Happy life tips: നൂറു വർഷം ജീവിക്കുന്നവരും ഈ ലോകത്തുണ്ട്… 5 ജീവിതശൈലികളാണ് കാരണം
The Centenarian Secret: ഒകിനാവ പോലുള്ള പ്രദേശങ്ങളിൽ, ആളുകൾ ചെറിയ കൂട്ടായ്മകളായി താമസിക്കുകയും പരസ്പരം മാനസികവും സാമ്പത്തികവുമായ പിന്തുണ നൽകുകയും ചെയ്യുന്നു. ഈ ശക്തമായ സാമൂഹിക ബന്ധങ്ങൾ അവരെ സന്തോഷത്തോടെയും ഏകാന്തതയില്ലാതെയും ജീവിക്കാൻ സഹായിക്കുന്നു

Happy life tips
ന്യൂഡൽഹി: ഏറ്റവും കൂടുതൽ 100 വയസ്സിന് മുകളിൽ പ്രായമുള്ളവർ ഉള്ള രാജ്യമാണ് ജപ്പാൻ. തുടർച്ചയായി 55-ാം വർഷവും ആയുസ്സിന്റെ വിഷയത്തിൽ ഇവർ ഒന്നാം സ്ഥാനത്താണ്. ഈ ദീർഘായുസ്സിന്റെ രഹസ്യം അവരുടെ അഞ്ച് ജീവിതശൈലികളാണെന്ന് ജാപ്പനീസ് ആരോഗ്യ വിദഗ്ധർ പറയുന്നു.
അതിൽ ആദ്യത്തേത് ജപ്പാൻകാർ ഭക്ഷണമാണ്. ഇവിടെ ഭക്ഷണത്തെ മരുന്നായി കണക്കാക്കുന്നു. മത്സ്യം, പച്ചക്കറികൾ, പുളിപ്പിച്ച ഭക്ഷണങ്ങൾ എന്നിവയാണ് പ്രധാന വിഭവങ്ങൾ.
സംസ്കരിച്ച പഞ്ചസാര ഒഴിവാക്കുകയും മിതമായ അളവിൽ മാംസം കഴിക്കുകയും ചെയ്യുന്നു. സോയാബീൻ ഉപയോഗിച്ചുള്ള ഭക്ഷണക്രമം കൊഴുപ്പ് കുറഞ്ഞതും പൊണ്ണത്തടി തടയുന്നതുമാണ്. ചെറിയ നടത്തം, വീട്ടിലെ ജോലികൾ, പച്ചക്കറി കൃഷി തുടങ്ങിയ സ്വാഭാവികമായ ചലനങ്ങളിലൂടെയാണ് അവർ ആരോഗ്യത്തോടെയിരിക്കുന്നത്.
ഒകിനാവ പോലുള്ള പ്രദേശങ്ങളിൽ, ആളുകൾ ചെറിയ കൂട്ടായ്മകളായി താമസിക്കുകയും പരസ്പരം മാനസികവും സാമ്പത്തികവുമായ പിന്തുണ നൽകുകയും ചെയ്യുന്നു. ഈ ശക്തമായ സാമൂഹിക ബന്ധങ്ങൾ അവരെ സന്തോഷത്തോടെയും ഏകാന്തതയില്ലാതെയും ജീവിക്കാൻ സഹായിക്കുന്നു.’
ഹോബികൾ, സന്നദ്ധസേവനം, കുടുംബ ഉത്തരവാദിത്തങ്ങൾ തുടങ്ങിയവയിലൂടെ ജീവിതത്തിന് ഒരു ലക്ഷ്യം കണ്ടെത്തുക എന്ന തത്വമാണ് ‘ഇക്കിഗായ്’. രോഗം വന്നതിന് ശേഷം ചികിത്സിക്കുന്നതിനേക്കാൾ, രോഗം വരാതെ പ്രതിരോധിക്കുന്നതിലാണ് ജപ്പാന്റെ ആരോഗ്യ സംവിധാനം ഊന്നൽ നൽകുന്നത്. പതിവായ പരിശോധനകളിലൂടെ രോഗങ്ങൾ ഗുരുതരമാകും മുമ്പേ കണ്ടെത്തി ചികിത്സിക്കുന്നത് അവരുടെ വിജയത്തിന് പിന്നിലെ പ്രധാന ഘടകമാണ്.