Aranmula Vallasadya: രുചിപ്പെരുമയിൽ കേമൻ, വെപ്പിലും വിളമ്പിലും വ്യത്യസ്തത! ഇലയിലെത്തുന്നത് 64 വിഭവങ്ങൾ; അറിയാം ആറന്മുള വള്ളസദ്യ
Aranmula Vallasadya Feast 2025 : ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യ എന്നറിയപ്പെടുന്നത് ആറന്മുള വള്ളസദ്യയാണഅ. ഓരോ വർഷവും വിദേശകളും സ്വദേശികളുമടക്കം ലക്ഷക്കണ്ക്കിനാളുകളാണ് വള്ളസദ്യ കേട്ടറിഞ്ഞ് ഇവിടെ എത്തുന്നത്.
ഏറെ പേര് കേട്ട ഒന്നാണ് ആറന്മുള വള്ളസദ്യ. ഈ വർഷത്തെ ആറന്മുള്ള വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ജൂലായ് 13-ാം തീയതി മുതൽ ഒക്ടോബർ രണ്ട് വരെയാണ് ഇത്തവണത്തെ വള്ളസദ്യ നടക്കുന്നത്. വയ്പ്പിലും വിളമ്പിലും വ്യത്യസ്തതയും രുചിപെരുമയിൽ പേര് കേട്ടതുമായ ആറന്മുള വള്ളസദ്യ കൗതുകം കൂടിയാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സമൂഹസദ്യ എന്നറിയപ്പെടുന്നത് ആറന്മുള വള്ളസദ്യയാണ്. ഓരോ വർഷവും വിദേശകളും സ്വദേശികളുമടക്കം ലക്ഷക്കണ്ക്കിനാളുകളാണ് വള്ളസദ്യ കേട്ടറിഞ്ഞ് ഇവിടെ എത്തുന്നത്. ഇത്രെയും ദിവസം നീണ്ടു നിൽക്കുന്ന വള്ളസദ്യ ഉദ്ദിഷ്ട കാര്യങ്ങൾ സാധിക്കാനായാണ് ഭക്തർ സമർപ്പിക്കുന്നത് എന്നാണ് വിശ്വാസം.
Also Read:44 വിഭവങ്ങൾ, 20 വിഭവങ്ങൾ വഞ്ചിപ്പാട്ട് പാടി ചോദിക്കും; ആറന്മുള വള്ളസദ്യ കഴിക്കാൻ പോയാലോ?
ആറന്മുളയിലെ 52 കരകളിലെയും പള്ളിയോടങ്ങള്‍ക്കായി സമർപ്പിക്കുന്ന വഴിപാട് സദ്യകളാണ് ആറന്മുള വള്ളസദ്യ. 44 വിഭവങ്ങളാണ് ഈ സദ്യയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇത് കൂടാതെ കരക്കാർ പാട്ടുപാടി ആവശ്യപ്പെടുന്ന വിഭവങ്ങള്‍ വേറെയുമുണ്ട്. മടന്തയില തോരൻ, മോദകം, അട, കദളി, കാളിപ്പഴങ്ങള്‍, തേൻ തുടങ്ങിയവ ഇത്തരം 20 വിഭവങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതാണ്. അമ്പലപ്പുഴ പാല്‍പായസം, അടപ്രഥമൻ, കടല പ്രഥമൻ, പഴം പായസം എന്നിവയും ഇതിൽ ഉൾപ്പെട്ടിരിക്കുന്നുണ്ട്.
വിഭവങ്ങൾ
ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, അവിയൽ, സാമ്പാർ, തോരൻ, പച്ചടി, കിച്ചടി, നാരങ്ങ അച്ചാർ, ഇഞ്ചിക്കറി, കടുമാങ്ങ, ഉപ്പുമാങ്ങ, വറുത്ത എരിശ്ശേരി, കാളൻ, ഓലൻ, രസം, ഉറ തൈര്, മോര്, പ്രഥമൻ, ഉപ്പേരി, കദളിപ്പഴം, എള്ളുണ്ട, വട, ഉണ്ണിയപ്പം, കല്ക്കണ്ടം, ശർക്കര/ പഞ്ചസാര, മുന്തിരിങ്ങ, കരിമ്പ്, മെഴുക്കുപുരട്ടി, ചമ്മന്തിപ്പൊടി, ചീരത്തോരന്, തേന്, തകരതോരൻ, നെല്ലിക്ക അച്ചാര്, ഇഞ്ചി തൈര്. പപ്പടം വലുതും ചെറുതും വേണം. ഉപ്പേരി നാലു കൂട്ടം. പായസവും നാല് കൂട്ടം ആണ് പതിവ്. ഇതു കൂടാതെ മടന്തയില തോരൻ, പഴുത്ത മാങ്ങാക്കറി, പഴംനുറുക്ക്, പാളത്തൈര്, കിണ്ടി പാല്, വെണ്ണ.