Reduce Screen Time: റീൽസ് അഡിക്ഷൻ തടയാം! ഈ ഒരൊറ്റ മാറ്റം വരുത്തിയാൽ പിന്നെ ഫോണിലേക്ക് നോക്കില്ല
How To Reduce Reels Addiction: ഇൻസ്റ്റാഗ്രാം റീൽസുകളും യൂട്യൂബ് ഷോർട്സുകളും തരുന്ന താല്ക്കാലിക സന്തോഷത്തിന് പിന്നാലെ പോയി ജീവിതത്തിലെ വിലപ്പെട്ട മണിക്കൂറുകളാണ് നമ്മൾ നഷ്ടപ്പെടുത്തുന്നതെന്ന് പലപ്പോഴും നമ്മൾ ചിന്തിക്കുന്നില്ല. ഫോണിൻ്റെ ഉപയോഗം അമിതമായാൽ നിങ്ങളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. റീൽസ് ആസക്തിയിൽ നിന്ന് മുക്തി നേടാൻ നമുക്ക് പരീശീലിക്കാവുന്ന ചില ശീലങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
രാവിലെ എഴുന്നേറ്റയുടൻ അഞ്ച് മിനിറ്റ് നോക്കാമെന്ന് കരുതി നമ്മൾ ഫോൺ എടുക്കുന്നത്, ഒടുവിൽ അത് മണിക്കൂറുകളോളം നീണ്ടുപോകുന്നതും കാണാം. ഇൻസ്റ്റാഗ്രാം റീൽസുകളും യൂട്യൂബ് ഷോർട്സുകളും തരുന്ന താല്ക്കാലിക സന്തോഷത്തിന് പിന്നാലെ പോയി ജീവിതത്തിലെ വിലപ്പെട്ട മണിക്കൂറുകളാണ് നമ്മൾ നഷ്ടപ്പെടുത്തുന്നതെന്ന് പലപ്പോഴും നമ്മൾ ചിന്തിക്കുന്നില്ല. ഫോണിൻ്റെ ഉപയോഗം അമിതമായാൽ നിങ്ങളുടെ മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയും നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. റീൽസ് ആസക്തിയിൽ നിന്ന് മുക്തി നേടാൻ നമുക്ക് പരീശീലിക്കാവുന്ന ചില ശീലങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
സ്ക്രീൻ സമയ പരിധി നിശ്ചയിക്കുക: നിങ്ങൾ മണിക്കൂറുകളോളം റീലുകൾ കാണുമ്പോൾ, അത് നിങ്ങളുടെ മാനസികാരോഗ്യത്തെയാണ് സാരമായി ബാധിക്കുന്നത്. ഈ ശീലം ഒഴിവാക്കാൻ, ഒരു സ്ക്രീൻ സമയ പരിധി നിശ്ചയിക്കുക. ആദ്യം തന്നെ വളരെയധികം സമയം കുറയ്ക്കുന്നതിന് പകരം, 30 മിനിറ്റോ 1 മണിക്കൂറോ ആയിട്ട് പരിധി നിശ്ചയിക്കാം. യൂട്യൂബ് ആപ്പുകൾക്ക് ദിവസേന 20 മുതൽ 30 മിനിറ്റ് വരെ മാത്രം ടൈമർ വെക്കുക. സമയം കഴിഞ്ഞാൽ ആപ്പ് തനിയെ ലോക്കാകും.
ALSO READ: ഇയർബഡ്സ് കേൾവിശക്തി തകർക്കുമോ? കാതുകൾക്ക് സംഭവിക്കുന്നത് എന്ത്
നോട്ടിഫിക്കേഷനുകൾ ഓഫാക്കുക: “Someone liked your comment” അല്ലെങ്കിൽ “Watch this trending reel” തുടങ്ങിയ നോട്ടിഫിക്കേഷനുകളാണ് നമ്മളെ വീണ്ടും ഫോണിലേക്ക് നോക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്. സോഷ്യൽ മീഡിയ ആപ്പുകളുടെ അനാവശ്യ നോട്ടിഫിക്കേഷനുകൾ പൂർണ്ണമായും ബ്ലോക്ക് ചെയ്യുക. ഇതിലൂടെ ഫോൺ നോക്കുന്നതിൻ്റെ സമയപരിധി കുറയ്ക്കാനാകും.
ബെഡ്‌റൂമിൽ നിന്ന് ഫോൺ ഒഴിവാക്കുക: രാത്രി ഉറങ്ങാൻ കിടക്കുന്നതിനും രാവിലെ എഴുന്നേൽക്കുന്നതിനും ഇടയിലുള്ള സമയമാണ് റീൽസ് ഏറ്റവും കൂടുതൽ നമ്മൾ കാണാൻ സമയം ചെലവഴിക്കുന്നത്. ഉറങ്ങാൻ പോകുന്നതിന് 30 മിനിറ്റ് മുൻപ് ഫോൺ കൈയെത്താത്ത ദൂരത്ത് മാറ്റിവയ്ക്കുക. അലാറം വെയ്ക്കാൻ ഫോണിന് പകരം ഒരു ചെറിയ ക്ലോക്ക് വാങ്ങുക.
എന്തുകൊണ്ട് നമ്മൾ റീൽസിൽ കുടുങ്ങിപ്പോകുന്നു?
ഒരു റീൽസ് കണ്ട് കഴിഞ്ഞ് അടുത്തത് സ്ക്രോൾ ചെയ്യുമ്പോൾ എന്ത് തരം കണ്ടെൻ്റാണ് വരാൻ പോകുന്നത് എന്ന് തലച്ചോറിന് അറിയില്ല. ഈ ആകാംഷയാണ് നമ്മളെ മണിക്കൂറുകളോളം സ്ക്രോൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. ഇത് നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ ക്രമാതീതമായി കുറയ്ക്കുകയും കടുത്ത മാനസിക സമ്മർദ്ദത്തിന് കാരണമാവുകയും ചെയ്യും. മണിക്കൂറുകളോളം റീൽസ് കണ്ട് സമയം കളയുന്ന ശീലം മാറ്റാൻ നമ്മൾ എത്രയൊക്കെ വിചാരിച്ചാലും ചിലപ്പോൾ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് വരില്ല.
ഈ സമയം നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിനോദം തിരഞ്ഞെടുക്കാവുന്നത്. പുസ്തക വായന, ചിത്രം വരയ്ക്കൽ, പാട്ടു കേൾക്കുക തുടങ്ങി നിരവധി മാർഗങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ചെടി നടുന്നതും വീട് അലങ്കരിക്കുന്നത് ഉൾപ്പെടെയുള്ള ശീലങ്ങൾ ഫോണിൻ്റെ ഉപയോഗം കുറയ്ക്കാൻ വളരെ നല്ലതാണ്. രണ്ട് മൂന്ന് ദിവസം തന്നെ ഫോൺ ഉപയോഗിക്കാതിരുന്നാൽ പിന്നീട് സ്വമേധയാ ഫോൺ എടുക്കുന്നത് നമ്മൾ കുറയ്ക്കാവുന്നതാണ്.
English Summary:
Are you also troubled by your Reels-watching habit and want to get rid of it? We’re telling you about 5 great habits. These practices will help you break free from Reels addiction and give your brain a much-needed break.