AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Tapioca and Protein Combos: കപ്പയെന്ന നാട്ടുരാജാവിന്റെ വിഷമിറക്കിയ രുചിക്കൂട്ടുകാർ ഏതെന്നു അറിയാമോ?

കേവലം ഒരു പ്രതിവിധി എന്ന നിലയിൽ മാത്രമല്ല അതീവ രുചികരമായ ഈ രുചിയുടെ കൂട്ടുകെട്ട് നമുക്കെല്ലാം സുപരിചിതമാണ്. കപ്പ മീൻ, കപ്പ മുളക് എന്നീ കൂട്ടുകെട്ടുകൾക്കു പുറമേ പല നാട്ടിലെ കപ്പയുടെ പല പല കൂട്ടുകാരെ നമുക്ക് പരിചയപ്പെട്ടാലോ?

Tapioca and Protein Combos: കപ്പയെന്ന നാട്ടുരാജാവിന്റെ വിഷമിറക്കിയ രുചിക്കൂട്ടുകാർ ഏതെന്നു അറിയാമോ?
Tapioca And Fish CurryImage Credit source: unsplash
aswathy-balachandran
Aswathy Balachandran | Published: 20 Nov 2025 17:46 PM

കപ്പ എന്നാൽ മലയാളിയ്ക്ക് ഒരു വികാരമാണ്. പണ്ട് പാവപ്പെട്ടവന്റെ അടുക്കളയിലെ പ്രധാനിയായിരുന്നെങ്കിൽ ഇപ്പോൾ ഫൈവ് സ്റ്റാർ വിഭവങ്ങൾക്കിടയിലെ നാട്ടുരാജാവാണ് കപ്പ. വർഷങ്ങൾക്കു മുമ്പ് പട്ടിണിക്കാലത്ത് കപ്പൽ കേറി വന്ന മരച്ചീനിക്കിഴങ്ങിൽ വിഷമുണ്ടെന്ന് പണ്ടു മാത്രമല്ല ഇന്നും വിശ്വാസങ്ങളുണ്ട്. അതിൽ അൽപം സത്യവുമുണ്ട്. സയനൈഡിന്റെ അംശം ഇതിൽ അൽപമുണ്ടെങ്കിലും പരമ്പരാ​ഗത പാചകരീതികളിൽ ഇതിനു പരിഹാരവുമുണ്ട്.

നാമറിയാതെ ഇന്ന് നമ്മൾ ചെയ്യുന്ന പല മാർ​ഗങ്ങളും പാചകക്കൂട്ടുകളും കപ്പയിലെ വിഷത്തെ നിർവീര്യമാക്കുന്നതാണ്. കേവലം ഒരു പ്രതിവിധി എന്ന നിലയിൽ മാത്രമല്ല അതീവ രുചികരമായ ഈ രുചിയുടെ കൂട്ടുകെട്ട് നമുക്കെല്ലാം സുപരിചിതമാണ്. കപ്പ മീൻ, കപ്പ മുളക് എന്നീ കൂട്ടുകെട്ടുകൾക്കു പുറമേ പല നാട്ടിലെ കപ്പയുടെ പല പല കൂട്ടുകാരെ നമുക്ക് പരിചയപ്പെട്ടാലോ?

 

കപ്പയുടെ കൂട്ടുകാർ

 

  • കപ്പയും പരിപ്പുകറിയും (ചെറുപയർ/കടല): പയറുവർഗ്ഗങ്ങളിലെ പ്രോട്ടീൻ ലഭിക്കാനുള്ള ലളിതവും ആരോഗ്യകരവുമായ വഴി. തേങ്ങാപ്പാൽ ചേർത്ത ഒരു പരിപ്പ് കറി കപ്പയ്ക്കൊപ്പം നല്ലതാണ്.
  • കപ്പയും കടലക്കറിയും (പുഴുങ്ങിയതോ കറിയാക്കിയതോ): കേരളീയ രീതിയിലുള്ള കടലക്കറിയും കപ്പയും വയറ് നിറയ്ക്കുന്നതും പോഷകസമൃദ്ധവുമാണ്.
  • കപ്പയും ചേമ്പും/ചേനയും/പയറും ചേർത്ത കൂട്ടാൻ: നാടൻ കറികൾ കപ്പയ്ക്കൊപ്പം കഴിക്കുന്നത് പോഷകങ്ങളുടെ സമതുലിതാവസ്ഥ നൽകും.

Also read – ലോകത്തിലെ അ‍ഞ്ച് മികച്ച ചിക്കൻ വിഭവങ്ങളിലൊന്ന് ഇന്ത്യയിൽ നിന്ന്…. 1950 -ൽ ജനിച്ച ആ രുചിയുടെ കഥ ഇങ്ങനെ

 

മറ്റു രുചികരമായ കോമ്പോകൾ

 

​കപ്പയും പോർക്ക് പെരളനും: പ്രത്യേകിച്ച് ക്രിസ്ത്യൻ രീതിയിലുള്ള മസാല ചേർത്ത പോർക്ക് പെരളൻ കപ്പയോടൊപ്പം ഒരു തകർപ്പൻ കോമ്പിനേഷനാണ്.

കപ്പയും താറാവ് കറിയും: താറാവ് മുളകിട്ട കറി കപ്പയ്ക്കൊപ്പം അപൂർവ്വമായി മാത്രം ലഭിക്കുന്നതും എന്നാൽ അത്യധികം രുചികരവുമായ കോമ്പിനേഷനാണ്.

ചുരുക്കിപ്പറഞ്ഞാൽ കപ്പയിലെ വിഷാംശത്തെ നിർവീര്യമാക്കാൻ സഹായിക്കുന്ന സൾഫർ അടങ്ങിയ അമിനോ ആസിഡുകൾ (മെഥിയോണിൻ പോലുള്ളവ) പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ ധാരാളമായി ഉണ്ട്. അതുകൊണ്ടാണ് ഈ കോമ്പിനേഷനുകൾ ആരോഗ്യകരവും രുചികരവുമായി മാറുന്നത്.