AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bladder Health: മണിക്കൂറുകളോളം മൂത്രം ഒഴിക്കാതെ ഇരിക്കാറുണ്ടോ? നിങ്ങൾ വരുത്തിവെക്കുന്നത് വലിയ വിന

Holding Urine And Bladder Health: മണിക്കൂറുകളോളം മൂത്രം ഒഴുക്കാതെ ഇരിക്കുന്നത് ശരീരത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. സാധാരണയായി ഒരു ആരോഗ്യമുള്ള മനുഷ്യന്റെ മൂത്രസഞ്ചിക്ക് (Urinary Bladder) ഏകദേശം 400-500 മില്ലിലിറ്റർ മൂത്രം വരെ സുഖകരമായി ഉൾക്കൊള്ളാൻ കഴിയും. അതിൽ കവിഞ്ഞാലോ അത് പിടിച്ചുവയ്ക്കുന്നതോ ​ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിവച്ചേക്കാം. എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

Bladder Health: മണിക്കൂറുകളോളം മൂത്രം ഒഴിക്കാതെ ഇരിക്കാറുണ്ടോ? നിങ്ങൾ വരുത്തിവെക്കുന്നത് വലിയ വിന
പ്രതീകാത്മക ചിത്രംImage Credit source: boonchai wedmakawand/Moment/Getty Images
Neethu Vijayan
Neethu Vijayan | Updated On: 12 Jun 2026 | 01:09 PM

ജോലിത്തിരക്കോ യാത്രകളോ കാരണം മൂത്രം ഒഴിക്കാൻ മുട്ടുമ്പോൾ അത് മണിക്കൂറുകളോളം പിടിച്ചുവയ്ക്കുന്നത് നമ്മളിൽ പലരുടെയും ശീലമാണ്. ഇനി സമയമുണ്ടെങ്കിൽ കൂടി ഇപ്പോ പോകാം, കുറച്ചുകൂടി കഴിഞ്ഞ് പോകാം എന്ന് കരുതി നീട്ടിവെക്കുന്ന ഈ അലസത നിങ്ങളുടെ ശരീരത്തിൽ വരുത്തിവെക്കുന്നത് വിചാരിക്കുന്നതിലും വലിയ ആരോഗ്യ പ്രശ്നങ്ങളാണ്. മണിക്കൂറുകളോളം മൂത്രം ഒഴുക്കാതെ ഇരിക്കുന്നത് ശരീരത്തെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന് നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. സാധാരണയായി ഒരു ആരോഗ്യമുള്ള മനുഷ്യന്റെ മൂത്രസഞ്ചിക്ക് (Urinary Bladder) ഏകദേശം 400-500 മില്ലിലിറ്റർ മൂത്രം വരെ സുഖകരമായി ഉൾക്കൊള്ളാൻ കഴിയും. അതിൽ കവിഞ്ഞാലോ അത് പിടിച്ചുവയ്ക്കുന്നതോ ​ഗുരുതരമായ പ്രശ്നങ്ങൾക്ക് വഴിവച്ചേക്കാം. എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

ബാക്ടീരിയകൾ നിറയുന്നു

മൂത്രം എന്നാൽ ശരീരത്തിൽ നിന്ന് പുറന്തള്ളേണ്ട ദ്രാവക മാലിന്യമാണ്. ഇത് മണിക്കൂറുകളോളം ഉള്ളിൽ കിടക്കുമ്പോൾ മൂത്രസഞ്ചിയിൽ ബാക്ടീരിയകൾ അതിവേഗം ഉണ്ടാകാൻ കാരണമാകുന്നു. ഇത് കടുത്ത യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷന് (UTI) വഴിവയ്ക്കും. മൂത്രമൊഴിക്കുമ്പോൾ കടുത്ത പുകച്ചിൽ, വേദന, വിറയലോടു കൂടിയ പനി എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.

