5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Atham 2024 : അത്തം നാളിന് ഇത്തിരിപ്പൂ; പൂവിട്ട് തുടങ്ങാൻ…തുമ്പപ്പൂ

Onam 2024: ഓണപ്പൂക്കളം തയ്യാറാക്കുന്നതിന് പരമ്പരാ​ഗതമായ രീതിയുണ്ട്. പൊതുവായ ശെെലിയുണ്ടെങ്കിലും പ്രാദേശിക തലത്തിൽ വ്യത്യാസമുണ്ടാകാറുണ്ട്. പൂക്കളത്തിൽ ഏറ്റവും അധികം പ്രധാന്യവും തുമ്പപ്പൂവിനാണ്.

Atham 2024 : അത്തം നാളിന് ഇത്തിരിപ്പൂ; പൂവിട്ട് തുടങ്ങാൻ…തുമ്പപ്പൂ
Follow Us
athira-ajithkumar
Athira CA | Updated On: 05 Sep 2024 23:22 PM

മൺ മറഞ്ഞ സംസ്കൃതിയുടെ പെെതൃക പകർച്ചയുമായി മറ്റൊരു പൊന്നോണ കാലം കൂടെ വരവായി. അത്തം പത്തിന് പൊന്നോണം. കേരളം വാണിരുന്ന അസുര ചക്രവർത്തിയായ മഹാബലിയെ ദേവൻമാർ പാതാളത്തിലേക്ക് അയച്ചുവെന്നും ആണ്ടിലൊരിക്കൽ തന്റെ പ്രിയപ്പെട്ട ജനതയെ കാണാൻ അനുവാദം നൽകിയെന്നുമാണ് ഐതിഹ്യം. തിരുവോണ നാളിൽ തന്റെ പ്രജകളെ കാണാനായി എത്തുന്ന മഹാബലി തമ്പുരാനെ സ്വീകരിക്കാനായി അത്തം മുതൽ പത്ത് ദിവസം പൂക്കളമൊരുക്കി കാത്തിരിക്കാനൊരുങ്ങുകയാണ് മലനാട്.

തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാനാണ് മുറ്റത്ത് പൂക്കളമൊരുക്കുന്നത്. തൃക്കാക്കര വരെ പോയി എല്ലാ ജനങ്ങൾക്കും തന്നെ ആരാധിക്കാൻ കഴിയില്ലെന്ന് കണ്ടപ്പോൾ അവരവരുടെ മുറ്റത്ത് തന്നെ പൂക്കളമൊരുക്കി അതിനുള്ളിൽ തന്നെ പ്രതിഷ്ഠിച്ചു കൊള്ളുവാൻ പറഞ്ഞതാണ് പൂക്കളമൊരുക്കുന്നതിന് പിന്നിലെ ഐതിഹ്യം എന്നും പറയുന്നു.

പണ്ട് വിവിധയിനം പൂക്കളാൽ സമൃദ്ധമായിരുന്നു കേരളം. എന്നാൽ ഇന്ന് പലയിടത്തും പൂക്കളം തീർക്കാൻ നിറമുള്ള പൊടികളും കടലാസു കഷ്ണങ്ങളും ഉപയോ​ഗിക്കാറുണ്ട്. ഓണപ്പൂക്കളം തയ്യാറാക്കുന്നതിന് പരമ്പരാ​ഗതമായ രീതിയുണ്ട്. പൊതുവായ ശെെലിയുണ്ടെങ്കിലും പ്രാദേശിക തലത്തിൽ വ്യത്യാസമുണ്ടാകാറുണ്ട്. പൂക്കളം തയ്യാറാക്കുന്നതിന്റെ ആദ്യപടിയായി മുറ്റം വൃത്തിയാക്കി ചാണകം മെഴുകും.

അത്തം നാളിൽ പൂക്കളമൊരുക്കുന്നത് ഇങ്ങനെ

അത്തം നാളിൽ പൂക്കളമൊരുക്കേണ്ടത് തുമ്പപ്പൂവ് കൊണ്ടാണ്. മാവേലി തമ്പുരാന് ഏറ്റവും അധികം ഇഷ്ടമുള്ള പുഷ്പവും തുമ്പപ്പൂവാണ്. അതുകൊണ്ട് തന്നെ കളത്തിൽ തുമ്പപ്പൂ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അത്തപ്പൂക്കളമിടുന്നതിൽ പ്രാദേശികമായ പല വ്യത്യാസങ്ങളുമുണ്ട്. എന്നാൽ ഒരു കാര്യത്തിൽ എല്ലായിടത്തും ഒരുപോലെയാണ്. നിലത്ത് ചാണകം മെഴുകിയാണ് പൂക്കളമിടുക. മണ്ണുകൊണ്ട് നിർമ്മിച്ച് ചാണകം മെഴുകിയ പൂത്തറയിലും പൂക്കളമിടും.

തൂമ്പപ്പൂവിന്റെ പ്രധാന്യം

പാടത്തും പറമ്പിലും സുല‍ഭമായി ലഭിച്ചിരുന്ന തുമ്പപ്പൂ ഇന്ന് കിട്ടാനില്ല. ഓണമായതോടെ തുമ്പപ്പൂവിന്റെ പ്രധാന്യവുമേറി. മഹാബലിക്ക് പ്രിയപ്പെട്ട തുമ്പപ്പൂവിന് മറ്റ് പൂക്കളേക്കാൾ ഓണനാളിൽ പ്രധാന്യമേറാൻ കാരണം ഇതൊക്കെയാണെന്നാണ് പൂർവ്വികർ പറയുന്നത്.

പ്രജകളെ കാണാനായെത്തുന്ന മഹാബലി തമ്പുരാനെ കാത്ത് പുഷ്പങ്ങളെല്ലാം അണിഞ്ഞൊരുങ്ങി നിന്നു. വ്യത്യസ്തമായ ​ഗന്ധവും മണവുമുള്ള ഈ പൂക്കൾ ഇതൊന്നുമില്ലാത്ത തുമ്പപ്പൂവിനെ പരിഹസിച്ചു. നാടുകാണാനെത്തിയ മഹാബലി തുമ്പപ്പൂവിന്റെ അവസ്ഥമനസിലാക്കുകയും ഇനി താൻ വരുന്ന സമയത്ത് തുമ്പപ്പൂ മുന്നിലുണ്ടാകണമെന്ന് നിർദേശിക്കുകയും ചെയ്യുന്നു. അന്ന് മുതലാണ് തുമ്പപ്പൂവിന് ഓണത്തിന് ഇത്രയേറെ പ്രധാന്യം ലഭിച്ച് തുടങ്ങിയത്. ഇതൊന്നുമല്ല മറ്റൊരു കാരണത്താലാണ് തുമ്പപ്പൂവിന് ഇത്രയധികം പ്രധാന്യം ലഭിച്ചതെന്ന മറ്റൊരു കഥയും പഴമക്കാർ പറയുന്നുണ്ട്.

ഭ​ഗവാൻ ശിവന്റെ ഭക്തനാണ് മഹാബലി. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പുഷ്പമാണ് തുമ്പപ്പൂ എന്നും അതുകൊണ്ടാണ് ഇത്രയധികം പ്രധാന്യം ലഭിക്കുന്നതെന്ന കഥയും പൂർവ്വികർ പറയുന്നു.

Latest News