Horoscope Today Malayalam August 10 : സമ്പത്ത് വർധിക്കാനും തൊഴിൽനേട്ടങ്ങൾക്കും സാധ്യത; അറിയാം ഇന്നത്തെ രാശിഫലം
Horoscope Today August 10 : ഇന്ന് പൊതുവെ നല്ല ദിവസമാണ്. വിവിധ രാശിക്കാർക്ക് സമ്പത്ത് വർധിക്കാനും തൊഴിൽ നേട്ടങ്ങൾക്കും സാധ്യതയുണ്ട്. പുതിയ ബിസിനസ് തുടങ്ങാൻ ഇന്ന് പറ്റിയ ദിവസമാണ്.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
ഈ രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല ദിവസമാണ്. അതിഥികളുടെ വരവ് നിങ്ങൾക്ക് ഗുണവും സന്തോഷവുമുണ്ടാക്കും. പങ്കാളിത്ത രൂപത്തിൽ ബിസിനസ്സ് നടത്തുന്നവർ ശ്രദ്ധിക്കണം. മാതാവിൻ്റെ ഭാഗത്തുനിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. സോഷ്യൽ നെറ്റ്‌വർക്കുകളിലെ ജനപ്രീതി കാരണം സുഹൃത്തുക്കളുടെ എണ്ണവും വർദ്ധിക്കും.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
ബിസിനസിൽ ഇന്ന് ലാഭമുണ്ടാവും. കമിതാക്കൾക്കിടയിൽ പിരിമുറുക്കം ഉണ്ടാകാം. വൈകുന്നേരത്തോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഒരു സുഹൃത്തിനെ സഹായിക്കാൻ സാധ്യതയുണ്ട്.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
ഇന്ന് വായ്പകളിൽ നിന്ന് മുക്തി നേടാം. ഈ രാശിക്കാരുടെ സമ്പത്ത് വർധിക്കും. ഓഫീസ് ജോലികളിൽ തിരക്കുകൂട്ടരുത്. അല്ലാത്തപക്ഷം മേലുദ്യോഗസ്ഥരുമായുള്ള ബന്ധം നശിപ്പിച്ചേക്കും.
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
ഇന്ന് പെട്ടുപോയ പണം തിരികെലഭിക്കും. സർക്കാർ ജോലികൾ പൂർണമാവും. രാഷ്ട്രീയക്കാരുമായി ബന്ധം സ്ഥാപിയ്ക്കും. സാമൂഹികമേഖലയിൽ കൂടുതൽ ഇടപെടും. ഇന്ന് ആരംഭിച്ച ജോലിയിൽ നിന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകുകയും പ്രശസ്തി വർദ്ധിപ്പിക്കുകയും ചെയ്യും. സായാഹ്നം സുഹൃത്തുക്കളോടൊത്ത് ചെലഴിച്ചേക്കും. ചില തെറ്റിദ്ധാരണകൾ നിങ്ങളുടെ ദൈനംദിന ജോലിയെ തടസ്സപ്പെടുത്തിയേക്കാം.
Also Read : Signature Secrets: ഒപ്പിന് താഴെ രണ്ട് കുത്തിടുന്ന ശീലം നിങ്ങൾക്കുണ്ടോ? ഇതിന് പിന്നിലെ അർത്ഥമറിയുമോ
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
ഇന്ന് സമ്പത്ത് വർധിപ്പിക്കാനിടയുള്ള ചില കാര്യങ്ങൾക്ക് അന്തിമ രൂപമായേക്കും. ബിസിനസ്സ് പങ്കാളിത്തത്തോടെയാണ് നടത്തുന്നതെങ്കിൽ നിങ്ങളുടെ പങ്കാളിയുടെ ഉപദേശം ഗുണം ചെയ്യും. സമ്പത്ത് വർധിപ്പിക്കും.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
മുടങ്ങിക്കിടന്നിരുന്ന ജോലികൾ ഇന്ന് പൂർത്തിയാക്കും. സമ്പത്ത് വർധിപ്പിക്കാൻ നിങ്ങൾ ശ്രമിക്കും. കുടുംബത്തിൽ പിരിമുറുക്കം ഉണ്ടെങ്കിൽ അത് ഇന്ന് അവസാനിക്കും. ഇന്ന് ബന്ധുക്കളിൽ ഒരാളുമായി അഭിപ്രായവ്യത്യാസമുണ്ടാവാം.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരമുണ്ടാവും. ഒരു സുപ്രധാന തീരുമാനം എടുക്കണമെങ്കിൽ അത് ശ്രദ്ധാപൂർവ്വം ചെയ്യണം. നിങ്ങളുടെ നേതൃത്വ കഴിവുകൾ വികസിക്കും. ബിസിനസ്സ് പ്രശ്നങ്ങൾ അവസാനിക്കും. ജോലിയിൽ പങ്കാളിയുടെ ഉപദേശം നിങ്ങൾക്ക് പ്രയോജനപ്പെടും. ഏറെ നാളായി മുടങ്ങിക്കിടന്ന വീട്ടുജോലികൾ ഇന്ന് പൂർത്തിയാകും.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കുടുംബത്തിൽ സമ്മർദ്ദമുണ്ടാവും. പിതാവിൻ്റെ ഉപദേശം കുടുംബത്തിലെ പിരിമുറുക്കം കുറയ്ക്കും. വിദ്യാർഥികൾ കൂടുതൽ ഏകാഗ്രതയോടെ പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ടിവരും. സഹോദരന് ഇന്ന് ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകാം. നല്ല വിവാഹാലോചകൾ വരും.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
ജോലിക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കും. നല്ല വിവാഹാലോചനകൾ ലഭിക്കും. കടം വീട്ടാൻ സാധിക്കും. മക്കളുടെ വിദ്യാഭാസവുമായി ബന്ധപ്പെട്ട ചില രേഖകൾ ധൃതിപ്പെട്ട് പൂർത്തിയാക്കേണ്ടിവരും.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
കമ്പനിയെ മെച്ചപ്പെടുത്താൻ കഠിനാധ്വാന ചെയ്യും. വിദ്യാർത്ഥികൾക്ക് പുതിയ കോഴ്സുകളിൽ ആരംഭിക്കാം. ഭാര്യക്ക് ആരോഗ്രപ്രശ്നങ്ങളുണ്ടാവാം. കുടുംബ സ്വത്തുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് എന്തെങ്കിലും നിയമപരമായ പ്രശ്‌നമുണ്ടെങ്കിൽ, ഇന്ന് അത് പരിഹരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
ഇന്ന് പുതിയ ബിസിനസുകൾക്ക് പറ്റിയ ദിവസമാണ്. വാഹനം വാങ്ങാനും ഇന്ന് അനുകൂല ദിവസമാണ്. പ്രദേശത്ത് ഒരു തർക്കം ഉണ്ടെങ്കിൽ, നിങ്ങൾ അത് പരിഹരിക്കാൻ ശ്രമിക്കണം. നിങ്ങളുടെ പങ്കാളിയുടെ പൂർണ്ണ പിന്തുണ നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ പ്രണയ ജീവിതം വിജയകരമാകും.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചേക്കും. പുതുയ ബിസിനസിന് നല്ല ദിവസമാണ്. ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യമുണ്ടാവും. നിക്ഷേപത്തിന് ശ്രമിക്കുന്നെങ്കിൽ പങ്കാളിയുടെ നിർദ്ദേശം പരിഗണിക്കണം.