Amla: നെല്ലിക്ക കാലങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാം, അടിപൊളി മാർഗങ്ങൾ ഇതാ…
Methods to Keep Gooseberries Fresh: നെല്ലിക്ക പെട്ടെന്ന് ചീഞ്ഞുപോകാൻ സാധ്യതയുള്ളതിനാൽ ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നെല്ലിക്കയുടെ ഗുണവും ഫ്രഷ്നസും നഷ്ടപ്പെടാതെ മാസങ്ങളോളം സൂക്ഷിക്കാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ പരിചയപ്പെട്ടാലോ...
ആരോഗ്യഗുണങ്ങളിൽ മുന്നിൽ നിൽക്കുന്ന വിറ്റാമിൻ സി-യാൽ സമ്പന്നമായ ഭക്ഷ്യവസ്തുവാണ് നെല്ലിക്ക. എന്നാൽ ഇവ പെട്ടെന്ന് ചീഞ്ഞുപോകാൻ സാധ്യതയുള്ളതിനാൽ ശരിയായ രീതിയിൽ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നെല്ലിക്കയുടെ ഗുണവും ഫ്രഷ്നസും നഷ്ടപ്പെടാതെ മാസങ്ങളോളം സൂക്ഷിക്കാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ പരിചയപ്പെട്ടാലോ…
ഫ്രീസറിൽ സൂക്ഷിക്കാം
നെല്ലിക്ക ഫ്രീസറിൽ സൂക്ഷിക്കുന്നതിലൂടെ ദീർഘക്കാലം ഇവ ഉപയോഗിക്കാൻ സാധിക്കും. ഇതിനായി, നെല്ലിക്ക കഴുകി ഈർപ്പം പൂർണ്ണമായും മാറ്റിയ ശേഷം ഒരു സിപ്പ്-ലോക്ക് ബാഗിലാക്കി ഫ്രീസറിൽ വെക്കാം. ഉപയോഗിക്കുന്നതിന് കുറച്ചു സമയം മുമ്പ് പുറത്തെടുത്ത് വെള്ളത്തിലിട്ടാൽ മതിയാകും. ഇത്തരത്തിൽ ഏകദേശം ആറുമാസം വരെ നെല്ലിക്ക ഫ്രഷായി സൂക്ഷിക്കാൻ കഴിയും.
ഉപ്പുവെള്ളത്തിൽ സൂക്ഷിക്കാം
ഒരു ഗ്ലാസ് ജാറിൽ നെല്ലിക്കയിട്ട് അതിലേക്ക് വെള്ളവും ആവശ്യത്തിന് ഉപ്പും അല്പം മഞ്ഞൾപ്പൊടിയും ചേർക്കുക. ഈ വെള്ളത്തിൽ നെല്ലിക്ക പൂർണ്ണമായും മുങ്ങിക്കിടക്കണം. മാസങ്ങളോളം നെല്ലിക്ക കേടുകൂടാതെ നിലനിർത്താൻ ഈ രീതി നല്ലതാണ്.
ഉണക്കി സൂക്ഷിക്കാം
നെല്ലിക്ക ചെറിയ കഷ്ണങ്ങളായി മുറിച്ച് ആവിയിൽ വേവിച്ച ശേഷം ഉണക്കിയെടുക്കാം. നന്നായി ഉണങ്ങിയ ശേഷം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ ഒരു വർഷം വരെ ഇത് ഉപയോഗിക്കാം.
ALSO READ: സീസൺ കഴിഞ്ഞാലും ഇനി വർഷം മുഴുവൻ മാമ്പഴം കഴിക്കാം, രുചിമാറാതെ കാലങ്ങളോളം സൂക്ഷിക്കുന്ന വിദ്യ
നെല്ലിക്ക അച്ചാർ, തേൻ നെല്ലിക്ക
നെല്ലിക്ക അച്ചാർ ഇട്ടോ അല്ലെങ്കിൽ തേനിൽ ഇട്ടു വെക്കുന്നതും അതിന്റെ ഗുണം വർദ്ധിപ്പിക്കുകയും ദീർഘകാലം കേടുകൂടാതെ ഇരിക്കാൻ സഹായിക്കുകയും ചെയ്യും.
നെല്ലിക്ക പൊടി
നെല്ലിക്ക കനം കുറച്ച് കഷ്ണങ്ങളാക്കുക. ഇവ 4–5 ദിവസം വെയിലത്ത് ഉണക്കുക. ശേഷം നേർത്ത പൊടിയാക്കുക. ഇവ ഉണങ്ങിയ, വായു കടക്കാത്ത ഗ്ലാസ് പാത്രത്തിൽ സൂക്ഷിക്കാവുന്നതാണ്.
നെല്ലിക്ക ജ്യൂസ്
നെല്ലിക്ക അരിഞ്ഞ് അല്പം വെള്ളത്തിൽ കലർത്തുക. 1-2 ടേബിൾസ്പൂൺ തേൻ അല്ലെങ്കിൽ 1 ടേബിൾസ്പൂൺ ഉപ്പ് ചേർക്കുക. ഈ ജ്യൂസ് ചെറുതായി ചൂടാക്കുക (തിളപ്പിക്കരുത്). ശേഷം
നന്നായി കഴുകിയ ഗ്ലാസ് കുപ്പികളിൽ സൂക്ഷിക്കുക.