Onam sadhya : രണ്ടുപേർക്ക് രണ്ടു മണിക്കൂറിൽ ഓണസദ്യ തയ്യാറാക്കാം… ടെൻഷനില്ലാതെ

How to make Onam Sadhya for a nuclear family : കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ സദ്യ അനായാസമായി തയ്യാറാക്കാമെന്നു പറയുന്നത് കേരളത്തിന്റെ സ്വന്തം ഷെഫ് സുരേഷ് പിള്ളയാണ്. വഴികൾ ഇങ്ങനെയാണ്.

Onam sadhya : രണ്ടുപേർക്ക് രണ്ടു മണിക്കൂറിൽ ഓണസദ്യ തയ്യാറാക്കാം... ടെൻഷനില്ലാതെ

Onam Sadhya

Published: 

31 Aug 2025 20:07 PM

വീട്ടിൽ ആകെ ഒന്നോ രണ്ടോ ആളുകളാണ് ഉള്ളത്. വിഭവങ്ങൾ എല്ലാം ഉണ്ടാക്കി ഓണസദ്യ വിളമ്പുന്നത് ബുദ്ധിമൂട്ടല്ലേ… ഈ ചിന്തയാണ് പലരേയും ഓണ സദ്യ ഓർഡർ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ സ്വന്തം അടുക്കളയിൽ പാചകം ചെയ്തു കഴിക്കുന്ന മനസുഖം ഓർഡർ ചെയ്തു കഴിച്ചാൽ കിട്ടുമോ? രണ്ടുമണിക്കൂർ കൊണ്ട് രണ്ടുപേർക്ക് ഓണസദ്യ എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്നു നോക്കിയാലോ?

 

പേടിക്കേണ്ട… എളുപ്പത്തിൽ സദ്യ പറയുന്നത് ഷെഫ് പിള്ള

 

കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ സദ്യ അനായാസമായി തയ്യാറാക്കാമെന്നു പറയുന്നത് കേരളത്തിന്റെ സ്വന്തം ഷെഫ് സുരേഷ് പിള്ളയാണ്. വഴികൾ ഇങ്ങനെയാണ്.

  • ഉപ്പേരിയും ശർക്കര വരട്ടിയും കടയിൽ നിന്നു വാങ്ങാം
  • പയസത്തിനും കറികൾക്കുമുള്ള ചിരകിയ തേങ്ങ മാർക്കറ്റിൽ സുലഭം. ഇത് ഉപയോഗിച്ചാൽ തേങ്ങ ചിരകി ബുദ്ധിമൂട്ടേണ്ട.
  • അച്ചാറുകളും പുളിയിഞ്ചിയും നേരത്തെ റെഡിയാക്കാം
  • പച്ചക്കറികൾ തലേന്നു തന്നെ മുറിച്ചു വയ്ക്കാം

 

ദമ്പതികൾ ഒന്നിച്ചു ചെയ്യേണ്ടത് ഇങ്ങനെ പ്ലാൻ ചെയ്യൂ

 

പാചകം തിരുവോണത്തിന് രാവിലെ 10 നു മുമ്പേ തുടങ്ങാം. ഭർത്താവിനു വിട്ടു കൊടുക്കാം പച്ചക്കറി മുറിക്കൽ. ഭാര്യ ചെറുപയർ പയർ തിളപ്പിക്കലും കറികൾക്കു വേണ്ട അരയ്ക്കലും പൊടിക്കലുമായി നീങ്ങട്ടെ. ആദ്യഘട്ടം 15 മിനുട്ടിൽ തീർക്കാം. രണ്ടാം ഘട്ടത്തിൽ ഒന്നിലധികം കറികൾ പല അടുപ്പിലായി പാചകം ചെയ്യാം. രണ്ടുപേരും ഉത്സാഹിക്കണം ഇതിനായി. പായസം ഒരു കൂട്ടമായി ചുരുക്കാം. ഇത് വെറുതെ പറയുകയല്ല ഷെഫ് പിള്ള ചെയ്തത്. അദ്ദേഹം ഭാര്യയ്‌ക്കൊപ്പം ചേർന്ന് ഇതു കൃത്യമായി ചെയ്യുന്നതിന്റെ വീഡിയോയും ലഭ്യമാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്