Kani Vellari : ചക്കയും മാങ്ങയുമുള്ളപ്പോൾ വെള്ളരിക്ക എങ്ങനെ കണിയിലെ താരമായി… സാധാരണ കുക്കുമ്പർ അല്ല ഇത്, പ്രത്യേകതകൾ

Kani Vellari or Golden Cucumber importance: പലരും സാധാരണ പച്ചക്കറി വെള്ളരിക്കയും കണിവെള്ളരിയും ഒന്നാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഇവ തമ്മിൽ രൂപത്തിലും ഗുണത്തിലും ചില പ്രധാന വ്യത്യാസങ്ങളുണ്ട്. വെറും ഒരു വിശ്വാസം എന്നതിലുപരി, കടുത്ത വേനലിൽ ശരീരത്തിന് തണുപ്പ് നൽകാൻ കണിവെള്ളരി ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബറും വെള്ളവും ദഹനപ്രക്രിയ സുഗമമാക്കുന്നു.

Kani Vellari : ചക്കയും മാങ്ങയുമുള്ളപ്പോൾ വെള്ളരിക്ക എങ്ങനെ കണിയിലെ താരമായി... സാധാരണ കുക്കുമ്പർ അല്ല ഇത്, പ്രത്യേകതകൾ

Cucumber In Vishukkani

Edited By: 

Jenish Thomas | Updated On: 06 Jul 2026 | 02:27 PM

മലയാളിയുടെ കാർഷിക സംസ്കൃതിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് വിഷു (Vishu 2026). മഞ്ഞപ്പട്ടുടുത്ത കൃഷ്ണവിഗ്രഹത്തിനൊപ്പം പഴങ്ങളും തേങ്ങയും കണിവെള്ളരിയും വെച്ചാണ് വിഷുക്കണി ഒരുക്കുന്നത്. എന്ത് തന്നെ ഇല്ലെങ്കിൽ കണിവെള്ളരി വിഷുക്കണി വെക്കാൻ നിർബന്ധമാണ്. ഒട്ടും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സ്വർണ്ണനിറമുള്ള കണിവെള്ളരി. എന്തുകൊണ്ടാണ് കണിവെള്ളരി കണി വെക്കാൻ  പ്രധാനമാകുന്നത് എന്ന് പരിശോധിക്കാം.

വിഷുക്കണിയിലെ ഓരോ വിഭവത്തിനും ഓരോ അർത്ഥമുണ്ട്. കണിവെള്ളരി മഹാവിഷ്ണുവിന്റെ മുഖമായി സങ്കൽപ്പിക്കപ്പെടുന്നു. വെള്ളരിയുടെ തിളങ്ങുന്ന മഞ്ഞനിറം സ്വർണ്ണത്തെയും സമൃദ്ധിയെയും സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന ഒരു വർഷം മുഴുവൻ സ്വർണ്ണപ്രഭയുള്ളതാകാൻ ഇത് സഹായിക്കുമെന്നാണ് വിശ്വാസം. പഴയകാലത്ത് വേനൽക്കാലത്ത് സമൃദ്ധമായി ലഭിച്ചിരുന്ന വിളയായിരുന്നു ഇത്. പ്രകൃതി കനിഞ്ഞുനൽകുന്ന കനിയായാണ് ഇതിനെ കാണുന്നത്.

സാധാരണ വെള്ളരിക്കയും കണിവെള്ളരിയും തമ്മിലുള്ള വ്യത്യാസം

പലരും സാധാരണ പച്ചക്കറി വെള്ളരിക്കയും കണിവെള്ളരിയും ഒന്നാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ ഇവ തമ്മിൽ രൂപത്തിലും ഗുണത്തിലും ചില പ്രധാന വ്യത്യാസങ്ങളുണ്ട്. വെറും ഒരു വിശ്വാസം എന്നതിലുപരി, കടുത്ത വേനലിൽ ശരീരത്തിന് തണുപ്പ് നൽകാൻ കണിവെള്ളരി ഉത്തമമാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബറും വെള്ളവും ദഹനപ്രക്രിയ സുഗമമാക്കുന്നു.

Also Read – Vishukkani at Guruvayoor temple: ഗുരുവായൂർ ക്ഷേത്രത്തിലെ വിഷുക്കണി ഇത്തവണ എപ്പോൾ എന്നറിയേണ്ടേ….മറ്റു പൂക്കൾക്കില്ലാത്ത എന്തു പ്രത്യേകതയാണ് കൊന്നയ്ക്കുള്ളത്… കണിയുടെ രഹസ്യം

വിഷുവിപണിയിൽ ഇപ്പോൾ കണിവെള്ളരിക്ക് വലിയ ഡിമാൻഡാണ്. സാധാരണ വെള്ളരിക്കയേക്കാൾ വില കണിവെള്ളരിക്കാണെങ്കിലും, ഐശ്വര്യത്തിന്റെ പ്രതീകമായ ഈ പൊൻവെള്ളരിയില്ലാതെ മലയാളിക്ക് വിഷുക്കണി പൂർണ്ണമാകില്ല. സാധാരണ വെള്ളരിക്ക പച്ച നിറത്തിലും നീളമുള്ള ആകൃതിയിലുമാണ് കാണപ്പെടുന്നത്. എന്നാൽ കണിവെള്ളരി പാകമാകുമ്പോൾ ആകർഷകമായ സ്വർണ്ണമഞ്ഞ നിറം കൈവരിക്കുന്നു. ഇത് ഉരുണ്ടതോ അല്ലെങ്കിൽ അല്പം നീളം കൂടിയ ദീർഘവൃത്താകൃതിയിലോ ആണ് കാണപ്പെടുക.

കണിവെള്ളരി എന്തിന് ഉപയോഗിക്കുന്നു?

സാധാരണ വെള്ളരിക്ക സാലഡുകൾക്കും ജ്യൂസുകൾക്കും ഉത്തമമാകുമ്പോൾ, കണിവെള്ളരി കറികൾക്കും വിശേഷിച്ച് അവിയൽ പോലുള്ള വിഭവങ്ങൾക്കും സവിശേഷമായ രുചി നൽകുന്നു. വിഷുക്കണിയിൽ ഐശ്വര്യത്തിന്റെ പ്രതീകമായി വെക്കുന്നത് കണിവെള്ളരിയാണ്. സാധാരണ വെള്ളരിക്ക പെട്ടെന്ന് കേടാകാൻ സാധ്യതയുള്ള ഒന്നാണ്. എന്നാൽ കണിവെള്ളരി ദീർഘകാലം വാടാതെയും കേടാകാതെയും ഇരിക്കും എന്ന പ്രത്യേകതയുണ്ട്.

Follow Us
ഉറങ്ങുന്നതിന് എത്ര മണിക്കൂർ മുമ്പ് ഫോൺ മാറ്റി വയ്ക്കണം?
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി