Protien: ചിക്കനും പൗഡറും വേണ്ട, പ്രോട്ടീൻ കിട്ടാൻ ഇവ കഴിച്ചാൽ മതി

High Protein Foods: പ്രോട്ടീൻ എന്ന് കേൾക്കുമ്പോഴേ നമ്മുടെ മനസിൽ വരുന്നത് ചിക്കനും മുട്ടനും പ്രോട്ടീൻ പൗഡറുമൊക്കെയാകും. എന്നാൽ ഇവ ഇഷ്ടമില്ലാത്തവർ എന്തുചെയ്യും? വിഷമിക്കേണ്ട, നമ്മുടെ അടുക്കളയിലെ പല ഭക്ഷ്യവസ്തുക്കളും പ്രോട്ടീൻ സമ്പന്നമാണെന്ന് അറിയാമോ? ഒരു നേരത്തെ ഭക്ഷണത്തിൽ നിന്ന് ഏകദേശം 20 ​ഗ്രാം പ്രോട്ടീൻ വരെ ഇവ നൽകും.

Protien: ചിക്കനും പൗഡറും വേണ്ട, പ്രോട്ടീൻ കിട്ടാൻ ഇവ കഴിച്ചാൽ മതി

പ്രതീകാത്മക ചിത്രം

Published: 

19 Apr 2026 | 04:50 PM

ശരീരത്തിന്റെയും പേശികളുടെയും വളർച്ചയ്ക്കും ആരോ​ഗ്യത്തിനും പ്രോട്ടീൻ വളരെ അത്യന്താപേക്ഷിതമാണ്. പ്രോട്ടീൻ എന്ന് കേൾക്കുമ്പോഴേ നമ്മുടെ മനസിൽ വരുന്നത് ചിക്കനും മുട്ടനും പ്രോട്ടീൻ പൗഡറുമൊക്കെയാകും. എന്നാൽ ഇവ ഇഷ്ടമില്ലാത്തവർ എന്തുചെയ്യും? വിഷമിക്കേണ്ട, നമ്മുടെ അടുക്കളയിലെ പല ഭക്ഷ്യവസ്തുക്കളും പ്രോട്ടീൻ സമ്പന്നമാണെന്ന് അറിയാമോ? ഒരു നേരത്തെ ഭക്ഷണത്തിൽ നിന്ന് ഏകദേശം 20 ​ഗ്രാം പ്രോട്ടീൻ വരെ ഇവ നൽകും.

പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ

​ഗ്രീക്ക് യോ​ഗർട്ട്

സാധാരണ തൈരിനേക്കാൾ‌ പ്രോട്ടീൻ ഇവയിൽ അടങ്ങിയിട്ടുണ്ട്. രാവിലെ പഴങ്ങൾക്കും നട്സിനുമൊപ്പം ​ഗ്രീൻ യോ​ഗർട്ട് കഴിക്കാവുന്നതാണ്. 200 ഗ്രാം ഗ്രീക്ക് യോഗർട്ടിൽ നിന്ന് ഏകദേശം 18 മുതൽ 20 ഗ്രാം വരെ പ്രോട്ടീൻ ലഭിക്കും.

പനീർ

പനീർ കറിയിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ ലഭിക്കാൻ സഹായിക്കുന്നു. 100 ഗ്രാം പനീറിൽ ഏകദേശം 18-20 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.

ALSO READ: കൊടുംചൂടാണ്, വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ചെയ്യേണ്ടത് എന്തെല്ലാം?

സോയ ചങ്ക്സ്

ചിക്കൻ ഇഷ്ടമില്ലാത്തവർക്ക് ചിക്കന് പകരക്കാരനായി സോയ ചങ്ക്സ് ഉപയോ​ഗിക്കാവുന്നതാണ്. വെറും 50 ഗ്രാം ഉണങ്ങിയ സോയ ചങ്ക്സിൽ ഏകദേശം 25 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

മുട്ട

പ്രോട്ടീൻ ശരീരത്തിന് ലഭിക്കാൻ മുട്ട ഏറ്റവും മികച്ച ഓപ്ഷനാണ്. ഓംലെറ്റായോ പുഴുങ്ങിയോ മറ്റ് രീതികളിലോ കഴിക്കാവുന്നതാണ്. നാല് വലിയ മുട്ടകളിൽ നിന്ന് ഏകദേശം 24 ഗ്രാം പ്രോട്ടീൻ ലഭിക്കും.

കടല, പരിപ്പ് വർ​ഗങ്ങൾ

കടല, പരിപ്പ് തുടങ്ങിയവയിൽ നിന്നും പ്രോട്ടീൻ ലഭിക്കുന്നതാണ്. വേവിച്ച് കറിയായോ സാലഡ് ആയോ ഉപയോഗിക്കാം. ഒരു കപ്പ് വേവിച്ച പരിപ്പിൽ ഏകദേശം 18 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു.

Follow Us
പാല്‍ കുടിക്കാന്‍ അനുയോജ്യമായ സമയമേത്?
ഈ ഭക്ഷണങ്ങള്‍ സൂക്ഷിച്ചാല്‍ വീട്ടില്‍ പാമ്പ് കേറും
ചക്ക പെട്ടെന്ന് പഴുക്കാൻ ഇതാ ചില നാടൻ വിദ്യകൾ
വേനലിൽ ചൂട് വെള്ളമാണോ തണുത്ത വെള്ളമാണോ കുടിക്കേണ്ടത്?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്