AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Vs Ghee: ഹൃദയാരോഗ്യത്തിന് വെളിച്ചെണ്ണ, കരുത്തിന് നെയ്യ്; ഏത് എപ്പോൾ ഉപയോഗിക്കണം?

Healthy Cooking Tips: ഹൃദയാരോഗ്യത്തിന് വെളിച്ചെണ്ണയാണോ അതോ കരുത്തും ഊർജ്ജവും ലഭിക്കാൻ നെയ്യാണോ നല്ലത്? രണ്ടിൻ്റെയും ഗുണങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

Coconut Oil Vs Ghee: ഹൃദയാരോഗ്യത്തിന് വെളിച്ചെണ്ണ, കരുത്തിന് നെയ്യ്; ഏത് എപ്പോൾ ഉപയോഗിക്കണം?
Ghee Or Coconut OilImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 09 Feb 2026 | 12:19 PM

ആരോഗ്യസംരക്ഷണത്തിൻ്റെ കാര്യത്തിൽ മലയാളികൾക്ക് വെളിച്ചെണ്ണയോടും നെയ്യോടും ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഒരുകാലത്ത് ഇവ രണ്ടും ആരോഗ്യത്തിന് ഹാനികരമാണെന്ന് കരുതിയിരുന്നെങ്കിലും, ഇന്ന് ലോകമെമ്പാടുമുള്ള പോഷകാഹാര വിദഗ്ധർ ഇവയുടെ ഗുണങ്ങളെക്കുറിച്ചും നമ്മെ ബോധ്യപ്പെടുത്താറുണ്ട്. എന്നാൽ ഹൃദയാരോഗ്യത്തിന് വെളിച്ചെണ്ണയാണോ അതോ കരുത്തും ഊർജ്ജവും ലഭിക്കാൻ നെയ്യാണോ നല്ലത്? രണ്ടിൻ്റെയും ഗുണങ്ങൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

വെളിച്ചെണ്ണയും നെയ്യും

വെളിച്ചെണ്ണ: സസ്യങ്ങളിൽ നിന്നുള്ള പൂരിത കൊഴുപ്പാണ് വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്നത്. ഇതിലെ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകൾ ശരീരത്തിന് പെട്ടെന്ന് ഊർജ്ജം നൽകാൻ സഹായിക്കുന്നു.

നെയ്യ്: പാലിൻ്റെ അംശം നീക്കം ചെയ്ത ശുദ്ധമായ കൊഴുപ്പാണ് നെയ്യ്. ആയുർവേദത്തിൽ നെയ്യ് ഒരു ‘ഔഷധം’ പോലെയാണ് കണക്കാക്കപ്പെടുന്നത്. വിറ്റാമിനുകളുടെ കലവറ കൂടിയാണ്.

ALSO READ: മുടി വളരാൻ റോസ്‌മേരി ഓയിൽ ശരിക്കും സഹായിക്കുമോ?; എങ്ങനെ ഉപയോഗിക്കാം, അറിയാം ഗുണങ്ങൾ

വെളിച്ചെണ്ണയുടെ ​ഗുണം

വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് (Lauric Acid) ആണ് ഇതിനെ ആരോ​ഗ്യകരമാക്കുന്നത്. ശരീരത്തിലെത്തുന്ന ബാക്ടീരിയകൾക്കും വൈറസുകൾക്കുമെതിരെ പോരാടാൻ വെളിച്ചെണ്ണ സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിച്ച് അമിതഭാരം കുറയ്ക്കാൻ വെളിച്ചെണ്ണ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. ഹൃദയത്തിന് ദോഷകരമല്ലാത്ത രീതിയിൽ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കാൻ മിതമായ അളവിലുള്ള ഉപയോഗം സഹായിക്കാം.

നെയ്യുടെ ​ഗുണങ്ങൾ

ശാരീരികവും മാനസികവുമായ കരുത്ത് വർദ്ധിപ്പിക്കാൻ നെയ്യ് വളരെ മികച്ചതാണ്. നെയ്യിലെ ബ്യൂട്ടിറിക് ആസിഡ് (Butyric Acid) കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. എല്ലുകൾക്കും സന്ധികൾക്കും ബലം നൽകാനും ശരീരത്തിന് വഴക്കം നൽകാനും നെയ്യ് സഹായിക്കുന്നു. കൂടാതെ വിറ്റാമിൻ A, D, E, K എന്നിവയുടെ മികച്ച ഉറവിടമാണിത്.

ഏത് എപ്പോൾ ഉപയോഗിക്കണം?

നെയ്യിന് സ്മോക്ക് പോയിൻ്റ (Smoke Point) കൂടുതലാണ്. അതിനാൽ ഉയർന്ന ചൂടിൽ വറക്കാനോ പൊരിക്കാനോ നെയ്യ് ഉപയോഗിക്കുന്നതാണ് വെളിച്ചെണ്ണയേക്കാൾ സുരക്ഷിതം. കറികൾക്കും തോരനും സ്വാദ് നൽകാൻ വെളിച്ചെണ്ണ തന്നെയാണ് എപ്പോഴും നല്ലത്. ബുദ്ധിശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ രാവിലെ ഒരു ടീസ്പൂൺ നെയ്യ് കഴിക്കുന്നത് ഉത്തമമാണ്. മെറ്റബോളിസം കൂട്ടി വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വെളിച്ചെണ്ണ പരീക്ഷിക്കാം.

ഏത് നല്ല കൊഴുപ്പും അമിതമായാൽ ദോഷം ചെയ്യും. അതിനാൽ ഒരു ദിവസം രണ്ട് മുതൽ മൂന്ന് ടീസ്പൂൺ വരെയായി ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ആരോഗ്യകരം. ഹൃദയാരോഗ്യത്തിനും പ്രതിരോധശേഷിക്കും വെളിച്ചെണ്ണയും, ദഹനത്തിനും ശാരീരിക ബലത്തിനും നെയ്യും ഒന്നിനൊന്ന് മെച്ചമാണ്. ഇവ രണ്ടും ഒന്നിനുപകരം മറ്റൊന്ന് എന്നതിനേക്കാൾ, മിതമായ അളവിൽ മാറിമാറി ഉപയോഗിക്കുന്നതാണ് ഏറ്റവും മികച്ച രീതി.