Painkillers Damaging Kidneys: രക്തയോട്ടം കുറയുന്നു, ശ്വാസതടസം; വേദനസംഹാരികൾ വൃക്കകൾ നശിപ്പിക്കുന്നത് എങ്ങനെ?
How Painkillers Damage Kidney: വേദനസംഹാരികൾ നിങ്ങളുടെ വൃക്കകളെ എത്രത്തോളം നശിപ്പിക്കുമെന്നത് ചിന്തിക്കുന്നതിനും അപ്പുറമാണ്. വർഷങ്ങളോളം വേദനസംഹാരികൾ കഴിക്കുന്നത് മൂലമാണ് പലരുടെയും വൃക്ക തകരാറിലാകുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ലോകത്ത് ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകളിൽ ഒന്നാണ് വേദനസംഹാരികൾ. തലവേദന, പേശി വേദന, സന്ധിവേദന തുടങ്ങി പെട്ടെന്നുണ്ടാകുന്ന പല വേദനകൾക്കും വലിയ ആശ്വാസമാണ് ഇത്തരം വേദനസംഹാരികൾ. പക്ഷേ ഈ വേദനസംഹാരികൾ നിങ്ങളുടെ വൃക്കകളെ എത്രത്തോളം നശിപ്പിക്കുമെന്നത് ചിന്തിക്കുന്നതിനും അപ്പുറമാണ്. വർഷങ്ങളോളം വേദനസംഹാരികൾ കഴിക്കുന്നത് മൂലമാണ് പലരുടെയും വൃക്ക തകരാറിലാകുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വൃക്കകളെ എങ്ങനെ തകർക്കുന്നു?
വേദനസംഹാരികൾ നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനങ്ങളെ തകരാറിലാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.
വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയുന്നു: മിക്ക വേദനസംഹാരികളും നിങ്ങളുടെ വൃക്കകളിലെ രക്തക്കുഴലുകളെ വികസിപ്പിക്കുന്ന പ്രോസ്റ്റാഗ്ലാൻഡിനുകളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു. പ്രോസ്റ്റാഗ്ലാൻഡിൻ അളവ് കുറയുന്നത് നിങ്ങളുടെ രക്തക്കുഴലുകൾ ചുരുങ്ങുന്നതിന് കാരണമാവുകയും ഇവ രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്നു.
ഇന്റർസ്റ്റീഷ്യൽ നെഫ്രൈറ്റിസ്: നിങ്ങളുടെ വൃക്കയുടെ ഫിൽട്ടറിംഗ് ഭാഗങ്ങളിൽ ഉണ്ടാകുന്ന വീക്കമാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. നെഫ്രോണുകൾ എന്നും ഈ അവസ്ഥ അറിയപ്പെടുന്നു. വേദനസംഹാരികൾ പോലുള്ള മരുന്നുകളോടുള്ള അലർജിയുടെ അനന്തരഫലമായാണ് ഇത് സാധാരണയായി സംഭവിക്കുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്.
ക്രോണിക് കിഡ്നി ഡിസീസ്: ക്രോണിക് കിഡ്നി ഡിസീസ് അഥവാ സികെഡി, വേദനസംഹാരികളുടെ ദീർഘകാല ഉപയോഗം മൂലമാണ് ഇത് സംഭവിക്കുന്നത്. പ്രത്യേകിച്ച് വലിയതോതിൽ കഴിക്കുന്നത്. ഇത് വൃക്കകളുടെ പ്രവർത്തനം ക്രമേണ മന്ദഗതിയിലാക്കുന്നു. ചില സാഹചര്യങ്ങളിൽ വൃക്കരോഗം ഗുരുതരമാകുന്നതുവരെ ശ്രദ്ധിക്കപ്പെടാതെ പോവുകയും അതിലൂടെ മരണം വരെ സംഭിക്കാൻ ഇടയാക്കുകയും ചെയ്യുന്നു.
ഇലക്ട്രോലൈറ്റ്: പൊട്ടാസ്യം, സോഡിയം, കാൽസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ ശരിയായ സന്തുലിതാവസ്ഥ നിലനിർത്താനുള്ള നിങ്ങളുടെ വൃക്കകളുടെ കഴിവിനെ വേദനസംഹാരികൾ ദുർബലപ്പെടുത്തുന്നു. അതിലൂടെ ക്ഷീണം, ക്രമരഹിതമായ ഹൃദയമിടിപ്പ് അല്ലെങ്കിൽ പേശികൾക്ക് ഉണ്ടാകുന്ന ബലഹീനത എന്നീ ഗുരതരാവസ്ഥയിക്ക് കാരണമാവുകയും ചെയ്യും.
നിർജ്ജലീകരണം: വേദനസംഹാരികൾ വൃക്കകളിൽ ജലാംശം നിലനിർത്താനുള്ള ശേഷിയെ കാര്യമായി ബാധിക്കുന്നു. അങ്ങനെ നിങ്ങളിൽ നിർജ്ജലീകരണ സാധ്യത വർദ്ധിപ്പിക്കുകയും, ഇത് രക്തയോട്ടം കൂടുതൽ കുറയ്ക്കുകയും നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്യും.
ലക്ഷണങ്ങൾ എന്തെല്ലാം?
വൃക്കരോഗത്തെ നിശബ്ദ കൊലയാളി എന്നാണ് അറിയപ്പെടുന്നത്. ഇതിൻ്റെ കാരണം രോഗാവസ്ഥ ഗുരുതരമാകുന്നതുവരെ ലക്ഷണങ്ങൾ കാണിച്ചേക്കില്ല എന്നതാണ്. എന്നാലും ചില സാധാരണമായ ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ വൃക്കരോഗങ്ങൾ തുടക്കത്തിലെ തടയാൻ കഴിയും.
ക്ഷീണം അല്ലെങ്കിൽ ബലഹീനത
- കാലുകൾ, കണങ്കാലുകൾ അല്ലെങ്കിൽ മുഖം തുടങ്ങിയ ഭാഗത്ത് വീക്കം
- മൂത്രമൊഴിക്കുമ്പോൾ കാണപ്പെടുന്ന മാറ്റങ്ങൾ
- ഛർദ്ദി
- വിശപ്പ് കുറയുന്നു
- ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്
- ശ്വാസതടസ്സം
- ഉയർന്ന രക്തസമ്മർദ്ദം
വൃക്കകളെ എങ്ങനെ സംരക്ഷിക്കാം?
- ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലതെ വേദനസംഹാരികൾ കഴിക്കരുത്.
- രോഗം എന്താണെന്ന് മനസ്സിലാക്കി മാത്രം മരുന്നുകൾ കഴിക്കുക.
- മദ്യം പൂർണമായും ഒഴിവാക്കുക. പ്രത്യേകിച്ച് മരുന്നുകൾ കഴിക്കുന്നവർ.
- ചായയുടെയോ കാപ്പിയുടെയോ കൂടെ മരുന്ന് കഴിക്കാൻ ശ്രമിക്കരുത്.
- കിഡ്‌നി പ്രവർത്തനം സുഗമമായി നടക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കുക. അതിലൂടെ നിർജ്ജലീകരണം തടയാൻ കഴിയും.
- പലതരം വേദനസംഹാരികൾ ഒരുമിച്ച് കഴിക്കുന്നതും അപകടമാണ്.