Indoor Plants: ഭംഗി മാത്രമല്ല, ഇൻഡോർ പ്ലാന്റ്സ് ആരോഗ്യത്തിനും ഗുണകരം

Health Benefits of Indoor Plants: വായുവിലെ ബെൻസീൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയ വിഷാംശങ്ങളെ നീക്കം ചെയ്ത് ശുദ്ധമായ ഓക്സിജൻ നൽകാൻ ഇൻഡോർ പ്ലാന്റ്സ് സഹായിക്കുന്നുണ്ട്. അതുപോലെ, വീടിനുള്ളിലെ പച്ചപ്പ്‌ മാനസിക സമ്മർദ്ദം കുറയ്ക്കാനും ഏകാഗ്രത വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Indoor Plants: ഭംഗി മാത്രമല്ല, ഇൻഡോർ പ്ലാന്റ്സ് ആരോഗ്യത്തിനും ഗുണകരം

Indoor Plants

Published: 

02 Feb 2026 | 10:22 AM

വീട് മനോഹരമാക്കാൻ മാത്രമല്ല, നമ്മുടെ ആരോഗ്യ സംരക്ഷണത്തിനും ഇൻഡോർ ചെടികൾ വലിയ പങ്കുവഹിക്കുന്നുണ്ട്. വായു ശുദ്ധീകരിക്കുന്നതിലൂടെയും ഓക്സിജന്റെ അളവ് വർദ്ധിപ്പിക്കുന്നതിലൂടെയും ഇവ നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വായുവിലെ ബെൻസീൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയ വിഷാംശങ്ങളെ നീക്കം ചെയ്ത് ശുദ്ധമായ ഓക്സിജൻ നൽകാൻ ഇൻഡോർ പ്ലാന്റ്സ് സഹായിക്കുന്നുണ്ട്.

അതുപോലെ, വീടിനുള്ളിലെ പച്ചപ്പ്‌ മാനസിക സമ്മർദ്ദം കുറയ്ക്കാനും ഏകാഗ്രത വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കൂടാതെ, മുറിക്കുള്ളിലെ വരണ്ട വായു മാറ്റി ഈർപ്പം നിലനിർത്താൻ സഹായിക്കുകയും ശ്വസനസംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കുകയും ചെയ്യുന്നു. അത്തരത്തിൽ വീടിനുള്ളിൽ വളർത്താൻ അനുയോജ്യമായ അത്തരം ചില ചെടികളെ പരിചയപ്പെട്ടാലോ…

 

ഇൻഡോർ പ്ലാന്റ്സ്

 

വീപ്പിങ് ഫിഗ് (Weeping Fig): വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ഏറ്റവും മികച്ച ചെടിയാണിത്. വായുവിലെ വിഷാംശങ്ങളെ നീക്കം ചെയ്ത് ശുദ്ധവായു നൽകുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.

അരേക്ക പാം (Areca Palm): അന്തരീക്ഷത്തിലെ ബെൻസീൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയ വിഷാംശങ്ങളെ നീക്കം ചെയ്യാൻ അരേക്ക പാം സവിശേഷ കഴിവുണ്ട്. വായുവിൽ ഈർപ്പം നിലനിർത്താനും ഇത് സഹായിക്കുന്നു.

ALSO READ: മധുരക്കിഴങ്ങിലും വ്യാജൻ… നിങ്ങൾ കഴിക്കുന്നത് വിഷമാണോ?; തിരിച്ചറിയാൻ ഇതാ വഴി

സ്നേക്ക് പ്ലാന്റ് (Snake Plant): കാർബൺ ഡയോക്സൈഡിനെ ആഗിരണം ചെയ്ത് ഓക്സിജനായി മാറ്റുന്നതിൽ മുൻപന്തിയിലാണ് സ്നേക്ക് പ്ലാന്റ്. രാത്രികാലങ്ങളിലും ഓക്സിജൻ പുറത്തുവിടുന്നതിനാൽ കിടപ്പുമുറിയിൽ വളർത്താൻ ഏറ്റവും അനുയോജ്യമാണിത്.

പീസ് ലില്ലി (Peace Lily): മനോഹരമായ വെള്ളപ്പൂക്കൾ നൽകുന്ന ഈ ചെടി വായു ശുദ്ധീകരിക്കുന്ന കാര്യത്തിലും ഒട്ടും പിന്നിലല്ല. ശുദ്ധവായു ലഭിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താൻ പീസ് ലില്ലി സഹായിക്കുന്നു.

മണി പ്ലാന്റ് (Money Plant): രാത്രിയിലും ഓക്സിജൻ പുറത്തുവിടുന്ന മണി പ്ലാന്റ് വീടിനുള്ളിലെ വായുവിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നു. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കാനും ശുദ്ധവായു ഉറപ്പാക്കാനും നല്ലതാണ്.

ചവ്വരി ഉണ്ടാക്കുന്നത് അരികൊണ്ടല്ല, പിന്നെ? ഇതാണ് താരം
ബുർജ് ഖലീഫ പോലെ കിടിലൻ ​മുട്ടവിഭവങ്ങൾ
നെയ്യ് മുഖത്ത് പുരട്ടിയാൽ മുഖക്കുരു മാറുമോ അതോ...
ഉപ്പുവെള്ളം ഉപയോഗിക്കേണ്ടത്‌ എങ്ങനെ?
ചേട്ടാ, ഒരു ടിക്കറ്റ്! കെഎസ്ആര്‍ടിസി ബസില്‍ കയറിയ ജര്‍മന്‍ ഷെപ്പേഡ്‌
വൈദ്യതിലൈനിൽ മനുഷ്യർ, ട്രെയിൻ വരുന്നു
ഹിമപ്പുലിയെ കണ്ടിട്ടുണ്ടോ ഗയ്‌സ്; എല്ലാം വരിവരിയായി പോകുന്നത് കണ്ടോ
Viral Video | തലനാരിഴയിൽ മരണം മാറി