Uthradam Malayalam Wishes: ഉത്രാടപ്പൂവിളിയിൽ കേരളമുണരുകയായ്; പ്രിയപ്പെട്ടവര്‍ക്ക് ഉത്രാടദിനാശംസകള്‍ നേരാം
Uthradam Wishes in Malayalam: നാളെയാണ് ഉത്രാടം. ഓണവിപണികൾ എല്ലാം ഉത്രാട ദിവസം സജീവമാണ്. പൂക്കളം തയ്യാറാക്കൽ, ഓണക്കോടി വാങ്ങൽ, സദ്യ തയ്യാറാക്കൽ, സദ്യ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ വാങ്ങൽ എന്നിവയാൽ ഈ ദിവസം മലയാളികൾ തിരക്കിലായിരിക്കും.
ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഒരു പൊന്നോണക്കാലം കൂടി വന്നെത്തി. തിരുവോണത്തിന് ഇനി രണ്ട് നാൾ മാത്രം ബാക്കി. തിരുവോണത്തിന്റെ തിരക്കിലേക്ക് അടുക്കുന്നത് ഉത്രാടത്തിനാണ്. നാളെയാണ് ഉത്രാടം. ഓണവിപണികൾ എല്ലാം ഉത്രാട ദിവസം സജീവമാണ്. പൂക്കളം തയ്യാറാക്കൽ, ഓണക്കോടി വാങ്ങൽ, സദ്യ തയ്യാറാക്കൽ, സദ്യ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ വാങ്ങൽ എന്നിവയാൽ ഈ ദിവസം മലയാളികൾ തിരക്കിലായിരിക്കും.
തിരുവോണത്തിന്റെ തലേദിവസം ഒരു ഓട്ടപാച്ചിൽ തന്നെയാണ്. അതുകൊണ്ടാണ് ഇത് ഉത്രാടപ്പാച്ചിൽ എന്നും അറിയപ്പെടുന്നു. ഉത്രാട ദിനം ഒന്നാം ഓണം എന്നും ചെറിയ ഓണം എന്നും അറിയപ്പെടാറുണ്ട്. കേരളത്തിൽ ചില പ്രദേശങ്ങളിൽ തിരുവോണം പോലെ തന്നെ ഉത്രാടവും ആഘോഷിക്കുന്നവരുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും പ്രിയപ്പെട്ട ദിവസമാണ് ഉത്രാടം. ഈ ദിവസം, നമുക്ക് നമ്മുടെ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം.
Also Read:മാവേലി ഇങ്ങെത്തി! പ്രിയപ്പെട്ടവര്‍ക്ക് അടിപൊളി ആശംസകള്‍ അയക്കാം
- എല്ലാവർക്കും ഉത്രാട ദിനാശംസകൾ.
- നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഉത്രാട ദിനാശംസകൾ.
- ജീവിതത്തിലെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ, ഉത്രാട ദിനാശംസകൾ.
- ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും ഒരു പൊന്നോണക്കാലം കൂടി, ഉത്രാട ദിനാശംസകൾ.
- ലോകമെങ്ങും നന്മയും ഐശ്വര്യവും നിറയട്ടെ, എല്ലാവര്‍ക്കും ഉത്രാടദിനാശംസകള്‍
- എല്ലാവര്‍ക്കും അനുഗ്രഹീതമായ ഉത്രാടവും ഓണവും ആശംസിക്കുന്നു
- സന്തോഷകരമായ ഒരു ഉത്രാടം ആഘോഷിക്കാം. ഉത്രാട ദിനാശംസകൾ.
- ഉത്രാടത്തിന്റെ ചൈതന്യം നിങ്ങളുടെ ഹൃദയത്തെ സന്തോഷവും സമാധാനവും കൊണ്ട് നിറയ്ക്കട്ടെ.
- എല്ലാവരും ഏകോദരസഹോദരങ്ങളായ ജീവിച്ച കാലത്തിന്റെ ഓര്‍മ്മയ്ക്കായി ഒരു പൊന്നോണക്കാലം കൂടി.. ഉത്രാടദിനാശംസകള്‍
- ഉത്രാട ആശംസകള്‍! സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഒരു നല്ല വർഷം നേരുന്നു.
- ഈ ഉത്രാടം നിങ്ങളുടെ ജീവിതത്തിലേക്ക് സുഖവും സമൃദ്ധിയും കൊണ്ടു വരട്ടെ!