Bathroom Camping: പ്രശ്നങ്ങൾ അകറ്റാൻ ജെൻ സിയുടെ പുത്തൻ തന്ത്രം; എന്താണ് ‘ബാത്ത്റൂം ക്യാമ്പിംഗ്’?

Gen Z Bathroom Camping: എല്ലാ കാര്യങ്ങളിലും പുതുവഴി തേടുന്ന ജെൻ സിക്കാർക്കിടയിൽ ശ്രദ്ധേയമായ വാക്കാണ് 'ബാത്ത്റൂം ക്യാമ്പിംഗ്'. 2010 മുതലാണ് 'ബാത്ത്റൂം ക്യാമ്പർ' എന്ന വാക്ക് ഉപയോഗിക്കാൻ തുടങ്ങിയത്.

Bathroom Camping: പ്രശ്നങ്ങൾ അകറ്റാൻ ജെൻ സിയുടെ പുത്തൻ തന്ത്രം; എന്താണ് ബാത്ത്റൂം ക്യാമ്പിംഗ്?

Bathroom Camping

Updated On: 

10 Sep 2025 11:52 AM

‘നീ കുളിമുറിയിൽ കയറിയിട്ട് എത്ര നേരമായി, ഉറങ്ങിപ്പോയോ?’ ഈ ചോദ്യം കേൾക്കാത്തവർ ചുരുക്കമായിരിക്കും അല്ലേ? ഇത്തരം ചോദ്യങ്ങളെ പണ്ട് ചിരിച്ചുതള്ളിയിരുന്നെങ്കിൽ ഇന്നത്തെ ജെൻ സിക്കാർക്ക് ഇതിന് കൃത്യമായ മറുപടി ഉണ്ട്.  എല്ലാ കാര്യങ്ങളിലും പുതുവഴി തേടുന്ന ജെൻ സിക്കാർക്കിടയിൽ ശ്രദ്ധേയമായ വാക്കാണ് ‘ബാത്ത്റൂം ക്യാമ്പിംഗ്’.

2010 മുതലാണ് ‘ബാത്ത്റൂം ക്യാമ്പർ’ എന്ന വാക്ക് ഉപയോഗിക്കാൻ തുടങ്ങിയത്. ‘അജ്ഞാതമായ കാരണങ്ങളാൽ, കുളിമുറിയിൽ കയറി കുറഞ്ഞത് 30 മിനിറ്റെങ്കിലും അവിടെ ചെലവഴിക്കുന്ന ഒരാൾ, എന്നാണ് ഈ വാക്കിന് അർത്ഥം. എന്നാൽ എന്താണ് ബാത്ത്റൂം ക്യാമ്പിംഗ് എന്നറിയാമോ?

ബാത്ത്റൂം ക്യാമ്പിംഗ്

പ്രതിസന്ധികളില്‍ നിന്ന് രക്ഷപ്പെടാനുള്ള ജെൻ സിക്കാരുടെ മാര്‍ഗമാണ് ബാത്ത്റൂം ക്യാമ്പിംഗ്. എല്ലാ പ്രശ്നങ്ങളെയും പുറത്ത് വച്ചിട്ട് അവർ വാതിൽ അടയ്ക്കുന്നു. പ്രശ്നങ്ങളിൽ നിന്നുള്ള സമ്പൂർണ ഒളിച്ചോട്ടമല്ല, താൽകാലിക ഇടവേള മാത്രമാണിത്. ഇത് വഴി സമ്മർദ്ദം കുറയ്ക്കാനും മാനസിക ആരോ​ഗ്യം വീണ്ടെടുക്കാനും അവർക്ക് കഴിയുന്നു.

എന്നാൽ ബാത്ത്റൂമിൽ വെറുതെ ഇരിക്കുകയല്ല, ഫോണിൽ സ്ക്രോൾ‌ ചെയ്തും പാട്ട് കേട്ടും പൂര്‍ണമായും സമാധാനപരമായ അന്തരീക്ഷം രൂപപ്പെടുത്തി അവർ അവരുടെ സമ്മർദ്ദം കുറയ്ക്കുകയാണ് ചെയ്യുന്നത്. ടിക്ടോക്കിലൂടെയാണ് ബാത്ത്റൂം ക്യാമ്പിംഗ് എന്ന വാക്ക് വൈറലാകുന്നത്.

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം