AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanjay Dutt Diet Plan: ‘ഒരു ദിവസം 6 നേരം ഭക്ഷണം; ബിരിയാണിയും കബാബും കഴിക്കും’; ഫിറ്റനസ് രഹസ്യം പങ്കുവച്ച് സഞ്ജയ് ദത്ത്

Sanjay Dutt Reveals His Daily Diet Plan: പതിവ് വ്യായാമവും, മികച്ച ഡയറ്റ് പ്ലാനുകളും, ആരോഗ്യകരമായ ജീവിതശൈലിയുമാണ് 66-ാം വയസിലും താരത്തിന്‍റെ ഫിറ്റ്നസിന് പിന്നില്‍. ഇപ്പോഴിതാ താരം തന്റെ ഫിറ്റനസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Sanjay Dutt Diet Plan: ‘ഒരു ദിവസം 6 നേരം ഭക്ഷണം; ബിരിയാണിയും കബാബും കഴിക്കും’; ഫിറ്റനസ് രഹസ്യം പങ്കുവച്ച് സഞ്ജയ് ദത്ത്
Sanjay Dutt Image Credit source: facebook\Sanjay Dutt
sarika-kp
Sarika KP | Published: 30 Jul 2025 13:16 PM

ബോളിവുഡിലും തെന്നിന്ത്യയിലും നിറഞ്ഞുനിൽക്കുകയാണ് നടൻ സഞ്ജയ് ദത്ത്. അഭിനയ മികവിനു പുറമെ ഫിറ്റ്നസ് കൊണ്ടും എന്നും മുൻപന്തിയിൽ തന്നെയാണ് താരം. പതിവ് വ്യായാമവും, മികച്ച ഡയറ്റ് പ്ലാനുകളും, ആരോഗ്യകരമായ ജീവിതശൈലിയുമാണ് 66-ാം വയസിലും താരത്തിന്‍റെ ഫിറ്റ്നസിന് പിന്നില്‍. ഇപ്പോഴിതാ താരം തന്റെ ഫിറ്റനസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു ദിവസം താഴ ആറ് നേരം ചെറിയ അളവിൽ ഭക്ഷണം കഴിക്കാറുണ്ടെന്നാണ് താരം പറയുന്നത്. ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നതിനും വിശപ്പ് നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലായിരുന്നു നടൻ താൻ പിന്തുടരുന്ന ഭക്ഷണരീതിയെക്കുറിച്ച് തുറന്നു പറഞ്ഞത്.

Also Read: 90സ് കിഡ്സിന് കുട്ടിക്കാലത്തേക്ക് ടൈംട്രാവൽ ചെയ്യണോ? ഈ ഉപ്പുമാവ് നാവിൽ തൊട്ടാൽമതി…

തന്റെ ദൈനംദിന ഭക്ഷണത്തിൽ ബോയിൽഡ് ചിക്കൻ പോലുള്ള ലീൻ പ്രോട്ടീൻ സ്രോതസുകളും അവോക്കാഡോ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളും ഉൾപ്പെടുത്താറുണ്ടെന്നാണ് താരം പറയുന്നത്. ബിരിയാണിയും കബാബും പോലുള്ള ഭക്ഷണങ്ങളും താൻ കഴിക്കാറുണ്ടെന്നും അദ്ദേഹം തുറന്നുപറയുന്നു. ഒരാൾ ഒരു ദിവസം ആറ് നേരം ചെറിയ അളവിൽ ഭക്ഷണം കഴിക്കണം. രാവിലെ താൻ മ്യൂസ്‌ലി കഴിക്കും, അതിനുശേഷം മുട്ടയുടെ വെള്ളയും അവോക്കാഡോയും കഴിക്കും. കുറച്ചു കഴിഞ്ഞാൽ സാലഡും പഴങ്ങളും കഴിക്കും. അതിനുശേഷം ബോയിൽഡ് ചിക്കൻ കഴിക്കും. ജിമ്മിൽ പോയി ഫിറ്റ്നസ് നിലനിർത്തേണ്ടത് പ്രത്യേകിച്ച് അഭിനേതാക്കൾക്ക് വളരെ പ്രധാനമാണെന്നും സഞ്ജയ് ദത്ത് അഭിമുഖത്തിൽ പറഞ്ഞു.