Onam 2025 Wishes: മാവേലി ഇങ്ങെത്തി! പ്രിയപ്പെട്ടവര്‍ക്ക് അടിപൊളി ഓണാശംസകൾ അയക്കാം
Happy Onam 2025 Wishes in Malayalam: തിരുവോണ ദിനത്തില്‍ ഓണക്കോടിയുടുത്ത് ക്ഷേത്രദര്‍ശനം നടത്തിയതിന് ശേഷമാണ് മലയാളികള്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുക. കുടുംബത്തിലെ മുതിര്‍ന്നവരാണ് ഓണക്കോടി സമ്മാനിക്കുക.
അത്തം പത്തിനല്ല, ഇത്തവണ അത്തം പതിനൊന്നിനാണ് തിരുവോണം അല്ലേ? അതാ അങ്ങനെ മറ്റൊരു പൊന്നോണനാളുകൂടി വന്നെത്തി. അത്തം പിറക്കുന്ന ദിവസം തൊട്ട് തിരുവോണത്തിലേക്കുള്ള കാത്തിരിപ്പിന് ഇനി അവസാനമായി. അങ്ങനെ വെറുതെയൊരു കാത്തിരിപ്പെന്ന് പറയാനാകില്ല, ഓണക്കോടി വാങ്ങി, സദ്യയ്ക്ക് വട്ടംക്കൂട്ടി, പൂക്കളമിട്ട് അങ്ങനെ മലയാളികള്‍ കാത്തിരിക്കും.
തിരുവോണ ദിനത്തില്‍ ഓണക്കോടിയുടുത്ത് ക്ഷേത്രദര്‍ശനം നടത്തിയതിന് ശേഷമാണ് മലയാളികള്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്നവരാണ് ഓണക്കോടി സമ്മാനിക്കുക. ആ തിരുവോണനാളിൽ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഇത്തവണത്തെ ആഘോഷങ്ങള്‍ ആരംഭിക്കാം.
അടിപൊളി ഓണാശംസകളിതാ…
മലയാളികളിന്ന് ഓണതിരക്കിലാണ്, എങ്കിലും എന്റെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേരാതെ എങ്ങനെയാണ്, ഏവര്‍ക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍.




നിറപറയും നിലവിളക്കും കൂട്ടിന് തുമ്പപ്പൂവും മുറ്റത്ത് നിറഞ്ഞു, ഒത്തിരി സ്‌നേഹത്തോടെ ഏവര്‍ക്കും ഒരായിരം ഓണാശംസകള്‍.
ഇല്ലാത്തവന് സഹായമാകാന്‍ കരുത്താകാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ, എങ്കിലേ ഓണം സമ്പൂര്‍ണമാകൂ.
അകലെയാണെങ്കിലും മലയാളത്തിന്റെ തനിമയും സ്‌നേഹവുമെല്ലാം നിങ്ങളുടെ ഉള്ളിലുണ്ടാകട്ടെ, ഏവര്‍ക്കും ഓണാശംസകള്‍.
Also Read: Onam 2025 : ഓണവും തുമ്പിയും: എന്താണ് ഈ ബന്ധം?
പൂക്കളെല്ലാം പൂക്കളത്തിലെത്തി, ഇത് സന്തോഷത്തിന്റെ ദിനം പ്രിയപ്പെവര്‍ക്കൊപ്പം ഈ ഓണം ആഘോഷമാക്കൂ.
ഓര്‍മകളുടെ ഒത്തുചേരലാണ് ഓരോ ഓണക്കാലവും, മറ്റൊരു ഓണക്കാലം കൂടി വന്നെത്തി, എന്റെ പ്രിയപ്പെട്ടവരേ നിങ്ങള്‍ക്കെന്റെ പൊന്നോണാശംസകള്‍.
കള്ളവുമില്ല ചതിയുമില്ലാ…അതേ ഈ ഓണത്തിനെങ്കിലും നമുക്ക് സത്യസന്ധരായിരിക്കാം.
തുമ്പപ്പൂവിന്റെ പരിശുദ്ധിയോടെ ഈ പൊന്നോണം നമുക്ക് ആഘോഷിക്കാം, ഹാപ്പി ഓണം