AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Coconut Storage: ഫ്രിഡ്ജ് ഇല്ലേ… തേങ്ങ ചിരകിയത് സൂക്ഷിക്കാൻ വഴികളേറെ

How to Preserve Grated Coconut for Months: കറികളിലും തോരനും ചമ്മന്തിക്കുമെല്ലാം പ്രധാനി തിരക്കുപിടിച്ച ഒരു ദിവസത്തിൽ തേങ്ങ ചിരകുന്നത് അൽപം പ്രയാസമാണ്. എന്നാൽ ചിരകിയ തേങ്ങ കേടാകാതെ മാസങ്ങളോളം സൂക്ഷിക്കാൻ സാധിക്കും. ഫ്രിഡ്ജ് ഇല്ലാത്തവർക്കും ദിവസങ്ങളോളം തേങ്ങ സൂക്ഷിക്കാൻ കഴിയും. എങ്ങനെയെന്നല്ലേ... നോക്കിയാലോ...

Coconut Storage: ഫ്രിഡ്ജ് ഇല്ലേ… തേങ്ങ ചിരകിയത് സൂക്ഷിക്കാൻ വഴികളേറെ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 30 Mar 2026 | 08:47 PM

മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തേങ്ങ. കറികളിലും തോരനും ചമ്മന്തിക്കുമെല്ലാം പ്രധാനി. എന്നാൽ തിരക്കുപിടിച്ച ഒരു ദിവസത്തിൽ തേങ്ങ ചിരകുന്നത് അൽപം പ്രയാസമാണ്. എന്നാൽ ചിരകിയ തേങ്ങ കേടാകാതെ മാസങ്ങളോളം സൂക്ഷിക്കാൻ സാധിക്കും. ഫ്രിഡ്ജ് ഇല്ലാത്തവർക്കും ദിവസങ്ങളോളം തേങ്ങ സൂക്ഷിക്കാൻ കഴിയും. എങ്ങനെയെന്നല്ലേ… നോക്കിയാലോ…

തേങ്ങ സൂക്ഷിക്കാനുള്ള വഴികൾ

തേങ്ങ ചിരകിയത് ചെറിയ സിപ് ലോക്ക് കവറുകളിലായി വായു കടക്കാത്ത രീതിയിൽ അടച്ച് വെക്കുക. ഓരോ തവണയും ആവശ്യമായ അളവിൽ എടുത്ത് ബാക്കി അതുപോലെ അടച്ചുവയ്ക്കാം. ഇത് ഫ്രീസറിൽ വെച്ചാൽ മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്നതാണ്.

തേങ്ങ ചിരകിയത് ഈർപ്പമില്ലാത്ത വായു കടക്കാത്ത പാത്രങ്ങളിൽ നിറച്ച് ഫ്രീസറിൽ സൂക്ഷിക്കാം. ഉപയോഗിക്കുന്നതിന് കുറച്ചു സമയം മുൻപ് ഫ്രീസറിൽ നിന്ന് പുറത്തെടുത്തു വെച്ചാൽ മതി.

ഫ്രിഡ്ജ് ഇല്ലാതെയും തേങ്ങ സൂക്ഷിക്കാൻ കഴിയും. നല്ല മൂപ്പെത്തിയ തേങ്ങ ചിരകി വെയിലിലോ ഓവനിലോ വച്ച് നന്നായി ഉണക്കി എടുക്കുക. പാത്രത്തിൽ വറുത്തെടുക്കാവുന്നതുമാണ്. ചൂട് മാറിയതിന് ശേഷം, ഈർപ്പം ഇല്ലാത്ത പാത്രത്തിൽ വായു കടക്കാത്ത വിധത്തിൽ സൂക്ഷിക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തേങ്ങ ചിരകുമ്പോൾ കറുത്ത നിറത്തിലുള്ള ചിരട്ടയുടെ ഭാഗം കലരാതെ നോക്കുക. ഇത് തേങ്ങ പെട്ടെന്ന് കേടാകാൻ കാരണമാകും.

ഫ്രീസറിൽ നിന്ന് എടുത്ത തേങ്ങ ഒരിക്കൽ സാധാരണ താപനിലയിലായാൽ വീണ്ടും ഫ്രീസറിൽ വെക്കുന്നത് ഒഴിവാക്കുക.

Follow Us