AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Home Safety Tips: ഫ്രിഡ്ജിൽ നിന്ന് ഷോക്ക് അടിച്ചിട്ടുണ്ടോ? ഫ്രിഡ്ജ് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Refrigerator Cleaning Safety Tips: വീട്ടമമ്മാരെ സംബന്ധിച്ച് ഇതൊരു അനു​ഗ്രഹമാണ് എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാക്കുന്ന വില്ലനുമാണ് ഫ്രിഡ്ജ്. പലപ്പോഴും ഫ്രിഡ്ജിന്റെ ബോഡിയിൽ തൊടുമ്പോഴോ, അല്ലെങ്കിൽ അത് തുടച്ചു വൃത്തിയാക്കാൻ ശ്രമിക്കുമ്പോഴോ നേരിയ രീതിയിലോ ശക്തമായ രീതിയിലോ ഷോക്ക് അടിച്ച അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ടാകും. ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ജീവഹാനി സംഭവിച്ച വാർത്തകൾ വരെ നമ്മൾ കേട്ടിട്ടുണ്ട്.

Home Safety Tips: ഫ്രിഡ്ജിൽ നിന്ന് ഷോക്ക് അടിച്ചിട്ടുണ്ടോ? ഫ്രിഡ്ജ് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 29 Jun 2026 | 09:49 PM

അടുക്കളയിലെ ഏറ്റവും അത്യാവശ്യമായ ഉപകരണങ്ങളിലൊന്നാണ് ഫ്രിഡ്ജ്. ഇന്ന് ഫ്രിഡ്ജ് ഇല്ലാത്ത് വീടുകളും ചുരിക്കമാണ്. ദിവസേന പലതവണ നമ്മൾ ഇതിന്റെ ഡോർ തുറക്കുകയും അടയ്ക്കുകയും ചെയ്യാറുണ്ട്. വീട്ടമമ്മാരെ സംബന്ധിച്ച് ഇതൊരു അനു​ഗ്രഹമാണ് എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലാക്കുന്ന വില്ലനുമാണ് ഫ്രിഡ്ജ്. പലപ്പോഴും ഫ്രിഡ്ജിന്റെ ബോഡിയിൽ തൊടുമ്പോഴോ, അല്ലെങ്കിൽ അത് തുടച്ചു വൃത്തിയാക്കാൻ ശ്രമിക്കുമ്പോഴോ നേരിയ രീതിയിലോ ശക്തമായ രീതിയിലോ ഷോക്ക് അടിച്ച അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ടാകും. ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ജീവഹാനി സംഭവിച്ച വാർത്തകൾ വരെ നമ്മൾ കേട്ടിട്ടുണ്ട്.

വെള്ളവും വൈദ്യുതിയും ഒരുമിച്ച് പ്രവർത്തിക്കുന്ന ഇടമായതുകൊണ്ട് തന്നെ ഫ്രിഡ്ജ് വൃത്തിയാക്കുമ്പോൾ ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടങ്ങളിലേക്ക്, ചിലപ്പോൾ മരണത്തിലേക്ക് വരെ നയിച്ചേക്കാം. അതിനാൽ വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ട ഒരു ജോലിയാണ് ഇത്. ഫ്രിഡ്ജ് സുരക്ഷിതമായും വൃത്തിയായും സൂക്ഷിക്കാൻ നമ്മൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കാം.

ALSO READ: മുടിയുടെ സകല പ്രശ്നങ്ങളും തീർക്കാൻ തേങ്ങാപ്പാൽ; വീട്ടിൽ പരീക്ഷിക്കാവുന്ന വഴികൾ

ഫ്രിഡ്ജ് വൃത്തിയാക്കാൻ തുടങ്ങും മുൻപ് ശ്രദ്ധിക്കേണ്ടത്

പവർ പൂർണ്ണമായും ഓഫ് ചെയ്യുക

ഫ്രിഡ്ജ് വൃത്തിയാക്കാൻ തുടങ്ങുന്നതിന് തൊട്ടുമുൻപ് അതിൻ്റെ സ്വിച്ച് ഓഫ് ചെയ്താൽ മാത്രം പോരാ. സ്വിച്ച് മാത്രം ഓഫ് ചെയ്താൽ പോരാ. മെയിൻ സോക്കറ്റിൽ നിന്നും പ്ലഗ് പൂർണ്ണമായും ഊരി മാറ്റണം. കാരണം സ്വിച്ചിന് എന്തെങ്കിലും തകരാറുണ്ടെങ്കിൽ ഓഫ് ചെയ്താൽ പോലും എർത്ത് വരാൻ സാധ്യതയുണ്ട്.

