചേരുവകൾ: പാൽ, നാരങ്ങാനീര്/വിനാഗിരി, വെള്ളം, പഞ്ചസാര

തയ്യാറാക്കുന്ന വിധം

പാൽ തിളപ്പിച്ച് തീ ഓഫ് ചെയ്യുക. ഇതിലേക്ക് നാരങ്ങാനീര് ചേർത്ത് പാൽ പിരിയുന്നതുവരെ ഇളക്കുക. പാൽക്കട്ടി ഒരു തുണിയിൽ അരിച്ചെടുത്ത് തണുത്ത വെള്ളത്തിൽ കഴുകി പുളിപ്പ് മാറ്റുക. 30 മിനിറ്റ് കെട്ടിത്തൂക്കി അധിക ജലാംശം കളയുക. ഒരു പാത്രത്തിൽ എടുത്ത് കൈപ്പത്തിയുടെ പിൻഭാഗം ഉപയോഗിച്ച് 7-10 മിനിറ്റ് നന്നായി ഉടയ്ക്കുക. ഇത് മൃദലമായ മാവ് പോലെയാകണം. ഇതിനെ ചെറിയ, വിള്ളലുകളില്ലാത്ത ഉരുളകളാക്കി മാറ്റുക. ഒരു വലിയ പാത്രത്തിൽ പഞ്ചസാരയും 5 കപ്പ് വെള്ളവും ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചുവരുമ്പോൾ ഉരുളകൾ ഇതിലേക്ക് സാവധാനം ഇടുക. പാത്രം അടച്ച് 10-15 മിനിറ്റ് ഉയർന്ന തീയിൽ വേവിക്കുക. രസഗുളകൾ ഇരട്ടി വലുപ്പമാകും. തീ ഓഫ് ചെയ്ത്, തണുപ്പിച്ച ശേഷം ഉപയോഗിക്കാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും