AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Heart Attack: ‘ഹൃദയാഘാത സാധ്യത 40% കുറയ്ക്കും’; വെറും 10 മിനിറ്റിൽ ചെയ്യാവുന്ന മാജിക് ടിപ്

Tips to Reduce Heart Attack Risk: മുതിർന്ന പ്രമേഹരോഗ വിദഗ്ധനും ഫിസിഷ്യനുമായ ഡോ. ബ്രിജ്മോഹൻ അറോറയുടെ അഭിപ്രായത്തിൽ, ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒരു മാജിക് ടിപ് ഉണ്ട്. വെറും പത്ത് മിനിറ്റിൽ ഇത് ചെയ്താൽ ഹൃദയാഘാത സാധ്യത നാല്പത് ശതമാനം കുറയ്ക്കാൻ കഴിയും.

Heart Attack: ‘ഹൃദയാഘാത സാധ്യത 40% കുറയ്ക്കും’; വെറും 10 മിനിറ്റിൽ ചെയ്യാവുന്ന മാജിക് ടിപ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Updated On: 11 Nov 2025 13:14 PM

2021-ൽ ഇന്ത്യയിൽ ഹൃദയ സംബന്ധമായ അസുഖങ്ങളാൽ ആകെ 2,873,266 പേർ മരണപ്പെട്ടുവെന്നാണ് കണക്ക്. 2021 നും 2023 നും ഇടയിലുള്ള മരണങ്ങളിൽ മൂന്നിലൊന്നിന്റെയും പ്രധാനകാരണം ഹൃദയാഘാതമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ഹൃദയാരോ​ഗ്യത്തിന് മുുൻ​ഗണന നൽകേണ്ടത് പ്രധാനമാണ്.

മുതിർന്ന പ്രമേഹരോഗ വിദഗ്ധനും ഫിസിഷ്യനുമായ ഡോ. ബ്രിജ്മോഹൻ അറോറയുടെ അഭിപ്രായത്തിൽ, ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒരു മാജിക് ടിപ് ഉണ്ട്. വെറും പത്ത് മിനിറ്റിൽ ഇത് ചെയ്താൽ ഹൃദയാഘാത സാധ്യത നാല്പത് ശതമാനം കുറയ്ക്കാൻ കഴിയും.

 

ഹൃദയാഘാത സാധ്യത കുറയ്ക്കുന്നത് എങ്ങനെ?

 

ഭക്ഷണത്തിന് ശേഷം നടക്കുന്നത് ഹൃദയാഘാത സാധ്യത നാല്പത് ശതമാനം കുറയ്ക്കും. നിർദ്ദേശിക്കുമെന്നും കൂട്ടിച്ചേർത്തു. പ്രമേഹം, രക്തസമ്മർദ്ദം , കൊളസ്ട്രോൾ തുടങ്ങിയവ നിയന്ത്രിക്കാനും ഇത് ​ഗുണം ചെയ്യും. ദിവസവും ഭക്ഷണശേഷം പത്ത് മുതൽ പതിനഞ്ച് മിനിറ്റ് നടക്കുന്നത് പഞ്ചയാര നിയന്ത്രണം മെച്ചപ്പെടുത്താനും ട്രൈഗ്ലിസറൈഡുകൾ കുറയ്ക്കാനും ദഹനം എളുപ്പമാക്കാനും ഹൃദയത്തെയും ധമനികളെയും സംരക്ഷിക്കാനും സഹായിക്കുമെന്ന് ഡോ. ബ്രിജ്മോഹൻ അറോറ പറയുന്നു.

ALSO READ: ഹൃദ്രോഗങ്ങളെ അകറ്റാൻ വേറെ മരുന്ന് വേണ്ട, ദിവസവും ഇതൊന്ന് കഴിച്ചാൽ മതി!

രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിച്ചാൽ, ഇൻസുലിൻ അധികമാകുകയും വീക്കം വർദ്ധിക്കുകയും ചെയ്യുന്നു. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കും. ഓക്‌സിഡേറ്റീവ് സ്ട്രെസ് ധമനികളെ തകരാറിലാക്കുകയും ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യും. എന്നാൽ ഭക്ഷണശേഷം നടക്കുന്നതിലൂടെ ഇത് മാറ്റാൻ കഴിയും.

ട്രൈഗ്ലിസറൈഡ് എന്നത് ഒരു തരം കൊളസ്ട്രോൾ കണികയാണ്. ഇത് ധമനികളിൽ പ്ലാക്ക് രൂപപ്പെടുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ചതിനുശേഷം നടക്കുകയാണെങ്കിൽ, ട്രൈഗ്ലിസറൈഡുകൾ രക്തത്തിൽ നിന്ന് പുറന്തള്ളപ്പെടുകയും രക്തം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. കൂടാതെ ഭക്ഷണത്തിനു ശേഷം നടക്കുന്നത് രക്തത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ഇവയെല്ലാം ഹൃദയാഘാത സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.