5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam 2024; ഇനി പൂക്കാലം, അത്തം മുതൽ തിരുവോണം വരെ പൂക്കളമൊരുക്കേണ്ടത് ഇങ്ങനെ

Onam 2024: ഓണക്കാലത്തെ അത്തച്ചമയങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത പൂവാണ് തുമ്പപ്പൂ. അത്തം മുതൽ പത്താം നാൾ തിരുവോണത്തിന്റെ അന്ന് വരെ അത്തപ്പൂക്കളത്തിൽ തുമ്പപ്പൂവിന് സ്ഥാനമുണ്ട്.

Onam 2024; ഇനി പൂക്കാലം, അത്തം മുതൽ തിരുവോണം വരെ പൂക്കളമൊരുക്കേണ്ടത് ഇങ്ങനെ
PIC Credits TV9 Malayalam
Follow Us
athira-ajithkumar
Athira CA | Published: 05 Sep 2024 16:28 PM

ത്തം പത്തിന് പൊന്നോണമാണ്. ഇനി പത്ത് നാൾ പൂക്കളാൽ സമൃദ്ധമാകും നാടും ന​ഗരവും. ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പ്രതീകമായ ഓണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് മലയാളികൾ. നാളെ (അത്തം ) മുതൽ വ്യത്യസ്തമായ പൂക്കളങ്ങളൊരുക്കാനുള്ള തിരക്കിലാകും എല്ലാവരും. അത്തം മുതൽ പത്ത് നാൾ വരെയൊരുക്കുന്ന പൂക്കളത്തിൽ തുമ്പപ്പൂവിന് വളരെയധികം പ്രധാന്യമുണ്ട്.

ഓണനാളിലെ തുമ്പപ്പൂവിന്റെ പ്രാധാന്യം; പിന്നിലുള്ള ഐതിഹ്യങ്ങൾ

മഹാബലി എഴുന്നള്ളുന്നത് കാണാനായി നാട്ടിലെ പൂക്കളെല്ലാം അണിഞ്ഞൊരുങ്ങി തലയുയർത്തി നിന്നു. വ്യത്യസ്ത ഭംഗിയും ഗന്ധവുമാണ് ഒരോ പൂവിനുമുണ്ടായിരുന്നത്. എന്നാൽ ഇതിൽ ഒന്നും പെടാതെ നിന്ന തുമ്പയെ അന്ന് മറ്റു പൂക്കളെല്ലാം കൂടി ചേർന്ന് കളിയാക്കി. വിരുന്നെത്തിയ മഹാബലിക്ക് തുമ്പപ്പൂവിന്റെ അവസ്ഥ മനസിലാകുകയും ഇനി നാടുകാണാനായി അദ്ദേഹം എത്തുമ്പോൾ മുന്നിൽ നിൽക്കണമെന്ന് തുമ്പപ്പൂവിനോട് പറയുകയും ചെയ്തു. അന്ന് മുതലാണ് തുമ്പപ്പൂവിന് ‌ഓണത്തിന് പ്രധാന്യം ലഭിച്ച് തുടങ്ങിയത്.

മറ്റൊരു കഥ എന്തെന്നാൽ മഹാബലി ശിവഭക്തനായിരുന്നു ഭ​ഗവാൻ ശിവന് ഇഷ്ടപ്പെട്ട പൂക്കളിൽ ഒന്നാണ് തുമ്പപ്പൂവ്. ഇതുകൊണ്ടാണ് ഓണത്തിന് തുമ്പപ്പൂവിന് പ്രധാന്യം ലഭിക്കുന്നതെന്ന കഥയും പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്.

അത്തം മുതൽ പത്ത് നാൾ പൂക്കളം ഒരുക്കേണ്ടത് ഇങ്ങനെ…

അത്തം

മഹാബലി തമ്പുരാൻ പാതാളത്തിൽ നിന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുന്ന ദിവസമാണ് അത്തം. മുറ്റത്ത് ചാണകം മെഴുകി തുമ്പയാണ് ആദ്യദിവസം ഇടുക. തുമ്പ കൊണ്ടുള്ള ഒരുനിര മാത്രമേ ആദ്യ ദിവസത്തെ പൂക്കളത്തിൽ ഉണ്ടാകൂ.

ചിത്തിര

രണ്ടാംദിനം തുമ്പപ്പൂവിനൊപ്പം തുളസി കൂടിവെക്കും. ഈ പൂക്കൾ ഉപയോ​ഗിച്ചുള്ള രണ്ട് നിര മാത്രം.

ചോതി

തുമ്പയും തുളസിയും ഉപയോ​ഗിച്ചുള്ള മൂന്ന് നിരയുള്ള പൂക്കളമാണ് ചോതി നാളിൽ വേണ്ടത്.

വിശാഖം

തുമ്പയ്ക്കൊപ്പം നിറമുള്ള പൂക്കൾ ഉപയോ​ഗിച്ച് അത്തമിട്ട് തുടങ്ങാം. വെള്ള, ചുവപ്പ്, നീല നിറങ്ങളിലുള്ള പൂക്കൾ ഒക്കെയാവാം

അനിഴം

അനിഴം നാളിൽ കുട (ഈർക്കിലിയിൽ ചെമ്പരത്തിപ്പൂവും മറ്റു പൂക്കളും കോർത്തുവെക്കുക) കുത്തും. വാഴപ്പിണ്ടിയിലോ വാഴത്തടയിലോ ആണിത്. എന്നാൽ ഇന്ന് കടകളിൽ പ്ലാസ്റ്റിക് കൊണ്ടുള്ള വ്യത്യസ്തമായ പൂക്കുടകൾ ലഭ്യമാണ്.

തൃക്കേട്ട

ആറുനിരയിലായി വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കളുപയോ​ഗിച്ച് പൂക്കളമിടും. ആറാം ദിവസം പൂക്കളത്തിന്റെ നാലുദിക്കിലും കാൽനീട്ടും.

മൂലം

ചതുരാകൃതിയിലുള്ള പൂക്കളമാണ് മൂലത്തിന്റെ പ്രത്യേകത. നാലുദിക്കിലും പൂക്കൾ കൊണ്ടുള്ള ​കുടയും വേണം. ഈ ദിവസത്തിന് ശേഷം പൂക്കളം ഏത് ആകൃതിയിൽ വേണമെങ്കിലുമാകാം..

പൂരാടാം

വ്യത്യസ്ത നിറത്തിലുള്ള പൂക്കൾ ഉപയോ​ഗിച്ച് എട്ട് നിരയുള്ള പൂക്കളം.

ഉത്രാടം

പൂക്കളം ഏറ്റവും വലുതാകുന്ന ദിവസമാണിത്. ഇഷ്ടമുള്ള പൂക്കൾകൊണ്ട് പൂക്കളമൊരുക്കാം.

തിരുവോണം

തിരുവോണപ്പുലരിയിൽ കുളിച്ച് കോടിവസ്ത്രമണിഞ്ഞ് ഓണത്തപ്പന്റെ സങ്കൽപരൂപത്തിന് (തൃക്കാരപ്പൻ മാവൊഴിച്ച് തൂമ്പപ്പൂ നിരത്തി പൂവട നേദിക്കും. തൂശനിലയിൽ ദർഭപ്പുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ ആർപ്പുവിളിച്ചും സ്വീകരിക്കും. ഉതൃട്ടാതി നാളിൽ ഇത് മാറ്റും.

Latest News