Woman Arrested: ഓടുന്ന ട്രെയിനിൽ നിന്ന് കഞ്ചാവ് പൊതികൾ പുറത്തേക്ക് എറിഞ്ഞു; പൊലീസിനെ അറിയിച്ച് നാട്ടുകാർ; യുവതി പിടിയിൽ
Woman Arrested for Smuggling Ganja from Train:ആളൊഴിഞ്ഞ സ്ഥലത്തേക്ക് ട്രെയിനിൽ നിന്ന് ചില പൊതികൾ വലിച്ചെറിയുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊതികൾ ശേഖരിച്ച് പോവുകയായിരുന്ന യുവതിയെ കണ്ടെത്തിയത്.
കൊച്ചി: ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ കഞ്ചാവ് ശേഖരിച്ച് കൊണ്ടുപോകുന്നതിനിടെയിൽ യുവതി പിടിയിൽ. ഒഡീഷ കണ്ഡമാൽ സ്വദേശിനി ശാലിനി ബല്ലാർ സിങ്ങിനെ (24)യാണ് നെടുമ്പാശേരി പൊലീസ് പിടികൂടിയത്. ഇന്ന് പുലർച്ചെ നെടുവന്നൂർ റെയിൽവേ ട്രാക്കിന് സമീപത്ത് വെച്ചാണ്.
ആളൊഴിഞ്ഞ സ്ഥലത്തേക്ക് ട്രെയിനിൽ നിന്ന് ചില പൊതികൾ വലിച്ചെറിയുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊതികൾ ശേഖരിച്ച് പോവുകയായിരുന്ന യുവതിയെ കണ്ടെത്തിയത്. തുടർന്ന് ബാഗ് പരിശോധിച്ചപ്പോൾ നാല് പൊതികളിലായി ട്രെയിനിൽ നിന്നും എറിഞ്ഞു കൊടുത്ത 8 കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്.
Also Read:ആവേശ തിമിർപ്പിൽ കലാശക്കൊട്ട്; ആദ്യഘട്ടത്തിലെ പരസ്യപ്രചാരണം അവസാനിച്ചു
റെയിൽവേ സ്റ്റേഷനുകളിൽ പോലീസ് പരിശോധന ശക്തമാക്കിയതോടെയാണ് കഞ്ചാവ് കടത്തുകാർ പുതിയതന്ത്രം പരീക്ഷിച്ചത്. മുൻകൂട്ടി ആളൊഴിഞ്ഞ പ്രദേശം കണ്ടുവച്ച് ട്രെയിനിൽ വരുമ്പോൾ കഞ്ചാവ് പൊതികൾ പുറത്തേക്ക് എറിയും. തുടർന്ന് അവിടെ നിന്ന് അത് ശേഖരിച്ച് സ്ഥലം വിടും. പിടിയിലായ യുവതി നേരത്തെ ഈ രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.