AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Moringa Pickle: മുരിങ്ങക്ക അച്ചാർ കഴിച്ചിട്ടുണ്ടോ? ഹെൽത്തിയും ടേസ്റ്റിയുമാണേ….

Moringa Pickle Recipe: മുരിങ്ങക്കായ കൊണ്ട് നാവിൽ വെള്ളമൂറുന്ന സ്വാദിൽ നല്ല നാടൻ അച്ചാർ തയാറാക്കാൻ കഴിയുമെന്ന് അറിയാമോ? സ്വാദ് മാത്രമല്ല, ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സൂപ്പർഫുഡ് കൂടിയാണ് മുരിങ്ങക്കായ. മുരിങ്ങക്കായ അച്ചാർ എങ്ങനെ എളുപ്പത്തിൽ തയാറാക്കാമെന്നും അതിന്റെ പോഷകഗുണങ്ങൾ എന്തൊക്കെയാണെന്നും അറിഞ്ഞാലോ.

Moringa Pickle: മുരിങ്ങക്ക അച്ചാർ കഴിച്ചിട്ടുണ്ടോ?  ഹെൽത്തിയും ടേസ്റ്റിയുമാണേ….
പ്രതീകാത്മക ചിത്രംImage Credit source: Chris Griffiths/Moment/Getty Images
Nithya Vinu
Nithya Vinu | Published: 26 Jun 2026 | 01:36 PM

മലയാളികളുടെ അടുക്കളകളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മുരിങ്ങക്കായ. സാമ്പാറിലും അവിയലിലും മെഴുക്കുപുരട്ടിയിലുമൊക്കെ നാം ഇത് സ്ഥിരമായി ഉപയോഗിക്കാറുണ്ട്. എന്നാൽ മുരിങ്ങക്കായ കൊണ്ട് നാവിൽ വെള്ളമൂറുന്ന സ്വാദിൽ നല്ല നാടൻ അച്ചാർ തയാറാക്കാൻ കഴിയുമെന്ന് അറിയാമോ? സ്വാദ് മാത്രമല്ല, ഒട്ടനവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സൂപ്പർഫുഡ് കൂടിയാണ് മുരിങ്ങക്കായ. മുരിങ്ങക്കായ അച്ചാർ എങ്ങനെ എളുപ്പത്തിൽ തയാറാക്കാമെന്നും അതിന്റെ പോഷകഗുണങ്ങൾ എന്തൊക്കെയാണെന്നും അറിഞ്ഞാലോ…

മുരിങ്ങക്കായ അച്ചാർ

ആവശ്യമായ സാധനങ്ങൾ

  • മുരിങ്ങക്കായ – 3-4 എണ്ണം (ചെറിയ കഷണങ്ങളാക്കി മുറിച്ചത്)
  • നല്ലെണ്ണ – 3-4 ടേബിൾ സ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • ഉലുവ – അല്പം
  • ഇഞ്ചി, വെളുത്തുള്ളി – നീളത്തിൽ അരിഞ്ഞത് (ആവശ്യത്തിന്)
  • പച്ചമുളക് – 3-4 എണ്ണം
  • കായപ്പൊടി – 1/2 ടീസ്പൂൺ
  • മുളകുപൊടി – 2-3 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • വിനാഗിരി – 2-3 ടേബിൾ സ്പൂൺ
  • ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്

ALSO READ:പാർലറിൽ പോകേണ്ട;, കാപ്പിപ്പൊടി തരും ഇൻസ്റ്റൻ്റ് ഗ്ലോ; വെറും 10 മിനിറ്റ് മതി 

തയാറാക്കുന്ന വിധം

  1. മുരിങ്ങക്കായ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കാം.
  2. ഇങ്ങനെ മുറിച്ചെടുത്ത മുരിങ്ങക്കായ അല്പം വെള്ളവും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് പകുതി വേവിച്ചെടുക്കുക.
  3. വെള്ളം പൂർണ്ണമായും വറ്റിച്ചുകളയണം
  4. ഒരു ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കി കടുകും ഉലുവയും പൊട്ടിക്കുക. ഇതിലേക്ക് കറിവേപ്പില, അരിഞ്ഞു വെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റുക.
  5. തീ നന്നായി കുറച്ചുവെച്ച ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. പൊടികൾ കരിഞ്ഞുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
  6. വേവിച്ചു വെച്ചിരിക്കുന്ന മുരിങ്ങക്കായ ഈ കൂട്ടിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കുറുകി വരുമ്പോൾ തീ അണയ്ക്കാം. രുചികരമായ അച്ചാർ റെഡി.
  7. അച്ചാർ ചൂടാറിയ ശേഷം ഈർപ്പമില്ലാത്ത ഒരു ഗ്ലാസ് ജാറിലേക്ക് മാറ്റി സൂക്ഷിക്കുക. നല്ലെണ്ണ മുകളിൽ നിൽക്കുന്ന പാകത്തിലാണെങ്കിൽ അച്ചാർ കൂടുതൽ കാലം കേടുകൂടാതെ ഇരിക്കും.

മുരിങ്ങക്കായ – ആരോഗ്യഗുണങ്ങൾ

മുരിങ്ങക്കായയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

നാരുകൾ ധാരാളമുള്ളതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മലബന്ധത്തിനും ഇത് മികച്ചൊരു പരിഹാരമാണ്.

കാൽസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകാൻ മുരിങ്ങക്കായ സഹായിക്കും.

ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ബീറ്റാ കരോട്ടിൻ പോലെയുള്ള ആന്റിഓക്‌സിഡന്റുകൾ ഇതിലുണ്ട്.

ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല, ആരോഗ്യകരമായ ഒരു ജീവിതശൈലിക്കും മുരിങ്ങക്കായ അച്ചാർ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

മുരിങ്ങക്കായയിലെ ആന്റിഓക്‌സിഡന്റുകൾ രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു. കൂടാതെ, ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മുരിങ്ങക്കായ മികച്ചതാണ്.

Follow Us