AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shigella Symptoms: ഷിഗെല്ല ഭീതിയില്‍ കേരളം; രോഗലക്ഷണങ്ങള്‍ എന്തെല്ലാം? എങ്ങനെ ചെറുക്കാം?

What Happens After a Shigella Infection? Symptoms and Treatment Explained: ഷിഗെല്ല ഒരിക്കലും ഒരു വൈറസല്ല. മനുഷ്യന്റെ ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു ബാക്ടീരിയ ആണ് ഷിഗെല്ല. ഇവ ശരീരത്തില്‍ പ്രവേശിച്ച് കുടല്‍ രോഗബാധയുണ്ടാക്കുന്നു, ഈ അവസ്ഥയെ ഷിഗെല്ലോസിസ് എന്നാണ് പറയുന്നത്. ഇ കോളിയുമായി ജനിതക ബന്ധമുള്ള ബാക്ടീരിയകളുടെ ജനുസ് കൂടിയാണ് ഷിഗെല്ല.

Shigella Symptoms: ഷിഗെല്ല ഭീതിയില്‍ കേരളം; രോഗലക്ഷണങ്ങള്‍ എന്തെല്ലാം? എങ്ങനെ ചെറുക്കാം?
പ്രതീകാത്മക ചിത്രം Image Credit source: THOM LEACH / SCIENCE PHOTO LIBRARY/ Getty Images Creative 2026
Shiji M K
Shiji M K | Published: 10 Jun 2026 | 07:37 PM

കേരളം വീണ്ടും ഷിഗെല്ല രോഗഭീതിയിലായിരിക്കുകയാണ്. കൂടുതല്‍ കുട്ടികളില്‍ രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തുടനീളം നിരീക്ഷണവും മുന്‍കരുതല്‍ നടപടികളും കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും ഈരോഗം പടരുന്നത്. ഷിഗെല്ല രോഗത്തില്‍ നിന്നും രക്ഷനേടാന്‍ ഓരോരുത്തരും സ്വയം ജാഗ്രത പുലര്‍ത്തണം.

എന്താണ് ഷിഗെല്ല രോഗം?

ഷിഗെല്ല ഒരിക്കലും ഒരു വൈറസല്ല. മനുഷ്യന്റെ ദഹനവ്യവസ്ഥയെ ബാധിക്കുന്ന ഒരു ബാക്ടീരിയ ആണ് ഷിഗെല്ല. ഇവ ശരീരത്തില്‍ പ്രവേശിച്ച് കുടല്‍ രോഗബാധയുണ്ടാക്കുന്നു, ഈ അവസ്ഥയെ ഷിഗെല്ലോസിസ് എന്നാണ് പറയുന്നത്. ഇ കോളിയുമായി ജനിതക ബന്ധമുള്ള ബാക്ടീരിയകളുടെ ജനുസ് കൂടിയാണ് ഷിഗെല്ല.

ഗ്രാം നെഗറ്റീവ് ബാക്ടീരിയയാ ഷിഗെല്ല, വളരെ വേഗത്തില്‍ മനുഷ്യ ശരീരത്തെ കീഴടക്കും. 1877ല്‍ ജാപ്പനീസ് മൈക്രോബയോളജിസ്റ്റ് ആയ കിയോഷി ഷിഗ ആണ് ആദ്യമായി ഈ രോഗം കണ്ടെത്തുന്നത്. ജപ്പാനില്‍ അക്കാലത്തുണ്ടായിരുന്ന ചുവന്ന വയറിളക്കെ കുറിച്ച് നടത്തിയ പഠനമാണ് ഷിഗെല്ല രോഗം കണ്ടെത്തുന്നതിന് കാരണമായത്. രോഗം കണ്ടെത്തിയപ്പോള്‍ ബാസില്ലസ് ഡിസെന്‍ട്രിയ എന്ന് കിയോഷി പേരിട്ടെങ്കിലും, പിന്നീട് 1930ല്‍ ഷിഗെല്ല എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു.

ബാക്ടീരിയകള്‍ നാല് തരത്തില്‍

ഷിഗെല്ല സൊനേയി, ഷിഗെല്ല ഫ്‌ളെക്‌സ്‌നെരി, ഷിഗെല്ല ബോയ്ഡി, ഷിഗെല്ല ഡിസെന്‍ട്രിയ എന്നിങ്ങനെ നാല് തരത്തിലാണ് ഷിഗെല്ല ബാക്ടീരിയകള്‍ ഉള്ളത്. ഇതില്‍ ഷിഗെല്ല സൊനേയി എന്ന ബാക്ടീരിയ കാരണമുണ്ടാകുന്ന എകിരി സിന്‍ഡ്രാം എന്ന അസുഖം ബാധിച്ച് രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് 15,000 പേരോളമാണ് ഓരോ വര്‍ഷവും മരിച്ചിരുന്നത്.