നനഞ്ഞ നിലത്ത് നിൽക്കരുത്

അടുക്കളയിലെ തറയിൽ വെള്ളമില്ലെന്ന് ഉറപ്പുവരുത്തുക. ഫ്രിഡ്ജ് വൃത്തിയാക്കുമ്പോൾ ഒരിക്കലും നഗ്നപാദരായി നിലത്തു നിൽക്കരുത്. റബ്ബർ ചെരിപ്പുകളോ പ്ലാസ്റ്റിക് ചെരിപ്പുകളോ ധരിച്ച് മാത്രം വൃത്തിയാക്കാൻ തുടങ്ങുക. ഇത് അഥവാ കറന്റ് അടിച്ചാൽ പോലും അതിൻ്റെ ആഘാതം കുറയ്ക്കാൻ സഹായിക്കും.

ഡിഫ്രോസ്റ്റ് ചെയ്യുക

ഫ്രിഡ്ജ് ഓഫ് ചെയ്ത ശേഷം ഫ്രീസറിലെ ഐസ് കട്ടകൾ പൂർണ്ണമായി ഉരുകാൻ അനുവദിക്കുക. ഐസ് കട്ടകൾ കത്തി കൊണ്ടോ മറ്റ് മൂർച്ചയുള്ള വസ്തുക്കൾ കൊണ്ടോ കുത്തിപ്പൊളിക്കാൻ ഒട്ടും ശ്രമിക്കരുത്. ഇത് ഫ്രിഡ്ജിന്റെ കൂളിംഗ് പൈപ്പുകൾ തകരാറിലാക്കാനും ഗ്യാസ് ചോർച്ചയ്ക്കും കാരണമാകും.

ഫ്രിഡ്ജിന്റെ ഉൾഭാഗം വൃത്തിയാക്കേണ്ടത് എങ്ങനെ?

കെമിക്കലുകൾ കൂടുതൽ അടങ്ങിയ ക്ലീനിംഗ് ലോഷനുകളോ അമിതമായി വെള്ളമോ ഫ്രിഡ്ജിനുള്ളിൽ ഉപയോഗിക്കുന്നത് ഷോർട്ട് സർക്യൂട്ടിന് കാരണമായേക്കും. ഇതിനു പകരം പ്രകൃതിദത്തമായ എന്തെങ്കിലും ഉപയോ​ഗിക്കുന്നതാണ് നല്ലത്.

ഒരു ലിറ്റർ ചെറുചൂടുവെള്ളത്തിൽ രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ അല്ലെങ്കിൽ അല്പം നാരങ്ങാനീര് ചേർത്ത് യോജിപ്പിക്കുക. ഈ വെള്ളത്തിൽ തുണി മുക്കി നന്നായി പിഴിഞ്ഞ ശേഷം മാത്രം ഫ്രിഡ്ജിന്റെ ഉൾഭാഗം തുടയ്ക്കുക.

ഫ്രിഡ്ജിന്റെ ഉൾവശത്തുള്ള ബൾബ്, തെർമോസ്റ്റാറ്റ് എന്നീ ഭാഗങ്ങളിൽ ഒരു കാരണവശാലും നനഞ്ഞ തുണി തട്ടരുത്. ഇവിടെ ഉണങ്ങിയ കോട്ടൺ തുണിയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് മാത്രം പൊടി തുടയ്ക്കുക.

ഫ്രിഡ്ജിന്റെ ഡോറിലുള്ള റബ്ബർ ബീഡിംഗിൽ പൂപ്പൽ പിടിക്കാൻ സാധ്യത കൂടുതലാണ്. ഇതും ബേക്കിംഗ് സോഡാ വെള്ളത്തിൽ തുടച്ച ശേഷം ഉണങ്ങിയ തുണി കൊണ്ട് ഈർപ്പം പൂർണ്ണമായും മാറ്റി എന്ന് ഉറപ്പാക്കാൻ ശ്രദ്ധിക്കുക.

English Summary:

A refrigerator is one of the few household appliances that runs continuously, combining complex electrical circuitry with moisture and water systems. Know the complete safety rules.

 

Follow Us