Hair Growth: മുടി മുട്ടോളം വളരാൻ ഈ ഒരു ഇല മതി; പക്ഷേ കഴിക്കേണ്ടത് ഇങ്ങനെ….

Moringa for Hair Growth: മുടി വളർച്ചയ്ക്ക് ഏറ്റവും മികച്ച പ്രകൃതിദത്ത പരിഹാരമാണ് മുരിങ്ങയില. ഇവയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയെ കട്ടിയുള്ളതും, കരുത്തുള്ളതുമാക്കി മാറ്റുന്നു. വിറ്റാമിൻ എ, ബി, സി, സിങ്ക്, ഇരുമ്പ് തുടങ്ങിയ മുടിക്ക് ആവശ്യമായ ഘടകങ്ങളും ഇതിലുണ്ട്.

Hair Growth: മുടി മുട്ടോളം വളരാൻ ഈ ഒരു ഇല മതി; പക്ഷേ കഴിക്കേണ്ടത് ഇങ്ങനെ....

മുരിങ്ങയില

Published: 

05 Dec 2025 | 12:42 PM

മുടിക്കൊഴിച്ചിൽ, പൊട്ടിപോകൽ, അറ്റം പിളരുന്നത് തുടങ്ങി തലമുടിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ഏറെയാണ്. എന്നാൽ വെറുമൊരു ഇല ഉപയോഗിച്ച് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയുമെന്ന് അറിയാമോ? മുടി വളർച്ചയ്ക്ക് ഏറ്റവും മികച്ച പ്രകൃതിദത്ത പരിഹാരമാണ് മുരിങ്ങയില. ഇവയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ മുടിയെ കട്ടിയുള്ളതും, കരുത്തുള്ളതുമാക്കി മാറ്റുന്നു.

എന്നാൽ മുടിവളർച്ചയ്ക്ക് മുരിങ്ങയില എങ്ങനെയാണ് ഉപയോഗിക്കേണ്ടത്? പൊടിയായോ, ജ്യൂസായോ, എണ്ണയായോ ഉപയോഗിക്കുന്നത് മുടിക്ക് ഗുണകരമാണ്. എന്നാൽ ഇതിൽ ഏത് രീതിയാണ് ഏറ്റവും ഫലപ്രദം എന്ന് നമുക്ക് പരിശോധിക്കാം….

 

മുരിങ്ങയില പൊടി

ഉണങ്ങിയ മുരിങ്ങയില പൊടിയാക്കി ഉപയോഗിക്കാവുന്നതാണ്. മുടിയുടെ പ്രധാന പ്രോട്ടീനായ കെരാറ്റിന്റെ ഉൽപാദനത്തിന് മുരിങ്ങയില പൊടി സഹായിക്കുന്നു.  വിറ്റാമിൻ എ, ബി, സി, സിങ്ക്, ഇരുമ്പ് തുടങ്ങിയ മുടിക്ക് ആവശ്യമായ ഘടകങ്ങളും ഇതിലുണ്ട്. പതിവായി ഉപയോഗിക്കുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും, മുടിക്ക് കട്ടി വർദ്ധിപ്പിക്കുന്നതിനും, സ്വാഭാവിക തിളക്കം നൽകുന്നതിനും സഹായിക്കുന്നു.

ALSO READ: ഹൃദയാരോഗ്യം മുതൽ ദഹനം വരെ; വെളുത്തുള്ളി എപ്പോൾ എങ്ങനെ കഴിക്കണം

 

മുരിങ്ങയില ജ്യൂസ്

മുരിങ്ങയില വെള്ളത്തിലോ ചെറുനാരങ്ങ നീരിലോ ചേർത്ത് മുരിങ്ങയില ജ്യൂസ് തയ്യാറാക്കാം.  മുരിങ്ങയില ജ്യൂസ് ആൽക്കലൈൻ സ്വഭാവമുള്ളതും, വീക്കം കുറയ്ക്കുന്നതുമാണ്. ഇത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു. ശരീരം ശുദ്ധമാകുമ്പോൾ തലയോട്ടി ആരോഗ്യമുള്ളതാവുകയും മുടി വേഗത്തിൽ വളരുകയും ചെയ്യും.

മുരിങ്ങയില ജ്യൂസ് കുടിക്കുന്നതിനോടൊപ്പം ശരീരത്തിന് പുറത്തും ഉപയോഗിക്കാവുന്നതാണ്.  മുരിങ്ങയില നീര് വെളിച്ചെണ്ണയിലോ ആവണക്കെണ്ണയിലോ കലർത്തി തലയോട്ടിയിൽ നേരിട്ട് ഹെയർ മാസ്ക് ആയി ഉപയോഗിക്കുന്നത് മുടിയുടെ വേരുകൾ ബലപ്പെടുത്താനും താരൻ കുറയ്ക്കാനും സഹായിക്കും. 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

 

(നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

Follow Us
വളരെ സിമ്പിള്‍; ഇങ്ങനെ ചെയ്താല്‍ തക്കാളി ചീഞ്ഞുപോകില്ല
സ്നേക്ക് പ്ലാന്റ് വളർത്തിയാൽ പാമ്പ് വരുമോ?
ആറ്റുകാൽ പൊങ്കാല പൂജകൾ എപ്പോൾ ആരംഭിക്കും?
ചക്കയാണോ കപ്പയാണോ ആരോഗ്യത്തിന് നല്ലത്?
മസനഗുഡി വനത്തിലെ മനോഹരമായ കാഴ്ച
ഇതാണോ ഗരുഡൻ? ഇത് ഫയർ ഡാൻസ് അല്ലേ?
ഭരണം മാറിയത് അറിഞ്ഞില്ലേ?! പാർക്കിങ്ങിന് അമിത ഫീസ്, കരാറുകാരന് എട്ടിൻ്റെ പണികൊടുത്ത് മേയർ
റോഡ് സൈഡില്‍ പൊരിഞ്ഞ വഴക്ക്, ഏറ്റുമുട്ടുന്നത് ആരാണെന്ന് കണ്ടോ?