രോഗം എങ്ങനെ പകരുന്നു?

മലിനജലത്തിലൂടെയാണ് ഷിഗെല്ല രോഗം പ്രധാനമായും പകരുന്നത്. രോഗബാധിതനായ വ്യക്തിയുടെ മലത്തില്‍ നിന്നും ഈ ബാക്ടീരിയകള്‍ മറ്റുള്ളവരിലേക്ക് എത്തും. മലിനജലം മാത്രമല്ല, മലിനമായ പാല്‍, മുട്ട, മത്സ്യം, മാംസം എന്നിവയും രോഗം പടര്‍ത്തും. ശീതീകരിച്ച് സൂക്ഷിക്കുന്ന ഭക്ഷണങ്ങളില്‍ ഷിഗെല്ല ബാക്ടീരിയകള്‍ കൂടുതല്‍ കാലം ജീവിക്കാനും സാധ്യതയുണ്ട്. രോഗം പകരുന്ന രീതികള്‍ ചുവടെ.

  1. ബാക്ടീരിയ ഉള്ള മലിനജലം കുടിക്കുന്നത് വഴി രോഗം പകരാം.
  2. മലിനമായ വെള്ളം ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണങ്ങള്‍ വഴി.
  3. രോഗബാധിതനായ ആളുടെ മലവുമായി ഏതെങ്കിലും രീതിയില്‍ സമ്പര്‍ക്കമുണ്ടായതിന്
  4. ശേഷം, കൈകള്‍ വൃത്തിയായി കഴുകാതെ ആഹാരം കഴിച്ചാല്‍ രോഗാണുകള്‍ പകരും.
  5. ഈച്ചകളിലൂടെ രോഗം പകരും.
  6. മലിനമായ ഏത് സാഹചര്യവും രോഗം പരത്തുന്നതാണ്.

Also Read: Shigella Symptoms: എന്താണ് ഷിഗെല്ല? രോഗം എങ്ങനെ പടരുന്നു, ലക്ഷണങ്ങള്‍ എന്തെല്ലാം?

രോഗലക്ഷണങ്ങള്‍ എന്തെല്ലാം?

  • വയറിളക്കം
  • രക്തവും കഫവും കലര്‍ന്ന മലവും
  • വയറുവേദന
  • ഓക്കാനും ഛര്‍ദി
  • വയറ് ഒഴിഞ്ഞുപോകുന്നില്ലെന്ന തോന്നല്‍
  • ന്യൂറോളിക്കല്‍ തകരാറുകള്‍
  • അപസ്മാരം
  • പനി

ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. രോഗം മൂര്‍ച്ഛിക്കുന്നതിന് മുമ്പ് കണ്ടെത്തുകയാണെങ്കില്‍ ചികിത്സിച്ച് പൂര്‍ണമായി ഭേദമാക്കാന്‍ സാധിക്കുന്നതാണ്.

ചികിത്സിക്കാം ഷിഗെല്ലയെ തടയാം

ഷിഗെല്ല രോഗം ബാധിക്കുമ്പോള്‍ കടുക്ക വയറിളക്കം ഉണ്ടാകും, ഇതുമൂലം സംഭവിക്കുന്ന നിര്‍ജലീകരണം തടയുകയാണ് പ്രധാനം. അതിനായി ഒര്‍എസ് ലായനി, തിളപ്പിച്ചാറിയ വെള്ളം എന്നിവ കുടിക്കാം. ഇതിന് പുറമെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ആന്റിബയോട്ടിക്കുകയും എടുക്കാവുന്നതാണ്.

  1. ആഹാരം കഴിക്കുന്നതിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പും
  2. വെള്ളവും ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
  3. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
  4. കുടിവെള്ള സ്രോതസുകള്‍ മലിനമാകാതെ സംരക്ഷിക്കുക.
  5. പഴകിയതും തുറന്നുവെച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കരുത്.

എന്നിവയാണ് ഷിഗെല്ലയെ ചെറുക്കാനുള്ള പ്രധാന മാര്‍ഗങ്ങള്‍.

English Summary

Shigella is a highly contagious bacterial infection that affects the intestines and can cause severe diarrhoea, fever, stomach cramps and dehydration. The infection often spreads through contaminated food, water or poor hygiene. Recognising the symptoms early and following proper hygiene and food safety practices can help prevent serious complications.

Follow Us