Viral Foods 2025: പേളിയുടെ ഫിഷ് മോളി; അഹാനയുടെ ബീറ്റ്റൂട്ട് സ്വീറ്റ്; ഈ വർഷം സെലിബ്രിറ്റികൾ പങ്കുവച്ച കൊതിപ്പിക്കുന്ന വിഭവങ്ങൾ!
Viral Foods 2025:രുചികരമായ വിഭവങ്ങള്‍ തയാറാക്കിയും സെലിബ്രിറ്റികള്‍ ശ്രദ്ധ നേടിയിരുന്നു. ഈ വർഷം സെലിബ്രിറ്റികള്‍ പങ്കുവച്ച ഏറ്റവും കൂടുതൽ വൈറലായ വിഭവങ്ങൾ പരിചയപ്പെടും.

Viral Food 2025
2025 അവസാനിക്കാന്‍ വെറും 5 ദിനങ്ങള്‍ മാത്രം ശേഷിക്കെ ഒട്ടേറെ നല്ല അനുഭവങ്ങൾ പങ്കുവച്ച് നിരവധി താരങ്ങളാണ് രംഗത്ത് എത്തിയത്. പലരും തങ്ങളുടെ യാത്രാവിശേഷങ്ങളും കുടുംബവിശേഷങ്ങളും പങ്കുവച്ചത് നമ്മൾ കണ്ടിരുന്നു. ഇവയിൽ രുചികരമായ വിഭവങ്ങള്‍ തയാറാക്കിയും സെലിബ്രിറ്റികള്‍ ശ്രദ്ധ നേടിയിരുന്നു. ഈ വർഷം സെലിബ്രിറ്റികള്‍ പങ്കുവച്ച ഏറ്റവും കൂടുതൽ വൈറലായ വിഭവങ്ങൾ പരിചയപ്പെടും.
അഹാന കൃഷ്ണയുടെ ബീറ്റ്റൂട്ട് സ്വീറ്റ്
ഈ വർഷം നടി അഹാന കൃഷ്ണ പരിചയപ്പെടുത്തിയ വിഭവമാണ് ബീറ്റ്റൂട്ട് സ്വീറ്റ്. ബീറ്ററൂട്ട് കഴിക്കാൻ ഇഷ്ടമില്ലാത്തവർക്ക് പോലും ഈ വിഭവം ഇഷ്ടപ്പെടും. ആരെയും കൊതിപ്പിക്കും ബീറ്റ്‌റൂട്ട് സ്വീറ്റ് എങ്ങനെ തയാറാക്കാം എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ബീറ്റ്‌റൂട്ട് -1/2 kg,പഞ്ചസാര -1 1/2 കപ്പ്, ഉപ്പ് – ആവശ്യത്തിന്,ഏലക്ക പൊടി -1/4 ടീസ്‌പൂൺ,റോസ് എസൻസ് -ആവശ്യത്തിന്,ആപ്പിൾ -1 എണ്ണം
കശുവണ്ടി,ഉണക്കമുന്തിരി,നെയ്യ് -1 ടേബിൾ സ്‌പൂൺ
തയ്യാറാക്കുന്ന വിധം: ചെറുതായി ക്യൂബ് കഷ്ണങ്ങളായി ബീറ്റ്‌റൂട്ട് അരിഞ്ഞുവയ്ക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം, ഉപ്പ് എന്നിവ ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഇത് തണുത്തതിനു ശേഷം ബീറ്റ്‌റൂട്ട് മിക്‌സിയിൽ ഇട്ട് നല്ലവണം അരച്ച് എടുക്കുക. ഇതിനു ശേഷം ഒരു പാൻ വച്ച് ഇതിലേക്ക് ബീറ്റ്‌റൂട്ട് പൾപ്പ് ചേർത്ത് നല്ലവണം ഇളക്കുക. ശേഷം പഞ്ചസാരയും ഏലക്ക പൊടിയും റോസ് എസൻസും ചേർത്ത് നല്ലവണം ഇളക്കി യോജിപ്പിക്കുക. തീ കുറച്ച് വച്ച് വീണ്ടും ഒരു 5-8 മിനിറ്റ് വേവിക്കുക. കട്ടി രൂപത്തിൽ ആകുമ്പോൾ അതിലേക്ക് അരിഞ്ഞ് വച്ച ആപ്പിൾ കൂടി ചേർക്കുക. നന്നായി യോജിപ്പിച്ചതിന് ശേഷം തീ ഓഫ് ആക്കുക. തുടർന്ന് മറ്റൊരു പാനിൽ നെയ്യ് ഒഴിച്ച് കശുവണ്ടി ഉണക്കമുന്തിരി എന്നിവ ചേർത്ത് മൂപ്പിച്ച് ഇിതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. സ്വാദിഷ്‌ടമായ ബീറ്റ്‌റൂട്ട് സ്വീറ്റ് റെഡി.
Also Read:ചായ വീണ്ടും ചൂടാക്കി കുടിക്കാറുണ്ടോ? ശരീരത്തിന് സംഭവിക്കുന്നത്…
പേളി മാണിയുടെ ഫിഷ് മോളി
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടിയും അവതാരകയുമായ പേളി മാണി. തന്റെ യൂട്യൂബ് ചാനലിലൂടെ രുചികരമായ വിഭവങ്ങൾ പങ്കുവച്ച് എത്താറുണ്ട്. അത്തരത്തിൽ പങ്കുവച്ച ഒരു വിഭവമാണ് തന്‍റെ മുത്തശ്ശിക്കൊപ്പം ചെയ്ത ‘ഫിഷ് മോളി’. കറിവേപ്പിലയും പച്ചമുളകും തേങ്ങാപ്പാലും ചേർത്ത് ഈ തയ്യാറാക്കുന്ന കാഴ്ച വെറും ഒരു പാചക വിഡിയോ വൈറലായിരുന്നു.,പേളി മാണിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ഈ വീഡിയോ കാണാം.