ALSO READ: കാഴ്ച മങ്ങൽ തുടക്കത്തിലേ മാറ്റാം; കണ്ണുകളുടെ ആരോഗ്യത്തിന് ദിവസവും കഴിക്കേണ്ട ഭക്ഷണങ്ങൾ

പേശികൾ വലിയുന്നു

തുടർച്ചയായി മൂത്രം പിടിച്ചുവെക്കുന്നതിലൂടെ മൂത്രസഞ്ചിയിലെ പേശികൾക്ക് അമിതമായ വലിവും ബലക്കുറവും സംഭവിക്കുന്നു. കാലക്രമേണ, മൂത്രമൊഴിച്ചാലും വീണ്ടും വീണ്ടും ഇതിനുള്ള പ്രവണത തോന്നികൊണ്ടേയിരിക്കും.

കിഡ്നി സ്റ്റോൺ സാധ്യത

മൂത്രത്തിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ഓക്സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങൾ ദീർഘനേരം മൂത്രസഞ്ചിയിൽ കെട്ടിക്കിടക്കുമ്പോൾ അവ പരലുകളായി മാറി കല്ലുകളായി രൂപപ്പെടുകയും ചെയ്യുന്നു.

വൃക്കകൾക്ക് തകരാർ

അപൂർവ്വമാണെങ്കിലും, വലിയ രീതിയിൽ മൂത്രം പിടിച്ചുവെക്കുന്നത് മൂത്രം തിരിച്ച് വൃക്കകളിലേക്ക് തന്നെ കയറുന്ന അവസ്ഥയ്ക്ക് കാരണമായേക്കാം. ഇത് വൃക്കകളിൽ അണുബാധ ഉണ്ടാക്കാനും അവയുടെ പ്രവർത്തനത്തെ തകരാറിലാക്കാനും ഇടയാക്കും.

സ്ത്രീകൾ സൂക്ഷിക്കണം

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് യൂറിൻ ഇൻഫെക്ഷൻ സാധ്യത വളരെ കൂടുതലുള്ളത്. സ്ത്രീകളുടെ മൂത്രനാളി ചെറുതായതിനാൽ ബാക്ടീരിയകൾക്ക് വേഗത്തിൽ ഉള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കും. ജോലിസ്ഥലങ്ങളിലെ വൃത്തിഹീനമായ ശൗചാലയങ്ങൾ കാരണം സ്ത്രീകൾ മൂത്രം ഒഴുക്കാതെ പിടിച്ചുവെക്കുന്നത് സ്ഥിരമായി കണ്ടുവരുന്ന രീതിയാണ്. ഇത് തീർത്തും അപകടകരവും ഭാവിയിൽ വലിയ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കാം. മൂത്രമൊഴിക്കുമ്പോൾ കടുത്ത പുകച്ചിലും വേദനയും, ഇടയ്ക്കിടെ മൂത്രമൊഴിക്കണം എന്ന തോന്നൽ, അടിവയറ്റിൽ വേദന, മൂത്രത്തിന് നിറവ്യത്യാസമോ ദുർഗന്ധമോ ഉണ്ടാവുക, പനി എന്നിവയാണ് യൂറിൻ ഇൻഫെക്ഷൻ്റെ പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഒരു ഡോക്ടറെ കണ്ട് യൂറിൻ റുട്ടീൻ ടെസ്റ്റ് ചെയ്യേണ്ടതാണ്.

പരിഹാര മാർഗ്ഗങ്ങൾ

ധാരാളം വെള്ളം കുടിക്കുക: ഇൻഫെക്ഷനുകൾ വരാതിരിക്കാൻ ദിവസവും 8 മുതൽ 10 ഗ്ലാസ് വെള്ളം വരെ കുടിക്കുക. ടോയ്‌ലറ്റിൽ പോകുന്നത് മടിച്ച് വെള്ളം കുടിക്കാതിരിക്കുന്നത് സ്ഥിതി കൂടുതൽ വഷളാക്കും.

കൃത്യമായ ഇടവേളകൾ: യാത്രകൾക്ക് ഇറങ്ങുന്നതിന് മുൻപും, ജോലി സ്ഥലത്തും കൃത്യമായ ഇടവേളകളിൽ മൂത്രമൊഴിക്കാൻ സമയം കണ്ടെത്തുക.

English Summary:

​Ignoring to pee during busy work hours, experts reveals why holding your urine at the workplace can lead to chronic bladder damage, severe infections, and a potential link to increased cancer risks.

 

Follow Us