AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2024: ഓണം പടിവാതിലിൽ! മാവേലിയെ വരവേൽക്കാനുള്ള പൂവട തയ്യാറാക്കുന്നത് ഇങ്ങനെ

Onam 2024: തിരുവോണ നാളിൽ സൂര്യൻ ഉദിക്കുന്നതിന് മുമ്പ് പുതുവസ്ത്രമണിഞ്ഞ് അവണിപ്പലകയിൽ ഇരുന്ന് തൃക്കാക്കരയപ്പന്റെ രൂപത്തിൽ മാവ് ചാർത്തി തുമ്പപ്പൂ നിരത്തി പൂവട നിവേദിക്കും.

Onam 2024: ഓണം പടിവാതിലിൽ! മാവേലിയെ വരവേൽക്കാനുള്ള പൂവട തയ്യാറാക്കുന്നത് ഇങ്ങനെ
Credits Sheebas Kitchen
Athira CA
Athira CA | Updated On: 14 Sep 2024 | 03:10 PM

ഓണം പടിവാതിക്കലെത്തി. ഉത്രാടപ്പാച്ചിലിലാണ് കേരളം, നാളെ തിരുവോണം. മലനാട്ടിലെ പ്രജകളെ കാണാനായി മഹാബലി നാളെയെത്തും. മാവേലിയെയും വാമനെയും വരവേൽക്കാൻ പൂക്കളത്തിൽ തൂമ്പപ്പൂവിനൊപ്പം സ്വീകരിക്കാൻ പൂവടയും വേണം. തിരുവോണ നാളിൽ സൂര്യൻ ഉദിക്കുന്നതിന് മുമ്പ് പുതുവസ്ത്രമണിഞ്ഞ് അവണിപ്പലകയിൽ ഇരുന്ന് തൃക്കാക്കരയപ്പന്റെ രൂപത്തിൽ മാവ് ചാർത്തി തുമ്പപ്പൂ നിരത്തി പൂവട നിവേദിക്കും. കുടുംബത്തിലെ മുതിർന്ന സ്ത്രീയോ പുരുഷനോ ആയിരിക്കും അട നേദിക്കുക. തനതായ രീതിയിൽ മാവേലിക്കുള്ള പൂവട നേ​ദിക്കുന്നത് എങ്ങനെയെന്ന് നോക്കാം…

ആവശ്യമായ ചേരുവകൾ

1. വറുത്ത അരിപ്പൊടി- 1 കപ്പ്
2. ചൂടുവെള്ളം- മുക്കാൽ കപ്പ്
3. ഉപ്പ്- ആവശ്യത്തിന്
4. തേങ്ങ ചിരകിയത് – അരമുറി
5. ശർക്കര–750 ഗ്രാം.
6. വാഴയില നാല് എണ്ണം

തയ്യാറാക്കുന്ന വിധം

പച്ചരി കുതിർത്ത് നേർ‍മയോടെ പൊടിച്ചെടുക്കുക. പൊടിയിലേക്ക് തിളപ്പിച്ച വെള്ളവും ഒരു ടീസ്പൂൺ നെയ്യും ഉപ്പും ചേർത്ത് ഇലയിൽ പരത്താൻ പാകത്തിന് കുഴച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ ശർക്കര പാനിയും ചീകിയ തേങ്ങയും ചേർത്ത് ഇളക്കി പൂവടക്കുള്ളിൽ നിറയ്ക്കാനുള്ള കൂട്ട് തയാറാക്കുക. ചെറുതായി വാട്ടിയെടുത്ത വാഴയിലയിൽ മാവ് ദോശ പോലെ കെെകൊണ്ട് പരത്തുക. മാവ് കൊണ്ടുള്ള വട്ടത്തിന്റെ നടുക്കായി തേങ്ങയും ശർക്കരയും മിശ്രിതം നിറച്ച് ഇല മടക്കിയെടുക്കുക. വേണമെങ്കിൽ ഈ കൂട്ടിലേക്ക് അരിഞ്ഞ ഏത്തപ്പഴവും ചേർക്കാം. ഇത് ആവിയിൽ വേവിച്ചെടുക്കുക.

സാധാരണ ഇലയട തയ്യാറാക്കുന്നത് പോലെ ഓണത്തിന്റെ പൂവട തയ്യാറാക്കരുത്. തൃക്കാരപ്പന് നേദിക്കാനുള്ള അടയായതിനാൽ ഓണത്തപ്പനു ശരീര ശുദ്ധിയും വൃത്തിയും നിർബന്ധമാണ്. ഉണക്കലരിയും അട തയ്യാറാക്കാനായി ഉപയോഗിക്കാം.