France Plane Crash: ഫ്രാൻസിൽ സ്കൈഡൈവിംഗിന് പോയ സംഘത്തിൻ്റെ വിമാനം തകർന്നു വീണു; 11 മരണം
France Plane Crash Updates: പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം നടന്നത്. സ്കൈഡൈവിങ് സംഘം സഞ്ചരിച്ചിരുന്ന ചെറുവിമാനമാണ് തകർന്നു വീണത്. മരിച്ചവരിൽ സ്കൈഡൈവിങ് പരിശീലിക്കുന്ന അഞ്ച് പേരും അഞ്ച് പരിശീലകരും പൈലറ്റും ഉൾപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാരച്യൂട്ടിസ്റ്റ് സ്കൂളിൻ്റേതായിരുന്നു വിമാനം. റോഡിന് വശത്തുള്ള പുൽപ്രദേശത്താണ് വിമാനം പതിച്ചത്.
പാരിസ്: ഫ്രാൻസിലെ വടക്കുകിഴക്കൻ പ്രദേശമായ നാൻസിക്ക് സമീപം ടോംബ്ലെയ്നിലുണ്ടായ വിമാനാപകടത്തിൽ (France Plane Crash) 11 പേർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം നടന്നത്. സ്കൈഡൈവിങ് സംഘം സഞ്ചരിച്ചിരുന്ന ചെറുവിമാനമാണ് തകർന്നു വീണത്. മരിച്ചവരിൽ സ്കൈഡൈവിങ് പരിശീലിക്കുന്ന അഞ്ച് പേരും അഞ്ച് പരിശീലകരും പൈലറ്റും ഉൾപ്പെടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാരച്യൂട്ടിസ്റ്റ് സ്കൂളിൻ്റേതായിരുന്നു വിമാനം. റോഡിന് വശത്തുള്ള പുൽപ്രദേശത്താണ് വിമാനം പതിച്ചത്.
സമീപത്ത് ജനവാസ കേന്ദ്രങ്ങളുണ്ടായിരുന്നതായാണ് വിവരം. എന്നാൽ അത്തരത്തിൽ വലിയൊരു അപകടം ഒഴിവായതായാണ് റിപ്പോർട്ട്. അപകടത്തെത്തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുന്നുവരികയാണ്. അപകടത്തെ തുടർന്ന് സാൽവഡോർ അലൻഡെ സ്ട്രീറ്റിലേക്കുള്ള പ്രവേശനം പോലീസ് പൂർണമായും തടഞ്ഞിട്ടുണ്ട്. അടിയന്തര സേവന വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനായി പൊതുജനങ്ങൾ ആ ഭാഗത്തേക്ക് വരരുതെന്ന് പോലീസ് നിർദ്ദേശിച്ചു. വിമാനം തകരാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പ്രോസിക്യൂട്ടർ ഓഫീസും പോലീസും മെഡിക്കൽ വിഭാഗവും ചേർന്ന് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ALSO READ: സൗദിയിലെ റാസ് തനൂറയിൽ അരാംകോ ഹെലികോപ്റ്റർ തകർന്നുവീണു; 14 പേർക്ക് ദാരുണാന്ത്യം
സൗദിയിൽ ഹെലികോപ്റ്റർ തകർന്നുവീണു 14 മരണം
സൗദി അറേബ്യയിൽ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ തകർന്നുവീണ് 14 പേർക്ക് ദാരുണാന്ത്യം. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മുഴുവൻ യാത്രക്കാരും മരിച്ചതായി ഊർജ്ജ മന്ത്രാലയം ഔദ്യോഗിക വക്താവ് അറിയിച്ചു. ഇന്ന് രാവിലെ ആറോടെ റാസ് തനൂറയിലാണ് അപകടം നടന്നത്. അപകടത്തിൽ മരിച്ച 14 പേരും സൗദി പൗരന്മാരാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
അതേസമയം ഹെലികോപ്റ്റർ തകരാനുണ്ടായ യഥാർത്ഥ കാരണങ്ങൾ വ്യക്തമല്ല. ഇത് കണ്ടെത്താനായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക ഏജൻസികളുമായി ചേർന്ന് ഊർജ്ജ മന്ത്രാലയം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഊർജ്ജ മന്ത്രാലയം അതീവ ദുഃഖവും അനുശോചനവും അറിയിച്ചു.
മിഡിൽ ഈസ്റ്റിലെ യു.എസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളെത്തുടർന്ന് നാല് മാസത്തോളം പ്രവർത്തനങ്ങൾ പൂർണ്ണമായി നിർത്തിവച്ചിരുന്ന സൗദി അറേബ്യയിലെ റാസ് തനുര ടെർമിനലിൽ സൗദി അരാംകോ ക്രൂഡ് ഓയിൽ ലോഡിംഗ് പുനരാരംഭിച്ച് ദിവസങ്ങൾക്കുള്ളിലാണ് അപകടം. വെള്ളിയാഴ്ചയാണ് ടെർമിനലിൽ വീണ്ടും കപ്പലുകളിലേക്ക് എണ്ണ നിറയ്ക്കാൻ തുടങ്ങിയത്. സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ പേർഷ്യൻ ഗൾഫ് തീരത്ത് സ്ഥിതി ചെയ്യുന്ന റാസ് തനുര, ലോകത്തിലെ തന്നെ ഏറ്റവും വലിയ കടൽ അധിഷ്ഠിത ക്രൂഡ് ഓയിൽ കയറ്റുമതി കേന്ദ്രമാണ്.
English Summary:
Eleven people have died after a civilian aircraft carrying skydivers crashed in the town of Tomblaine in eastern France, local authorities said. The pilot and 10 passengers died in the incident.