Avoid Sugar Benefits: പഞ്ചസാര ഇനി ഉപേക്ഷിച്ചേ മതിയാകൂ; അറിയാം നിങ്ങൾക്കുണ്ടാകുന്ന മാറ്റങ്ങൾ

Sugar Avoiding Benefits For Skin And Hair: പഞ്ചസാര വലിയ തോതിൽ മുഖക്കുരുവും പാടുകളും ഉണ്ടാകുന്നതിന് കാരണമാകുന്നു, കാരണം ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും, ഇത് ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇൻസുലിൻ ഉയർന്ന അളവിലാകുമ്പോൾ എണ്ണ ഉൽപാദനം വർദ്ധിപ്പിക്കുകയും സുഷിരങ്ങൾ അടയുകയും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യുന്നു.

Avoid Sugar Benefits: പഞ്ചസാര ഇനി ഉപേക്ഷിച്ചേ മതിയാകൂ; അറിയാം നിങ്ങൾക്കുണ്ടാകുന്ന മാറ്റങ്ങൾ

Avoid Sugar Benefits

Published: 

01 Jul 2025 11:28 AM

പലർക്കും മധുരം ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. എന്നാൽ നമ്മുടെ ഭക്ഷണത്തിൽ ഏറ്റവും കൂടുതൽ അപകടകാരിയും മധുരമുള്ളവ തന്നെയാണ്. ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ദന്ത പ്രശ്നങ്ങൾക്കും പുറമേ, പഞ്ചസാര നമ്മുടെ ചർമ്മത്തെയും മുടിയെയും ബാധിക്കുന്നു. എങ്ങനെയാണെന്ന് നമുക്ക് നോക്കാം. പഞ്ചസാരയുടെ അമിത ഉപയോ​ഗം നിങ്ങൾക്ക് പ്രായം തോന്നിപ്പിക്കുന്നു.

കാരണം രക്തത്തിലെ പഞ്ചസാരയുടെ അമിത ഉപഭോഗം ഗ്ലൈക്കേഷന് കാരണമാകും, ഇത് നമ്മുടെ ഇൻസുലിന് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുമ്പോൾ സംഭവിക്കുന്ന ഒരു സ്വാഭാവിക രാസപ്രവർത്തനമാണ്. ഗ്ലൈക്കേഷൻ നമ്മുടെ ചർമ്മത്തിലെ എലാസ്റ്റിൻ, കൊളാജൻ അളവ് നിലനിർത്തുന്ന ഭാഗത്തെ കാര്യമായി ബാധിക്കുന്നു. അതിലൂടെ കൊളാജൻ ഉല്പാദന പ്രക്രിയ തടസപ്പെടുകയും അതുവഴി വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ നേരത്തെ കണ്ടുതുടങ്ങുകയും ചെയ്യും.

പഞ്ചസാര വലിയ തോതിൽ മുഖക്കുരുവും പാടുകളും ഉണ്ടാകുന്നതിന് കാരണമാകുന്നു, കാരണം ഉയർന്ന അളവിൽ പഞ്ചസാര കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും, ഇത് ഇൻസുലിൻ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇൻസുലിൻ ഉയർന്ന അളവിലാകുമ്പോൾ എണ്ണ ഉൽപാദനം വർദ്ധിപ്പിക്കുകയും സുഷിരങ്ങൾ അടയുകയും മുഖക്കുരു ഉണ്ടാക്കുകയും ചെയ്യുന്നു.

പഞ്ചസാരയുടെ ഉപയോ​ഗം കുറയ്ക്കുന്നതിലൂടെ, മുഖത്തെ ചുളിവുകൾ കുറയുകയും ജലാംശം നിലനിൽക്കുകയും ചർമ്മത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു. അതിലൂടെ ചർമ്മം ജലാംശം നിലനിർത്തുകയും കൂടുതൽ തിളക്കമുള്ള നിറം നൽകുകയും ചെയ്യുന്നു. പഞ്ചസാര കഴിക്കുന്നത് കുറയ്ക്കുന്നത് റോസേഷ്യ, എക്സിമ പോലുള്ള ചർമ്മ അവസ്ഥകളെ ഇല്ലാതാക്കുന്നു.

പഞ്ചസാരയുടെ അമിത ഉപയോ​ഗം മൂലം പലരിലും മുടി കൊഴിച്ചിൽ ​ഗണ്യമായി വർദ്ധിക്കാറുണ്ട്. പ്രത്യേകിച്ച് കഷണ്ടിയുള്ളവരിൽ. കൂടാതെ മുടി വളർച്ചാ തടസപ്പെടുത്തുകയും ശരീരത്തിൻ്റെ സാധാരണ പ്രവർത്തനത്തെ പോലും തടസ്സപ്പെടുത്തുന്നു. ഇവയെല്ലാം കൂടാതെ തലയോട്ടിയിൽ വീക്കം ഉണ്ടാക്കുകയും അത് മൂലം മുടി കൊഴിച്ചിലും കട്ടി കുറയലും വർദ്ധിപ്പിക്കുകയും ചെയ്യും.

 

 

 

 

 

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം