Hair Care Tips: മുടി പനങ്കുല പോലെ ശ്രദ്ധിക്കേണ്ടത് എണ്ണയല്ല… ഭക്ഷണം എങ്ങനെ കഴിച്ചാൽ പോയ മുടി തിരിച്ചുവരും ?
Hair Care Tips for Healthy Growth: മുടിയുടെ പ്രധാന ഘടകമായ കെരാറ്റിൻ ഉത്പാദിപ്പിക്കാൻ പ്രോട്ടീൻ, ബയോട്ടിൻ അത്യാവശ്യമാണ്. കുറവായാൽ മുടിയുടെ കനം കുറയുകയും പൊട്ടിപ്പോകുകയും ചെയ്യും. പുതിയ മുടിവേരുകൾ ഉണ്ടാകാൻ ഈ വിറ്റാമിൻ ഡി അത്യന്താപേക്ഷിതമാണ്. മുടി തഴച്ചു വളരാൻ ഇതെല്ലാമടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.
സൗന്ദര്യത്തിന്റെ ലക്ഷണം എന്നതിലുപരി നമ്മുടെ ശരീരത്തിന്റെ ആന്തരിക ആരോഗ്യത്തിന്റെ സൂചകം കൂടിയാണ് മുടിയിഴകൾ. ശരീരത്തിൽ അതിവേഗം വളരുന്ന കോശങ്ങളിലൊന്നായ മുടിയുടെ ആരോഗ്യം കേവലം എണ്ണയിലോ ലോഷനിലോ അല്ല, മറിച്ച് നമ്മൾ കഴിക്കുന്ന പോഷകാഹാരങ്ങളിലാണ് ഇരിക്കുന്നത് എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മുടികൊഴിച്ചിലോ താരനോ വെറുമൊരു പുറമെ കാണുന്ന പ്രശ്നമല്ല. അവ ശരീരത്തിലെ പോഷകാഹാരക്കുറവിന്റെ ലക്ഷണമാകാം. ഹീമോഗ്ലോബിൻ കുറയുമ്പോൾ മുടിവേരുകളിലേക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെടുകയും മുടി കൊഴിയുകയും ചെയ്യുന്നു. മുടിയുടെ പ്രധാന ഘടകമായ കെരാറ്റിൻ ഉത്പാദിപ്പിക്കാൻ പ്രോട്ടീൻ, ബയോട്ടിൻ അത്യാവശ്യമാണ്. കുറവായാൽ മുടിയുടെ കനം കുറയുകയും പൊട്ടിപ്പോകുകയും ചെയ്യും. പുതിയ മുടിവേരുകൾ ഉണ്ടാകാൻ ഈ വിറ്റാമിൻ ഡി അത്യന്താപേക്ഷിതമാണ്. മുടി തഴച്ചു വളരാൻ ഇതെല്ലാമടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.
ഉറപ്പായും കഴിക്കേണ്ടത്
- മുട്ട: കെരാറ്റിൻ, ബയോട്ടിൻ, സിങ്ക് എന്നിവയുടെ കലവറയാണിത്. കോശങ്ങൾ നന്നാക്കാൻ മുട്ട സഹായിക്കുന്നു.
- ഇലവർഗങ്ങൾ: മുരിങ്ങയില, ചീര, കറിവേപ്പില എന്നിവ അയണിന്റെ വലിയ സ്രോതസ്സാണ്. അയൺ ആഗിരണം ചെയ്യാൻ ഇതിനൊപ്പം വിറ്റാമിൻ സി (നാരങ്ങാനീര്, നെല്ലിക്ക) കൂടി ഉൾപ്പെടുത്തണം.
Also Read – എപ്പോഴും ശ്രദ്ധിക്കേണ്ട, ഈ ചെടികൾ വീട്ടിൽ വളർത്തിക്കോളൂ… ഗുണങ്ങളേറെ
- വിറ്റാമിൻ എ അടങ്ങിയവ: കാരറ്റ്, മധുരക്കിഴങ്ങ്, മത്തൻ എന്നിവ തലയോട്ടിയിൽ ‘സെബം’ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് മുടി വരണ്ടുപോകാതെ സംരക്ഷിക്കും.
- വിറ്റാമിൻ സി: നെല്ലിക്ക, ഓറഞ്ച്, നാരങ്ങ എന്നിവ കൊളാജൻ ഉത്പാദിപ്പിക്കാനും അകാലനര തടയാനും സഹായിക്കുന്നു.
- ഒമേഗ-3 ഫാറ്റി ആസിഡുകൾ: മത്തി, ചൂര തുടങ്ങിയ മീനുകൾ മുടിക്ക് തിളക്കവും ഉള്ളും നൽകാൻ അത്യാവശ്യമാണ്.
- വിറ്റാമിൻ ഇ: ബദാം, വാൾനട്ട്, സൂര്യകാന്തി എണ്ണ എന്നിവ മുടിയുടെ കേടുപാടുകൾ തീർക്കാൻ സഹായിക്കുന്നു.
- തൈര്: ഇതിലെ വിറ്റാമിൻ B5 തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു.
പ്രത്യേകം ശ്രദ്ധിക്കാൻ
ഭക്ഷണത്തിന് തൊട്ടുമുമ്പോ ശേഷമോ ചായയോ കാപ്പിയോ കുടിക്കുന്നത് ശരീരത്തിൽ അയൺ ആഗിരണം ചെയ്യുന്നത് തടസ്സപ്പെടുത്തും. ധാരാളം വെള്ളം കുടിക്കുന്നതും പോഷകങ്ങൾ കൃത്യമായി ശരീരത്തിലെത്താൻ സഹായിക്കും. പുറമെ നടത്തുന്ന പരീക്ഷണങ്ങളേക്കാൾ ഉള്ളിലേക്ക് ചെല്ലുന്ന പോഷകങ്ങളാണ് മുടിയുടെ കരുത്ത് എന്ന് തിരിച്ചറിയുക.