AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pregnancy Health: രാത്രിയിലെ ജോലി ഗർഭധാരണത്തെ ബാധിക്കുമോ? ഗൈനക്കോളജിസ്റ്റ് പറയുന്നു

Gynaecologist About Pregnancy Health: രാത്രിയിൽ ജോലി ചെയ്യുന്നവർ ഉറക്കക്കുറവുമൂലം ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നത്. രാത്രികാലങ്ങളിലെ ജോലി ഹോർമോൺ തകരാറുകൾക്ക് കാരണമാവുകയും ഗർഭകാലത്ത് ഒരു വ്യക്തിയെ ബാധിക്കുകയും പ്രത്യുൽപാദനക്ഷമതയെ ബാധിക്കുകയും ചെയ്യുന്നു.

Pregnancy Health: രാത്രിയിലെ ജോലി ഗർഭധാരണത്തെ ബാധിക്കുമോ? ഗൈനക്കോളജിസ്റ്റ് പറയുന്നു
Pregnancy HealthImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 06 Sep 2025 11:10 AM

ഇന്നത്തെ കാലത്ത് രാത്രികാല ജോലികൾ സർവസാധാരണമാണ്. മറ്റൊന്ന് ഒഴിവാക്കാൻ പറ്റാത്ത ഒന്നുകൂടിയാണിത്. ആശുപത്രി, പോലീസ്, പൊതുഗതാഗതം, ഐടി തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് കൂടുതലും രാത്രിയിൽ ജോലി ചെയ്യുന്നത്. ഇത്തരം ജോലികൾ ചെയ്യുന്നവർ ഉറക്കക്കുറവുമൂലം ഒട്ടനവധി ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നത്. ഇങ്ങനെ ജോലി ചെയ്യുന്നവർക്കിടയിൽ സാധാരണയായി ഉയർന്നുവരുന്ന ഒരു ചോദ്യമാണ് രാത്രിയിലെ ജോലി ഗർഭധാരണത്തെ ബാധിക്കുമോ എന്നത്. ഈ വിഷയത്തെപ്പറ്റി കൂടുതലറിയാം.

രാത്രികാലങ്ങളിലെ ജോലി ഹോർമോൺ തകരാറുകൾക്ക് കാരണമാവുകയും ഗർഭകാലത്ത് ഒരു വ്യക്തിയെ ബാധിക്കുകയും പ്രത്യുൽപാദനക്ഷമതയെ ബാധിക്കുകയും ചെയ്യുന്നു. ദ്വാരകയിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ഡയറക്ടറും യൂണിറ്റ് ഹെഡുമായ ഗൈനക്കോളജിസ്റ്റുമായ ഡോ. യാഷിക ഗുഡേസറാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. മോശം ഉറക്കം, സമ്മർദ്ദം, ജീവിതശൈലി എന്നിവ നിങ്ങളിൽ ആർത്തവ ക്രമക്കേടുകൾ, അണ്ഡോത്പാദനം കുറയൽ, ഗർഭകാല സങ്കീർണതകൾ എന്നിവയ്ക്ക് കാരണമാകുന്നു.

എന്നാൽ ശരിയായ ജീവിതശൈലി തിരഞ്ഞെടുക്കുന്നതിലൂടെ പ്രത്യുൽപാദനക്ഷമതയും മൊത്തത്തിലുള്ള ആരോ​ഗ്യവും നമുക്ക് വീണ്ടെടുക്കാൻ കഴിയും. അതിനായി എന്തെല്ലാം ചെയ്യണമെന്ന് നോക്കാം.

ഉറക്കം

രാത്രി ഷിഫ്റ്റുകൾ സ്വാഭാവിക ഉറക്ക-ഉണർവ് ചക്രത്തെ തടസ്സപ്പെടുത്തുന്നു. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ, പകൽ സമയത്ത് ഉറങ്ങുമ്പോൾ മുറിക്കുള്ളിൽ ഇരുണ്ടതും ശാന്തവും സുഖപ്രദവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക. ഹോർമോൺ ബാലൻസ് പുനഃസ്ഥാപിക്കുന്നതിനും പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും ഗുണനിലവാരമുള്ള ഉറക്കം അത്യാവശ്യമാണ്.

ദിനചര്യ

നിരന്തരമായ ജോലിയും ഉറക്കവും ശരീരത്തെ പലപ്പോഴും അതിനനുസരിച്ച് പൊരുത്തപ്പെടാൻ സഹായിച്ചെന്ന് വരില്ല. ഷിഫ്റ്റ് സമയങ്ങളിലെ നിരന്തരമായ മാറ്റങ്ങൾ ആർത്തവചക്രങ്ങളെയും അണ്ഡോത്പാദന രീതികളെയും മാറ്റും. സ്ഥിരമായ ഒരു ദിനചര്യ നിലനിർത്തുന്നത് പ്രത്യുൽപാദന ആരോഗ്യം പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു.

ഭക്ഷണക്രമം

സമീകൃതാഹാരം പ്രത്യുൽപാദനക്ഷമതയിൽ ഒരു പ്രധാന ഘടകമാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും, ലീൻ പ്രോട്ടീനുകളും, ധാന്യങ്ങളും കഴിക്കുകയും നന്നായി ജലാംശം നിലനിർത്തുകയും ചെയ്യുക. കഫീനും സംസ്കരിച്ച ഭക്ഷണങ്ങളും പരിമിതപ്പെടുത്തുന്നത് ഹോർമോൺ മാറ്റങ്ങൾ ഒഴിവാക്കുന്നതിനും ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു.

സമ്മർദ്ദം

രാത്രിയിലെ ജോലി സമ്മർദ്ദം വർദ്ധിപ്പിക്കുന്നു. ഇത് പ്രത്യുൽപാദന ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകമാണ്. ധ്യാനം, യോഗ അല്ലെങ്കിൽ വ്യായാമം പോലുള്ള ദിനചര്യ ശീലിക്കുക.