Holi Skin- Haircare: ഹോളിയാണ് വരുന്നത്, നിറങ്ങൾക്കിടയിലും തിളക്കം നിലനിർത്താം; മുഖവും മുടിയും സംരക്ഷിക്കാനുള്ള ടിപ്‌സ്
Holi Skin- Haircare Tips: ആഘോഷത്തിന് ഇറങ്ങും മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. ആഘോഷം കഴിഞ്ഞു ദിവസങ്ങളോളം നിറങ്ങൾ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നത് ഒഴിവാക്കാനും തിളക്കമുള്ള മുടിയും ചർമ്മവും നിലനിർത്താനും ഈ ടിപ്സ് നിങ്ങളെ സഹായിക്കും.

Holi Celebrations
ഇക്കൊല്ലത്തെ ഹോളി ഇങ്ങെത്തിയിരിക്കുകയാണ്. നിറങ്ങളുടെ ദിവസമായ ഹോളിയിൽ നിറങ്ങൾ വാരി വിതറുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആഘോഷങ്ങൾക്കിടയിലും നമ്മുടെ ചർമ്മത്തിൻ്റെയും മുടിയുടെയും കാര്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ആഘോഷത്തിനിടെ നിറങ്ങൾ വാരിയെറിയുമ്പോൾ അത് ചർമ്മത്തിൽ ചൊറിച്ചിലിനും മുടി വരണ്ടുപോകാനും കാരണമാകും.
എന്നാൽ ആഘോഷത്തിന് ഇറങ്ങും മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. ആഘോഷം കഴിഞ്ഞു ദിവസങ്ങളോളം നിറങ്ങൾ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്നത് ഒഴിവാക്കാനും തിളക്കമുള്ള മുടിയും ചർമ്മവും നിലനിർത്താനും ഈ ടിപ്സ് നിങ്ങളെ സഹായിക്കും.
ALSO READ: കൊഴുപ്പല്ല, അമൃതാണ്! നെയ്യ് വേണ്ടെന്ന് വെക്കരുത്; ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തേണ്ടതിൻ്റെ കാരണങ്ങൾ
ഹോളിക്ക് മുമ്പുള്ള ചർമ്മ സംരക്ഷണം
ഹോളി വീടിന് പുറത്താണ് ആഘോഷിക്കുന്നത്. അതിനാൽ തന്നെ സൂര്യപ്രകാശത്തിൽ നിന്നുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നു. ആഘോഷങ്ങളുടെ ആവേശത്തിൽ പലരും ചർമ്മ സംരക്ഷണം മറന്നുപോകാറുണ്ട്. ശരീരത്തിൽ പറ്റിപ്പിടിച്ച സിന്തറ്റിക് നിറങ്ങളുമായി സൂര്യപ്രകാശം അധികനേരം സമ്പർക്കം പുലർത്തുമ്പോൾ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു.
അതിനാൽ പുറത്തേക്ക് ഇറങ്ങുന്നതിന് മുമ്പ് ചർമ്മത്തെ വേണ്ട രീതിയിൽ സംരക്ഷിച്ചേ മതിയാകൂ. പ്രതിരോധത്തിൻ്റെ ഭാഗമായി ആദ്യം തന്നെ നല്ലൊരു മോയ്‌സ്ചറൈസർ ഉപയോഗിക്കുക. അല്ലെങ്കിൽ ശരീരത്തിൽ വെളിച്ചെണ്ണ പുരട്ടിയാലും മതി. ഇത് ചർമ്മത്തിന് മുകളിൽ ഒരു സുരക്ഷാ പാളി തീർക്കുകയും രാസവസ്തുക്കൾ കലർന്ന നിറങ്ങൾ ചർമ്മത്തിനുള്ളിലേക്ക് ഇറങ്ങി അസ്വസ്ഥതകൾ ഉണ്ടാക്കുന്നത് തടയുകയും ചെയ്യും.
ആഘോഷത്തിന് കുറഞ്ഞത് 20-30 മിനിറ്റ് മുമ്പെങ്കിലും ഇത് ചെയ്യണം. അതുപോലെ തന്നെ സൺസ്ക്രീൻ ഉപോഗിക്കാൻ ഒരിക്കലും മറക്കരുത്. വരണ്ട ചർമ്മത്തോട് കൂടി നിങ്ങൾ ഹോളി ആഘോഷിക്കുന്നത് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. ആഘോഷം കഴിഞ്ഞ് അമിതമായി മുഖത്ത് സോപ്പിടുകയോ ഉരയ്ക്കുകയോ ചെയ്യരുത്. ആദ്യം വെള്ളത്തിൽ കഴുകുക, ശേഷം ഒരു ക്ലെൻസർ ഉപയോഗിക്കുക.
മുടിയെ മറക്കരുത്
ഹോളിയിൽ ഉപയോഗിക്കുന്ന നിറങ്ങൾ മുടിയെ പെട്ടെന്ന് വരണ്ടതാക്കുന്നു. അതിനാൽ തലയിൽ നന്നായി എണ്ണ തേച്ചുപിടിപ്പിക്കുക. മുടി അഴിച്ചിടുന്നതിന് പകരം കെട്ടിവെക്കുന്നതാണ് നല്ലത്. കാരണം നിറങ്ങൾ മുടിയുടെ വേരുകളിലേക്ക് എത്തുന്നത് ഇതിലൂടെ തടയാൻ സഹായിക്കും. ഹോളിക്ക് മുമ്പ് തലയോട്ടിയിലും മുടിയുടെ നീളത്തിലും എണ്ണ പുരട്ടുക. ഹോളിക്ക് ശേഷം മുടി കഴുകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
അമിതമായി ഷാംമ്പൂ ഉപയോഗിച്ച് കഴുകരുത്. അമിതമായ വൃത്തിയാക്കുമ്പോൾ തലയോട്ടിയിലെ സ്വാഭാവിക എണ്ണമയം നീക്കം ചെയ്യുകയും കൂടുതൽ വരണ്ടതാക്കുകയും ചെയ്യും. കഴിയുന്നതും ഓർഗാനിക് നിറങ്ങളോ വീട്ടിൽ തന്നെ തയ്യാറാക്കിയ പ്രകൃതിദത്ത നിറങ്ങളോ ഉപയോഗിക്കുക.