Biryani: ചുവന്ന തുണി കൊണ്ട് ബിരിയാണി ചെമ്പ് മൂടുന്നത് എന്തിനാണ്? പിന്നിൽ ഒളിഞ്ഞിരിക്കുന്നത് അതീവ രഹസ്യം
Biryani Pots Are Wrapped in Red Cloth: ഇന്ത്യയിലെ മിക്ക നഗരങ്ങളിൽ കടും ചുവപ്പ് നിറത്തിലുള്ള തുണി വച്ച് ബിരിയാണി ചെമ്പ് മൂടാറുണ്ട്. എന്നാൽ കേരളത്തിൽ ഈ തുണിക്ക് അങ്ങനെ പ്രത്യേകിച്ച് നിറമില്ലെന്നതാണ് യാഥാർത്ഥ്യം.
മിക്ക ഭക്ഷണപ്രിയരുടെയും ഏറ്റവും ഇഷ്‌ടപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് ബിരിയാണി. എന്ത് ആഘോഷം വന്നാലും ബിരിയാണിക്ക് പ്രത്യേകം ഒരു സ്ഥാനമുണ്ട്. കല്യാണ വീടുകളിൽ തയ്യാറാക്കുന്ന ബിരിയാണിക്ക് ഒരു പ്രത്യേക രുചിയാണ്. ബിരിയാണി ചെമ്പ് തുറക്കുന്നത് മുതൽ അത് കഴിക്കുന്നതിൽ വരെ പ്രത്യേകത നിറഞ്ഞതാണ്. എന്നാൽ പലപ്പോഴായി ബിരിയാണി ചെമ്പ് ഒരു തുണികൊണ്ട് മൂടിയിരിക്കുന്നത് കാണാം.
മിക്കയിടത്തും ഈ കാഴ്ച സാധരണയാണ്. എന്നാൽ എന്തിനാണ് ഇത് ഇങ്ങനെ ചെയ്യുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യയിലെ മിക്ക നഗരങ്ങളിൽ കടും ചുവപ്പ് നിറത്തിലുള്ള തുണി വച്ച് ബിരിയാണി ചെമ്പ് മൂടാറുണ്ട്. എന്നാൽ കേരളത്തിൽ ഈ തുണിക്ക് അങ്ങനെ പ്രത്യേകിച്ച് നിറമില്ലെന്നതാണ് യാഥാർത്ഥ്യം. എന്നാൽ വെറുതെ ചുവന്ന തുണി ഉപയോഗിക്കുന്നതല്ല. ഇത് ഉപയോഗിക്കുന്നതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്.
ഇതിനു ഒരു കാരണമായി പറയുന്നത് ചൂട് നിലനിർത്തുന്നതിനു വേണ്ടിയാണെന്നാണ്. ഇങ്ങനെ ചെയ്യുന്നത് മൂലം ബിരിയാണിയുടെ ചൂട് പോകാതിരിക്കുന്നു. കോട്ടൺ തുണി മണിക്കൂറുകളോളം ബിരിയാണിയുടെ ചൂട് നിലനിർത്താൻ സഹായിത്തും. ഇത് കൂടുതൽ സമയം ബിരിയാണി കേടാകാതിരിക്കാൻ സഹായിക്കുന്നു.
Also Read:ഷാജഹാന്റെ പ്രിയതമ മുംതാസ് സൈനികർക്ക് ഒരുക്കിയത്; പക്ഷേ പേർഷ്യക്കാരനാ? ആരും അറിയാത്ത ബിരിയാണി കഥ
മറ്റൊരു കാരണമായി പറയുന്നത് ഇത് ബിരിയാണി ചെമ്പിനുള്ളിലെ ഈർപ്പം പിടിച്ചുനിർത്തി അരി മൃദുവും സുഗന്ധവുമുള്ളതായി നിലനിർത്തുന്നുവെന്നാണ്. മറ്റൊന്ന് അടുക്കളയിൽ നിന്നും പുറത്ത് നിന്നുമുള്ള പൊടികൾ ബിരിയാണിയിൽ വീഴാതെ അടച്ച് സൂക്ഷിക്കാൻ കോട്ടൺ തുണി ഉപയോഗിക്കുന്നു.
അടുത്ത കാരണമായി പറയുന്നത് ഇന്ത്യൻ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നിറമാണ് ചുവപ്പ്. ആഘോഷത്തിന്റെയും ഊഷ്മളതയുടെയും നിറമാണ്. ബിരിയാണി ഇതിനെയെല്ലാം പ്രതിനിധീകരിക്കുന്നു. അതിനാലാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഒരു വാദം. ഇന്ത്യയിലെ തിരക്കേറിയ തെരുവുകളിൽ നിരവധി കടകളുടെ പുറത്ത് ബിരിയാണി തയ്യാറാക്കി ചുവപ്പ് നിറത്തിലുള്ള തുണി വച്ച് മൂടുന്നു. ഇങ്ങനെ ചെയ്യുന്നത് ആളുകളെ പെട്ടെന്ന് അവിടേക്ക് ആകർഷിക്കുന്നു.