Rasgulla controversy: ആ പലഹാരത്തിന്റെ പേരിൽ രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ തല്ലി, ഒടുവിൽ കോടതി ഒത്തുതീർപ്പാക്കി
The story of Rasgulla: പുരി ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകളായി രസഗുളയുടെ ഒരു രൂപം തങ്ങളുടെ പക്കൽ ഉണ്ടെന്നും ഖീരമോഹന എന്ന പേരിൽ ഈ മധുര പലഹാരം പുരി ജഗന്നാഥ ഭഗവാനു നേദിച്ചിരുന്നു എന്നും ഒഡിഷക്കാർ വാദിച്ചു.
കൊൽക്കത്ത: ഇന്ത്യയിൽ സംസ്ഥാനങ്ങൾ തമ്മിൽ പലതരത്തിലുള്ള തർക്കങ്ങൾ നടന്നിട്ടുണ്ട്. നദീജലത്തിന്റെ പേരിൽ അതിർത്തി തർക്കങ്ങൾ അങ്ങനെ നീളുന്നു പട്ടിക. എന്നാൽ ഭക്ഷണത്തിന്റെ പേരിൽ രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ തല്ലി കോടതിയിൽ കയറിയ കഥ കേട്ടിട്ടുണ്ടോ. എന്നാൽ ഇങ്ങനെ ഒരു സംഭവം നമ്മുടെ രാജ്യത്ത് നടന്നിട്ടുണ്ട്. ഇവിടെ തർക്ക വിഷയമായത് രസഗുളയാണ്.
ഒഡീഷയും പശ്ചിമബംഗാളും
എവിടെയാണ് രസഗുള ഉണ്ടായത് എന്ന വിഷയത്തിൽ പശ്ചിമ ബംഗാളും ഒഡിഷയും തമ്മിൽ വർഷങ്ങൾ നീണ്ട തർക്കം നടന്നു. തങ്ങളാണ് രസഗുള കണ്ടുപിടിച്ചത് എന്നായിരുന്നു ഇത് സംസ്ഥാനങ്ങളും വാദിച്ചത്. 1868 ൽ കൊൽക്കത്തയിലെ പ്രശസ്തനായ മധുരപലഹാര വ്യാപാരി ആയിരുന്ന നബീൻ ചന്ദ്രദാസ് ആണ് രസഗുള കണ്ടുപിടിച്ചത് എന്നാണ് പശ്ചിമ ബംഗാളിന്റെ വാദം. എന്നാൽ പുരി ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകളായി രസഗുളയുടെ ഒരു രൂപം തങ്ങളുടെ പക്കൽ ഉണ്ടെന്നും ഖീരമോഹന എന്ന പേരിൽ ഈ മധുര പലഹാരം പുരി ജഗന്നാഥ ഭഗവാനു നേദിച്ചിരുന്നു എന്നും ഒഡിഷക്കാർ വാദിച്ചു.
കോടതിവിധി
വർഷങ്ങൾ നീണ്ട വാദങ്ങൾക്കും തെളിവ് ശേഖരണത്തിനും ഒടുവിൽ 2017ൽ പശ്ചിമബംഗാളിന് ബംഗ്ലാർ രസഗുള എന്ന പേരിൽ ഭൗമസൂചിക പദവി ലഭിച്ചു. ഇങ്ങനെ പശ്ചിമ ബംഗാളിൽ നിന്നുള്ള രസഗുളയുടെ തനത് രൂപത്തിന് നിയമപരമായ അംഗീകാരം ലഭിച്ചു. എന്നാൽ ഈ വിധി ഒഡിഷയുടെ പാരമ്പര്യത്തെ ഇല്ലാതാക്കിയില്ല. ഒഡിഷ രസഗുളയ്കും സമ്മാനമായി ഒരു ജി ഐ ടാഗ് ലഭിച്ചു. ഇതോടെ ഇത് സംസ്ഥാനങ്ങൾക്കും അവരവരുടെ രസഗുളയുടെ തനതുരൂപത്തിന് നിയമപരമായ അംഗീകാരമായി.