Kitchen Hacks: ഇനി തൈര് കേടാകില്ല! ഫ്രഷായി നിൽക്കും; ഈ പൊടികൈകൾ പരീക്ഷിക്കൂ

How To Keep Curd Fresh: എല്ലാ വീടുകളിലും എപ്പോഴുമുള്ള ഒന്നാണ് തൈര്. ചൂടിനെ മറികടക്കാൻ നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് തൈര്. നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള ഇവ എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് നമുക്ക് നോക്കാം. വേനൽക്കാലത്ത് തൈര് വേഗത്തിൽ കേടാകുന്നതിന് പല കാരണങ്ങളുണ്ട്.

Kitchen Hacks: ഇനി തൈര് കേടാകില്ല! ഫ്രഷായി നിൽക്കും; ഈ പൊടികൈകൾ പരീക്ഷിക്കൂ

പ്രതീകാത്മക ചിത്രം

Published: 

05 Apr 2025 15:13 PM

വേനൽക്കാലം വരുമ്പോൾ, ചില കാര്യങ്ങളിൽ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ആരോ​ഗ്യകാര്യത്തിൽ. നമ്മൾ കഴുക്കുന്ന ആഹാരത്തിൽ പോലും ഒരല്പം അശ്രദ്ധപറ്റിയാൽ കാര്യങ്ങൾ വഷളാകും. വേനലിലെ ചൂടിൽ തൈര് എങ്ങനെ സൂക്ഷിക്കാം എന്നാണ് നമ്മൾ പറയുന്നത്. എല്ലാ വീടുകളിലും എപ്പോഴുമുള്ള ഒന്നാണ് തൈര്. ചൂടിനെ മറികടക്കാൻ നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് തൈര്. നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള ഇവ എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് നമുക്ക് നോക്കാം.

പുറത്തെ ഉയർന്ന താപനില തൈരിന്റെ ആയുസ്സ് കുറയ്ക്കുകയും ശരിയായി സൂക്ഷിച്ചില്ലെങ്കിൽ അത് പുളിക്കാനും വെള്ളംപോലെ ആകാനും കാരണമാകും. ‌വേനൽക്കാലത്ത് തൈര് വേഗത്തിൽ കേടാകുന്നതിന് പല കാരണങ്ങളുണ്ട്. ലാക്ടോബാസിലസ്, സ്ട്രെപ്റ്റോകോക്കസ് തുടങ്ങിയ ബാക്ടീരിയകളാണ് പാലിനെ തൈരായി മാറ്റാൻ കാരണമാകുന്നത്. എന്നാൽ, മുറിയിലെ താപനിലയിൽ കൂടുതൽ നേരം വെച്ചാൽ അവ കേടാകാനും കാരണമാകും? വേനൽക്കാലത്ത് ഉയർന്ന താപനില അതിലെ ദോഷകരമായ ബാക്ടീരിയകൾക്ക് അനുയോജ്യമായ ഒരു പ്രജനന കേന്ദ്രമാക്കി മാറ്റുന്നു, ഇത് പുളിപ്പ് കൂടാനും തൈരിൽ പൂപ്പൽ വളരാനും കാരണമാകും.

എങ്ങനെ സൂക്ഷിക്കാം?

ശരിയായ പാത്രം തിരഞ്ഞെടുക്കുക: തൈര് സംരക്ഷിക്കുന്നതിനുള്ള ആദ്യപടി ശരിയായ പാത്രം തിരഞ്ഞെടുക്കുക എന്നതാണ്. ഗ്ലാസ് അല്ലെങ്കിൽ സെറാമിക് പാത്രങ്ങൾ തൈര് സൂക്ഷിക്കാൻ അനുയോജ്യമാണ്. കാരണം അവ പ്രതികൂലമായി പ്രവർത്തിക്കില്ല. തൈര് ദീർഘനാൾ ഫ്രഷായി നിലനിർത്തുകയും ചെയ്യും.

ശരിയായ സമയത്ത് റഫ്രിജറേറ്ററിൽ മാറ്റുക: തൈര് കൂടുതൽ നേരം പുറത്ത് വയ്ക്കരുത്. പുളിപ്പിച്ച ശേഷം, ബാക്ടീരിയ വളർച്ചയും കേടുപാടുകളും തടയാൻ ഉടൻ തന്നെ റഫ്രിജറേറ്ററിലേക്ക് മാറ്റുക.

മലിനീകരണം: തൈര് വൃത്തിയുള്ളതും ഉണങ്ങിയതുമായ പാത്രങ്ങളിൽ സൂക്ഷിച്ച് വയ്ക്കുക. സെൻസിറ്റീവ് ആയതിനാൽ എളുപ്പത്തിൽ മലിനമാകാം, ഇത് ബാക്ടീരിയ വളർച്ചയിലേക്ക് നയിക്കും. തൈര് കൂടുതൽ നേരം ഫ്രഷായി നിലനിൽക്കാൻ ഇത് സഹായിക്കും.

ഉപ്പ് ചേർക്കുക: ഒരു നുള്ള് ഉപ്പ് തൈരിനെ കേടാക്കാതെ സൂക്ഷിക്കും. ഉപ്പ് രുചികൾ വർദ്ധിപ്പിക്കുക മാത്രമല്ല, ഒരു പ്രിസർവേറ്റീവായും പ്രവർത്തിക്കുകയും ബാക്ടീരിയ വളർച്ച തടയുകയും ചെയ്യുന്നു. എന്നിരുന്നാലും, അമിതമാക്കരുത് വളരെ കുറച്ച് മാത്രം തൈരിലേക്ക് ചേർക്കുക.

 

 

പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
വാടിപ്പോയ ക്യാരറ്റും ഫ്രഷാകും; ഉഗ്രന്‍ ടിപ്പിതാ
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന