Silver Purity Test: വ്യാജ വെള്ളി എങ്ങനെ കണ്ടെത്താമെന്നാണോ ചിന്ത? ദാ വഴിയുണ്ട്
How to Identify Real Silver: നിങ്ങളുടെ കൈവശമുള്ള വെള്ളി ആഭരണങ്ങള്‍ ഒറിജിനലാണോ അല്ലയോ എന്ന് എങ്ങനെ കണ്ടെത്താമെന്ന് ആലോചിച്ച് തലപുണ്ണാക്കുകയാണോ? എങ്കില്‍ ഒട്ടും വിഷമിക്കേണ്ട വഴിയുണ്ട്.

പ്രതീകാത്മക ചിത്രം
സ്വര്‍ണത്തിന് വില കൂടിയതോടെ പലരും വെള്ളി ആഭരണങ്ങള്‍ വാങ്ങിക്കാന്‍ ആരംഭിച്ചു. എന്നാല്‍ വിപണിയിലെത്തുന്ന വെള്ളികളെല്ലാം തന്നെ ശുദ്ധമല്ല. നിങ്ങളുടെ കൈവശമുള്ള വെള്ളി ആഭരണങ്ങള്‍ ഒറിജിനലാണോ അല്ലയോ എന്ന് എങ്ങനെ കണ്ടെത്താമെന്ന് ആലോചിച്ച് തലപുണ്ണാക്കുകയാണോ? എങ്കില്‍ ഒട്ടും വിഷമിക്കേണ്ട വഴിയുണ്ട്.
ഹാള്‍മാര്‍ക്ക്
യഥാര്‍ഥ വെള്ളി ആഭരണങ്ങളില്‍ അതിന്റെ പരിശുദ്ധി സൂചിപ്പിക്കുന്ന ഹാള്‍മാര്‍ക്കുണ്ടാകും. 925 അല്ലെങ്കില്‍ 92.5 എന്നായിരിക്കും ഇത്. ഇവയില്ലാത്ത ആഭരണങ്ങളെല്ലാം തന്നെ ലോഹസങ്കരങ്ങളാണ്. അതിനെ സ്‌റ്റെര്‍ലിങ് എന്നാണ് പറയുന്നത്. 999 എന്ന ഹാള്‍മാര്‍ക്ക് ഉണ്ടെങ്കില്‍ അത് 99.9 ശതമാനം ശുദ്ധമായ വെള്ളിയാണെന്ന് ഉറപ്പിക്കാം.
ഐസ് ക്യൂബ് ടെസ്റ്റ്
വെള്ളി ചൂടിനെ വേഗത്തില്‍ ആഗിരണം ചെയ്യും. അതിനാല്‍ പരിശുദ്ധി തെളിയിക്കാനായി വെള്ളി ആഭരണത്തിന് മേല്‍ ഐസ് ക്യൂബ് വെക്കുക, പെട്ടെന്ന് ഉരുകുകയാണെങ്കില്‍ ശുദ്ധമായ വെള്ളിയാണെന്ന് ഉറപ്പിക്കാം.
കാന്തം
യഥാര്‍ഥ വെള്ളി ഒരിക്കലും കാന്തത്തില്‍ പറ്റിപ്പിടിക്കില്ല. അതിനായി കാന്തം ഉപയോഗിച്ച് നിങ്ങള്‍ക്ക് പരീക്ഷണം നടത്താവുന്നതാണ്. മറ്റ് ലോഹങ്ങളുടെ മിശ്രിതമാണെങ്കില്‍ തീര്‍ച്ചയായും കാന്തവുമായി ചേരും.
തുണി ഉപയോഗിക്കാം
വെളുത്ത തുണിയെടുത്ത് വെള്ളി തുടയ്ക്കുക. യഥാര്‍ഥ വെള്ളിയാണെങ്കില്‍ തുണിയില്‍ കറുപ്പോ ചാരനിറമോ ഉണ്ടാകും.
ശബ്ദ പരിശോധന
യഥാര്‍ഥ വെള്ളി മറ്റൊരു വസ്തുവില്‍ വെച്ച് മൃദുവായി അടിയ്ക്കുമ്പോള്‍ റിങിങ് ശബ്ദം പുറപ്പെടുവിക്കും.
ഭാരം
യഥാര്‍ഥ വെള്ളിയ്ക്ക് മറ്റ് ലോഹങ്ങളെ അപേക്ഷിച്ച് ഭാരം കൂടുതലാണ്. നിങ്ങളുടെ കൈവളമുള്ള വെള്ളിയ്ക്ക് ഭാരം തോന്നുന്നുവെങ്കില്‍ അത് യഥാര്‍ഥമാണ്.
രാസ പരിശോധന
വെള്ളിയുടെ പരിശുദ്ധി പരിശോധിക്കാന്‍ വിപണിയില്‍ കെമിക്കല്‍ ടെസ്റ്റിങ് കിറ്റുകള്‍ ലഭ്യമാണ്. അതുപയോഗിച്ചും നിങ്ങള്‍ക്ക് പരിശുദ്ധി നോക്കാം.