Independence Day Wishes 2025: ഇനിയും ഉയരെ പാറട്ടെ ത്രിവർണ പതാക; സ്വാതന്ത്ര്യദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം
Independence Day Wishes Malayalam: ബ്രീട്ടിഷ് ഭരണത്തിൽ നിന്ന് രാജ്യത്തെ രക്ഷിച്ച് സ്വാതന്ത്ര്യം നേടി തന്ന നമ്മുടെ ധീര നേതാക്കളെ കൂടി ഓർക്കേണ്ട ദിനം കൂടിയാണ് ആഗസ്റ്റ് 15. അവരുടെ ധീരതയുടെയും, കഷ്ടപ്പാടിന്റെയും ഫലമാണ് ഇന്ന് നമ്മൾ സുഖമായി ജീവിക്കുന്നത്
79-ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ നിറവിലാണ് രാജ്യം. 1947 ആഗസ്റ്റ് 14ന് അർദ്ധരാത്രിയാണ് ബ്രിട്ടീഷ് ഭരണത്തിന്റെ യാതനകളിൽ നിന്നും ഇന്ത്യ മോചിതമായത്. ലോകം ഉറങ്ങികിടക്കുന്ന ഈ അർദ്ധരാത്രി, ഇന്ത്യ അതിന്റെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ് എന്നാണ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു അന്ന് പറഞ്ഞത്. ഇന്ത്യ സ്വാതന്ത്യം നേടിയ ഈ ദിവസം എല്ലാ വർഷവും രാജ്യം വിപുലമായി ആഘോഷിക്കാറുണ്ട്.
ബ്രീട്ടിഷ് ഭരണത്തിൽ നിന്ന് രാജ്യത്തെ രക്ഷിച്ച് സ്വാതന്ത്ര്യം നേടി തന്ന നമ്മുടെ ധീര നേതാക്കളെ കൂടി ഓർക്കേണ്ട ദിനം കൂടിയാണ് ആഗസ്റ്റ് 15. അവരുടെ ധീരതയുടെയും, കഷ്ടപ്പാടിന്റെയും ഫലമാണ് ഇന്ന് നമ്മൾ സുഖമായി ജീവിക്കുന്നത്. ഇന്നേ ദിവസം സ്കൂളുകളിലും ഓഫീസുകളിലും പതാക ഉയർത്തൽ, സാംസ്കാരിക പരിപാടികൾ, ദേശീയ ഗാനാലാപം എന്നിങ്ങനെ നിരവധി പരിപാടികളാണ് നടക്കുന്നത്.
Also Read:സ്വാതന്ത്ര്യദിനം കളറാക്കാം, അടിപൊളി ഔട്ട്ഫിറ്റ് ഐഡിയകൾ ഇതാ…
ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രിയപെട്ടവർക്ക് ആശംസകൾ നേരാം.
- ഹാപ്പി ഇൻഡിപെൻഡൻസ് ഡേ
- സ്വാതന്ത്ര്യദിന ആശംസകൾ
- 79 -ാം സ്വാതന്ത്ര്യദിന ആശംസകൾ
- എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകൾ
- സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ അർത്ഥം മനസിലാക്കി അതിനായി ജീവിക്കാം!
- ഞങ്ങളുടെ സ്വാതന്ത്ര്യത്തിനായി ജീവൻ ത്യജിച്ച ധീര നേതാക്കൾക്ക് സ്വാതന്ത്ര്യദിന ആശംസകൾ
- സ്വാതന്ത്ര്യം ഒരു സമ്മാനമല്ല, അത് നമുക്ക് ലഭിച്ച വലിയ നേട്ടമാണ്. സ്വാതന്ത്ര്യദിന ആശംസകൾ
- ഇന്ന് നമ്മൾ ആശ്വാസത്തോടെ ശ്വസിക്കുമ്പോൾ, അതിന് പിന്നിൽ ആയിരങ്ങളുടെ രക്തമുണ്ട്. സ്വാതന്ത്ര്യദിന ആശംസകൾ
- ഒരുമയോടെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാം, സ്വാതന്ത്ര്യദിന ആശംസകൾ
- ഇന്ത്യയുടെ വളർച്ചക്ക് നമുക്കും പങ്കാളികൾ ആകാം, സ്വാതന്ത്ര്യദിന ആശംസകൾ
- സ്വാതന്ത്ര്യം നേടിതന്ന ധീര ദേശാഭിമാനികളെ, സ്വാതന്ത്ര്യദിന ആശംസകൾ
- ഇരുണ്ട ബ്രിട്ടീഷ് ഭരണകാലത്ത് നിന്ന് ഇന്ത്യയെ തിരിച്ചുപിടിച്ച ധീരന്മാരെ നമുക്ക് ഈ അവസരത്തിൽ സ്മരിക്കാം.
- പോരാട്ടത്തിന്റെ ഓർമപ്പെടുത്തലുമായി പുതിയ ഒരു സ്വാതന്ത്ര്യദിനം കൂടി, ഹാപ്പി ഇൻഡിപെൻഡൻസ് ഡേ
- ദേശ സ്നേഹം മുറുകെ പിടിക്കാം,ഇന്ത്യയുടെ യശസ്സ് ലോകത്തിന് മുന്നിൽ വെളിപെടുത്താം, ഹാപ്പി ഇൻഡിപെൻഡൻസ് ഡേ
- വാനോളം ഉയരട്ടെ ത്രിവർണ പതാക, ഹാപ്പി ഇൻഡിപെൻഡൻസ് ഡേ
- ഇനിയും ഉയരെ പാറട്ടെ ത്രിവർണ പതാക,ഹാപ്പി ഇൻഡിപെൻഡൻസ് ഡേ
- സമത്വം, നീതി, സാഹോദര്യം എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപിടിച്ച് നമുക്ക് സ്വാതന്ത്ര്യദിന ആഘോഷിക്കാം