Aloe Vera: കറ്റാർ വാഴ ബാൽക്കണിയിൽ വളർത്താം, തഴച്ചുവളരാൻ ഇത്രയും ചെയ്താൽ മതി

Aloe Vera Gardening Tips: കറ്റാർ വാഴയുടെ ഗുണങ്ങൾ നിരവധിയാണ്. ഇന്ന് ഒട്ടുമിക്ക പേരും വീടുകളിൽ കറ്റാർ വാഴ ചെടി നട്ടിട്ടുണ്ട്. ചിലർ മണ്ണിൽ നേരിട്ട് നടുമ്പോൾ, മറ്റുചിലർ ബാൽക്കണിയിലാണ് വച്ചിട്ടുണ്ട്. കറ്റാർ വാഴയ്ക്ക് ധാരാളം വെള്ളം ആവശ്യമില്ല. ബാൽക്കണിയിൽ കറ്റാർ വാഴ തഴച്ചുവളരാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

Aloe Vera: കറ്റാർ വാഴ ബാൽക്കണിയിൽ വളർത്താം, തഴച്ചുവളരാൻ ഇത്രയും ചെയ്താൽ മതി

പ്രതീകാത്മക ചിത്രം

Edited By: 

Arun Nair | Updated On: 21 Apr 2026 | 11:27 AM

ആരോ​ഗ്യസംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറെ പ്രധാനപ്പെട്ട ഒരു ചെടിയാണ് കറ്റാർ വാഴ. ഇവയുടെ ​ഗുണങ്ങൾ നിരവധിയാണ്. ഇന്ന് ഒട്ടുമിക്ക പേരും വീടുകളിൽ കറ്റാർ വാഴ ചെടി നട്ടിട്ടുണ്ട്. ചിലർ മണ്ണിൽ നേരിട്ട് നടുമ്പോൾ, മറ്റുചിലർ ബാൽക്കണിയിലാണ് വച്ചിട്ടുണ്ട്. ബാൽക്കണിയിൽ കറ്റാർ വാഴ തഴച്ചുവളരാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

കറ്റാർ വാഴ നടുമ്പോൾ ശ്രദ്ധിക്കേണ്ടത്

കറ്റാർവാഴയുടെ വേരുകൾ വളരെ ആഴത്തിൽ പോകാറില്ല. അതിനാൽ അധികം ആഴമില്ലാത്തതും വീതിയുള്ളതുമായ ചെടി ചട്ടി തിരഞ്ഞെടുക്കുക. ടെറാക്കോട്ട ചട്ടികൾ ഉപയോഗിക്കുന്നത് അധികമുള്ള ഈർപ്പം വലിച്ചെടുക്കാൻ സഹായിക്കുന്നതാണ്. ചട്ടിയിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ അടിയിൽ സുഷിരങ്ങൾ ഇട്ടുകൊടുക്കാനും മറക്കരുത്. അനുയോജ്യമായ മണ്ണ് തയ്യാറാക്കുക എന്നതാണ് അടുത്ത സ്റ്റെപ്പ്.

സാധാരണ മണ്ണും മണലും കലർന്ന മിശ്രിതവും കടയിൽ നിന്ന് വാങ്ങിയ കാക്റ്റസ് മിക്സും ഉപയോ​ഗിക്കാവുന്നതാണ്. കറ്റാർ വാഴയ്ക്ക് നേരിട്ടല്ലാത്ത സൂര്യപ്രകാശം ആണ് നല്ലത്. കഠിനമായി വെയിലേൽക്കുന്നത് കരിഞ്ഞുപോകാൻ കാരണമായേക്കും. അതുപോലെ നനയ്ക്കുമ്പോഴും ശ്രദ്ധിക്കുക. കറ്റാർ വാഴയ്ക്ക് ധാരാളം വെള്ളം ആവശ്യമില്ല. ചട്ടിയിലെ മണ്ണ് പൂർണ്ണമായും ഉണങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം അടുത്ത തവണ നനയ്ക്കുക. അധികം വളം ആവശ്യമില്ല. വർഷത്തിലൊരിക്കൽ മാത്രം ജൈവവളം നൽകിയാൽ മതിയാകും.

ALSO READ: കഞ്ഞിവെള്ളം vs ഉള്ളി നീര്, മുടിക്കൊഴിച്ചിൽ മാറ്റാൻ ബെസ്റ്റ് ഏത്?

കറ്റാർ വാഴയുടെ വില

കറ്റാർ വാഴയുടെ ഇലകൾക്ക് കിലോ 40 രൂപ മുതൽ 120 രൂപ വരെയാണ് വില. പലയിടത്തും ഇവയുടെ കുറവുള്ളതിനാൽ കടകളിലും, അങ്ങാടി മരുന്നുകൾ ശേഖരിക്കുന്നയിടങ്ങളിലും ഇവക്ക് ആവശ്യക്കാരുണ്ട്. ഒരു കറ്റാർ വാഴ ചെറുതിന് വില 100 രൂപയാണ്. ഇനി കറ്റാർ വാഴയുടെ ജെൽ ആണെങ്കിൽ അതിന് വലിയ വിലയുണ്ട്. 100 ഗ്രാമിന് 100 രൂപ മുതൽ 300 രൂപ വരെയാണ് വില. എന്നാൽ റീട്ടെയിൽ വിൽപ്പനശാലകളിലേക്കാൾ മൊത്തക്കച്ചവടക്കാരിൽ നിന്നും കറ്റാർ വാഴ വാങ്ങുന്നതാണ് നല്ലത്.

ഇവിടെ വില 10 രൂപ മുതൽ ഇലക്കുണ്ടായിരിക്കും. ഫ്ലാറ്റിലും മറ്റും ജീവിക്കുന്നവർക്ക് കണി കാണാൻ കിട്ടാത്തവയാണ് കറ്റാർ വാഴ എങ്കിലും പലരും വിദേശ കോസ്മെറ്റിക്സ് ഉത്പന്നങ്ങളെ ഒഴിവാക്കി പ്രകൃതിദത്തമായ കറ്റാർവാഴ പോലെയുള്ളവയാണ് അധികവും ഇപ്പോൾ ഉപയോഗിക്കുന്നത്. പല വിധത്തിൽ ചർമ്മത്തിനും മറ്റുമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനും. വിലക്കുറവുമാണ് പ്രധാന കാരണം.

Follow Us
ഐപിഎല്‍ ജേതാക്കള്‍ക്ക് കിട്ടുന്നത് എത്ര കോടി?
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു